അനുപമ പരമേശ്വരന്‍ റഷ്യയിലേക്ക് പറക്കുന്നു, പൂര്‍ണ ആത്മവിശ്വാസത്തോടെ!!
മലയാളിയാണെങ്കിലും അനുപമ പരമേശ്വരന് ഇപ്പോള്‍ തിരക്കേറുന്നത് തെലുങ്കിലും തമിഴിലുമാണ്. തമിഴില്‍ മികച്ച വിജയം നേടിയ രാട്ചസി എന്ന ചിത്രത്തിന്റെ തെലുങ്ക് റീമേക്കായ രാക്ഷസുഡു വന്‍ വിജയമായ സന്തോഷത്തിലാണ് അനു. ആ ആത്മവിശ്വാസത്തില്‍ അനുപമ അടുത്ത റീമേക്ക് ചിത്രവും ഏറ്റെടുത്തു.
2017 ല്‍ പുറത്തിറങ്ങിയ നിന്നു കോരി എന്ന ചിത്രത്തിന്റെ തമിഴ് റീമേക്കിലാണ് അനുപമ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിയ്ക്കുന്നത്. ഷൂട്ടിങ് ഇതിനോടകം ആരംഭിച്ച ചിത്രത്തിന്റെ അടുത്ത ഘട്ട ഷൂട്ടിങിനായി റഷ്യയിലേക്ക് പറക്കുകയാണ് പ്രേമം നായിക അനുപമ പരമേശ്വരന്‍. റഷ്യയില്‍ 20 ദിവസത്തെ ഷൂട്ടിങ് ആണ് തീരുമാനിച്ചിരിയ്ക്കുന്നത്.

ശിവ നിര്‍വാണ സംവിധാനം ചെയ്ത നിന്നു കോരി എന്ന ചിത്രത്തില്‍ നാനിയും നിവേദ തോമസും ആദി പിനിഷെട്ടിയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. റീമേക് ചിത്രത്തില്‍ അതര്‍വ് ആണ് നായകവേഷത്തിലെത്തുന്നത്. ഹെലോ ഗുരു പ്രേമ കുസുവേ, തേജ് ഐ ലവ് യു, കൃഷ്ണാര്‍ജ്ജുന യുദ്ധം, വുന്നദി ഒക്കടെ സിന്ദകി തുടങ്ങി കഴിഞ്ഞ നാല് ചിത്രങ്ങളും അനുപമയ്ക്ക് പ്രതീക്ഷിച്ച വിജയം നേടിക്കൊടുത്തിരുന്നില്ല. റീമേക്ക് ചിത്രമായ രാക്ഷസുഡുവില്‍ വലിയ പ്രതീക്ഷയൊന്നും വച്ചിരുന്നില്ലെങ്കിലും പ്രതീക്ഷയ്ക്ക് വിപരീതമായാണ് സംഭവിച്ചത്.
പ്രേമത്തിന് ശേഷം, ജോമോന്റെ സുവിശേഷങ്ങള്‍ കഴിഞ്ഞ് അന്യഭാഷയിലേക്ക് പോയ അനുപമ ഇതുവരെ മലയാളത്തിലേക്ക് തിരിച്ചെത്തിയിട്ടില്ല. ഷംസു സയ്ബ സംവിധാനം ചെയ്യുന്ന ദുല്‍ഖര്‍ സല്‍മാന്‍ ചിത്രത്തില്‍ അസിസ്റ്റന്റ് ഡയറക്ടറായി അനു എത്തുന്നു എന്ന തരത്തില്‍ വാര്‍ത്തകളുണ്ട്. പ്രതീക്ഷയോടെ കാത്തിരിയ്ക്കുകയാണ് മലയാളികള്‍.


Click it and Unblock the Notifications