മലയാളം വിട്ട മലയാളി നടി ഇനി ശിവകാര്‍ത്തികേയന്റെ നായിക!!
അതങ്ങനെയാണല്ലോ.. ഒന്ന് രണ്ട് സിനിമകള്‍ കഴിഞ്ഞാല്‍ പിന്നെ ചില മലയാളി നായികമാരെ തപ്പി അന്യഭാഷയിലേക്ക് പേകോണ്ടി വരും. അക്കൂട്ടത്തിലാണ് അനു ഇമ്മാനുവല്‍. മലയാളത്തില്‍ നിന്ന് നേരെ തെലുങ്കില്‍ പോയി. ഇപ്പോള്‍ തെലുങ്കിലും തമിഴിലുമായി തിരക്കിലാണ് നടി.
തുപ്പരിവാളന്‍ എന്ന വിശാല്‍ ചിത്രത്തിന് ശേഷം ഇതാ മറ്റൊരു തമിഴ് ചിത്രത്തിലും അനു ഇമ്മാനുവല്‍. ശിവകാര്‍ത്തികേയന്റെ നായികയായിട്ടാണ് എസ്‌കെ16 എന്ന് താത്കാലികമായി പേരിട്ടിരിയ്ക്കുന്ന ചിത്രത്തില്‍ അനു എത്തുന്നത്. അനുവിനെ കൂടാതെ ഐശ്വര്യ രാജേഷും ചിത്രത്തിലെ നായികാ നിരയിലുണ്ട്.

കടൈക്കുട്ടി സിംഗം എന്ന ചിത്രത്തിന്റെ വന്‍ വിജയത്തിന് ശേഷം പാണ്ഡിരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് എസ്‌കെ 16. നിലവില്‍ ചിത്രം പ്രി പ്രൊഡക്ഷന്‍ ജോലികളിലാണ്. ഡി ഇമ്മാനാണ് എസ്‌കെ 16 ന് വേണ്ടി സംഗീത സംവിധാനം നിര്‍വ്വഹിയ്ക്കുന്നത്. നിലവില്‍ ശിവകാര്‍ത്തികേയന്‍ പിഎസ് മിത്രന്‍ സംവിധാനം ചെയ്യുന്ന ഹീറോ എന്ന ചിത്രത്തിലാണ് അഭിനയിച്ചുകൊണ്ടിരിയ്ക്കുന്നത്. ഈ ചിത്രം പൂര്‍ത്തിയായാല്‍ ഉടന്‍, ജൂണ്‍ അവസാനത്തോടെ പാണ്ഡിരാജ് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിയ്ക്കും


Click it and Unblock the Notifications











