അനു സിത്താരയേയും മലയാളത്തിന് നഷ്ടമാവുമോ? അമീറയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ തരംഗമാവുന്നു! കാണൂ!
ഏത് തരത്തിലുള്ള വേഷത്തിലും തന്റെ കൈയ്യൊപ്പ് പതിപ്പിച്ച് മുന്നേറുന്ന താരമാണ് അനു സിത്താര. പൊട്ടാസ് ബോംബിലൂടെ സിനിമയിലേക്കെത്തിയ താരത്തിന് തുടക്കം മുതലേ തന്നെ മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. അനാര്‍ക്കലി, ഹാപ്പി വെഡ്ഡിങ്ങ്, ഫുക്രി, രാമന്റെ ഏദന്‍തോട്ടം, സര്‍വ്വോപരി പാലാക്കാരന്‍, ക്യാപ്റ്റന്‍, പടയോട്ടം, ഒരു കുട്ടനാടന്‍ ബ്ലോഗ്, ഒരു കുപ്രസിദ്ധ പയ്യന്‍ തുടങ്ങിയ സിനിമകളിലൂടെ മികച്ച പ്രകടനമാണ് താരം പുറത്തെടുത്ത.് ശാലീനതയുമായി സിനിമയിലേക്കെത്തിയ ഈ നായികയ്ക്ക് ഗംഭീര സ്വീകരണമായിരുന്നു തുടക്കം മുതേല ലഭിച്ചത്.
മലയാളത്തില്‍ മാത്രമല്ല തമിഴിലും താരം അഭിനയിച്ചിരുന്നു. കൈനിറയെ സിനിമകളുമായി മുന്നേറുന്നതിനിടയിലാണ് താരത്തിന്റെ പുതിയ തമിഴ് സിനിമയെക്കുറിച്ച് പ്രഖ്യാപിച്ചത്. അമീറയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. ടൈറ്റില്‍ കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. നവാഗതനായ കെ സുബ്രഹ്മണ്യം സംവിധാനം ചെയ്യുന്ന സിനിമയില്‍ നായകനായെത്തുന്നത് ആര്‍ കെ സുരേഷാണ്. സിനിമയുടെ പൂജ കഴിഞ്ഞ ദിവസം നടന്നിരുന്നു. രഷ്ട്രീയപ്രവര്‍ത്തകനായ സീമാനും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

യുവഅഭിനേത്രികളില്‍ പ്രധാനികളിലൊരാളായ അനു സിത്താരയേയും മലയാളത്തിന് നഷ്ടമാവുമോയെന്ന ആശങ്കയിലാണ് ആരാധകര്‍. തലയില്‍ തട്ടവുമായി വിദൂരതയിലേക്ക് നോക്കിനില്‍ക്കുന്ന അമീറയുടെ പോസ്റ്ററാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. മുന്‍നിര നായകന്‍മാര്‍ക്കും സംവിധായകര്‍ക്കുമൊപ്പം പ്രവര്‍ത്തിക്കാനുള്ള അവസരവുമായി മുന്നേറുന്നതിനിടയിലാണ് അനു സിത്താര വീണ്ടും തമിഴിലേക്കെത്തുന്നത്. സിനിമയൈക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നതിനായി കാത്തിരിക്കുകയാണ് ആരാധകര്‍.


Click it and Unblock the Notifications