വിജയുടെ ദളപതി 64ല്‍ ആന്റണി വര്‍ഗീസും? സുപ്പര്‍താര ചിത്രത്തില്‍ നടനും എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍
അങ്കമാലി ഡയറീസ്, സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ എന്നീ ചിത്രങ്ങളിലൂടെ മുന്‍നിര നായകനായി ഉയര്‍ന്ന താരമാണ് ആന്റണി വര്‍ഗീസ്. ലിജോ ജോസ് പെല്ലിശ്ശേരി ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച താരത്തിന് മികച്ച വരവേല്‍പ്പാണ് പ്രേക്ഷകര്‍ നല്‍കിയത്. അങ്കമാലി ഡയറീസ് സംവിധായകന്റെ തന്നെ ജെല്ലിക്കെട്ടാണ് ആന്റണിയുടെതായി റിലീസിങ്ങിനൊരുങ്ങുന്ന എറ്റവും പുതിയ ചിത്രം. സിനിമാ പ്രേമികള്‍ ഒന്നടങ്കം വലിയ പ്രതീക്ഷകളോടെയാണ് സിനിമയ്ക്ക് വേണ്ടി കാത്തിരിക്കുന്നത്.
അതേസമയം ബിഗിലിന് ശേഷമുളള ദളപതി വിജയ് ചിത്രത്തില്‍ ആന്റണി വര്‍ഗീസും എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. വിജയുടെ ദളപതി 64 എന്ന സിനിമയിലാണ് നടനും എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നത്. ലോകേഷ് കനകരാജന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നെഗറ്റീവ് റോളിലായിരിക്കും ആന്റണി അഭിനയിക്കുകയെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ല. സിനിമയുടെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

രാഷ്മിക മന്ദാനയും റാഷി ഖന്നയുമാണ് ചിത്രത്തില്‍ നായികമാരെന്നും സൂചനകളുണ്ട്. ദളപതി 64ലെ പ്രധാന വില്ലന്‍ വേഷത്തില്‍ ആക്ഷന്‍ കിംഗ് അര്‍ജുനെയും പരിഗണിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. അനിരുദ്ധ് രവിചന്ദറാണ് സിനിമയ്ക്ക് വേണ്ടി സംഗീതമൊരുക്കുന്നത്. ദളപതി 64ല്‍ ഗ്യാംങ്സ്റ്ററായിട്ടാണ് വിജയ് എത്തുന്നതെന്നാണ് അറിയുന്നത്. ഈ വര്‍ഷം അവസാനത്തോടെയാണ് സിനിമയുടെ ഷൂട്ടിംഗ് ആരംഭിക്കുന്നത്.


Click it and Unblock the Notifications