»   » വിക്രമിന്റെ ചില തീരുമാനങ്ങള്‍ കാരണം ധ്രുവനച്ചിത്തിരത്തില്‍ നിന്ന് അനു ഇമ്മാനുവല്‍ പിന്മാറി !!

വിക്രമിന്റെ ചില തീരുമാനങ്ങള്‍ കാരണം ധ്രുവനച്ചിത്തിരത്തില്‍ നിന്ന് അനു ഇമ്മാനുവല്‍ പിന്മാറി !!

By: Rohini
Subscribe to Filmibeat Malayalam

തമിഴില്‍ ഏറെ പ്രതീക്ഷയോടെ ഒരുങ്ങുന്ന ചിത്രമാണ് വിക്രമിനെ നായകനാക്കി ഗൗതം വാസുദേവ മേനോന്‍ സംവിധാനം ചെയ്യുന്ന ധ്രുവനച്ചിത്തിരം. ചിത്രത്തിന്റെ പോസ്റ്ററുകളും ടീസറും ഇറങ്ങിയത് മുതല്‍ പ്രേക്ഷകരുടെ പ്രതീക്ഷയും ഇരട്ടിച്ചു.

പറഞ്ഞ സമയത്ത് ഷൂട്ടിങ് ആരംഭിച്ചില്ല, വിക്രം ചിത്രത്തില്‍ നിന്ന് സായി പല്ലവി ഇറങ്ങിപ്പോയി ?

സ്വപ്‌ന സഞ്ചാരി, ആക്ഷന്‍ ഹീറോ ബിജു എന്നീ ചിത്രങ്ങളിലൂടെ മലയാളികള്‍ക്കും പരിചിതയായ അനു ഇമ്മാനുവലാണ് ചിത്രത്തില്‍ നായികയായി അഭിനയിക്കാന്‍ ഇരുന്നത്. എന്നാല്‍ ഇപ്പോള്‍ കേള്‍ക്കുന്ന ചിത്രത്തില്‍ നിന്നും അനു പിന്മാറി എന്ന്.

പ്രതീക്ഷയോടെ വന്നു..

വളരെ ഏറെ പ്രതീക്ഷയോടെയാണ് അനു ഇമ്മാനുവല്‍ ധ്രുവനച്ചിത്തിരം എന്ന ചിത്രത്തില്‍ കരാറൊപ്പുവച്ചത്. വിക്രമിനും ഗൗതം മേനോനുമൊപ്പം വലിയൊരു ടീമിന്റെ ഭാഗമാകാന്‍ കഴിയുന്നതിന്റെ സന്തോഷവും അനുവിനുണ്ടായിരുന്നു.

വിക്രമിന്റെ തീരുമാനങ്ങള്‍..

എന്നാല്‍ വിക്രമിന്റെ ചില തീരുമാനങ്ങള്‍ കാരണം ധ്രുവനച്ചിത്തിരത്തിന്റെ ഷൂട്ടിങ് വീണ്ടും നീട്ടി വയ്‌ക്കേണ്ടി വന്നു. ഇതോടെ അനു കരാറൊപ്പുവച്ച മറ്റ് ചിത്രങ്ങളുടെ ഡേറ്റുമായി ചിത്രം ക്ലാഷാകുകയും മറ്റ് മാര്‍ഗ്ഗങ്ങളില്ലാതെ നടി സിനിമ ഉപേക്ഷിക്കുകയുമായിരുന്നു.

സായി പല്ലവി പിന്മാറിയത്..

ധ്രുവനച്ചിത്തിരത്തിന്റെ ഷൂട്ടിങിനിടെ വിക്രം വിജയ് ചന്ദേര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലും അഭിനയിക്കുന്നുണ്ട്. സായി പല്ലവിയായിരുന്നു ഈ ചിത്രത്തിലെ നായിക. വിക്രം ധ്രുവനച്ചിത്തിരത്തിലും അഭിനയിക്കാന്‍ പോയത് കാരണം സായിയുടെ ഡേറ്റും ക്ലാഷായി. അങ്ങനെ വിജയ് ചന്ദെറിന്റെ ചിത്രം സായി പല്ലവി ഉപേക്ഷിയ്ക്കുകയും പകരം തമന്ന വരികയും ചെയ്തു.

അനുവിന് പകരം

ഇപ്പോള്‍ ഗൗതം മേനോന്റെ ധ്രുവനച്ചിത്തിരത്തില്‍ അനു ഇമ്മാനുവലിന് പകരം മറ്റൊരു നായികയെ കണ്ടെത്തി. തെലുങ്ക് യുവ നടി റിതു വര്‍മയാണ് ഇനി വിക്രമിന്റെ നായിക. റിതു ഇതിനോടകം ധ്രുവനച്ചിത്തിരത്തില്‍ ജോയിന്‍ ചെയ്തു കഴിഞ്ഞു.

ദുല്‍ഖര്‍ ചിത്രം ഉപേക്ഷിച്ച അനു

ഇതിന് മുന്‍പേ അനു ഇമ്മാനുവല്‍ ദുല്‍ഖറിന്റെ രണ്ട് സിനിമകള്‍ ഉപേക്ഷിച്ചിരുന്നു. ചാര്‍ലി എന്ന ചിത്രത്തില്‍ ആദ്യം പരിഗണിച്ചത് അനുവിനെയായിരുന്നു. പിന്നീട് അമല്‍ നീരദ് സംവിധാനം ചെയ്യുന്ന കോമറേഡ് ഇന്‍ അമേരിക്ക എന്ന ചിത്രത്തില്‍ അനുവിനെ വിളിച്ചു. ഷൂട്ടിങ് ആരംഭിച്ച ശേഷം ഡേറ്റ് ക്ലാഷായി എന്ന് പറഞ്ഞ് ആ ചിത്രത്തില്‍ നിന്നും അനു പിന്മാറി.

തെലുങ്കില്‍ തിരക്കില്‍

അതേ സമയം തെലുങ്കില്‍ അനു ഇമ്മാനുവലിന് തിരക്കേറുകയാണ്. വേതാളത്തിന്റെ റീമേക്കില്‍ പവന്‍ കല്യാണിന്റെ നായികയാണ് അനു. ഗോപി ചന്ദിന്റെ ഓക്‌സിജന്‍, കിട്ടു ഉന്നഡു, ജാഗ്രത, ഹണ്ട്രണ്ട് ഡിഗ്രി സെല്‍ഷ്യസ് എന്നിവയാണ് അനുവിന്റെ മറ്റ് തെലുങ്ക് ചിത്രങ്ങള്‍.

English summary
Anu Emmanuel opts out of Gautham Menon's 'Dhruva Natchathiram'
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam