»   » ധനുഷിനൊപ്പം മഡോണ അഭിനയിക്കുന്നില്ല, പകരം അനുപമ പരമേശ്വരന്‍

ധനുഷിനൊപ്പം മഡോണ അഭിനയിക്കുന്നില്ല, പകരം അനുപമ പരമേശ്വരന്‍

Posted By:
Subscribe to Filmibeat Malayalam

വിജയ് സേതുപതിക്കൊപ്പം കാതലും കടന്ത് പോകും എന്ന ചിത്രത്തിന് ശേഷം മഡോണ സെബാസ്റ്റിന്‍ മറ്റൊരു തമിഴ് ചിത്രത്തിന് ഡേറ്റ് നല്‍കിയതായി വാര്‍ത്തകള്‍ വന്നിരുന്നു. ധുരൈ സെന്തില്‍ കുമാര്‍ സംവിധാനം ചെയ്യുന്ന കൊടി. ഇപ്പോഴിതാ വാര്‍ത്തകള്‍ നിഷേധിച്ച് മഡോണ സെബാസ്റ്റിന്‍ രംഗത്ത് എത്തിയിരിക്കുന്നു.

പുതിയ ചിത്രങ്ങളൊന്നും താന്‍ ഏറ്റെടുത്തിട്ടില്ലെന്ന് മഡോണ പറയുന്നു. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് താരം ഇക്കാര്യം പുറത്ത് വിട്ടിരിക്കുന്നത്. എന്നാല്‍ ധനുഷിന്റെ നായികയായി അനുപമ പരമേശ്വരനാകും എത്തുക.

ധനുഷിനൊപ്പം മഡോണ അഭിനയിക്കുന്നില്ല, പകരം അനുപമ പരമേശ്വരന്‍

ധുരൈ സെന്തില്‍ കുമാര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് കൊടി. ധനുഷാണ് ചിത്രത്തില്‍ നായക വേഷം അവതരിപ്പിക്കുന്നത്.

ധനുഷിനൊപ്പം മഡോണ അഭിനയിക്കുന്നില്ല, പകരം അനുപമ പരമേശ്വരന്‍

ചിത്രത്തില്‍ മഡോണ സെബാസ്റ്റിന്‍ നായികയായി എത്തുമെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു. എന്നാല്‍ വാര്‍ത്ത നിഷേധിച്ച് മഡോണ രംഗത്ത് എത്തി.

ധനുഷിനൊപ്പം മഡോണ അഭിനയിക്കുന്നില്ല, പകരം അനുപമ പരമേശ്വരന്‍

ചിത്രത്തിലെ മറ്റൊരു നായിക തൃഷയാണ്. നേരത്തെ ശ്യാമിലിക്ക് വേണ്ടി വച്ചിരുന്ന റോളാണ് തൃഷ കൈകാര്യം ചെയ്യുന്നത്.

ധനുഷിനൊപ്പം മഡോണ അഭിനയിക്കുന്നില്ല, പകരം അനുപമ പരമേശ്വരന്‍

ചിത്രത്തില്‍ പ്രേമം നായിക അനുപമ പരമേശ്വരനുമുണ്ട്. പ്രേമത്തിന് ശേഷം തെലുങ്കില്‍ പുതിയ ചിത്രങ്ങളുടെ തിരക്കിലാണ് ഇപ്പോള്‍ അനുപമ പരമേശ്വരന്‍.

ധനുഷിനൊപ്പം മഡോണ അഭിനയിക്കുന്നില്ല, പകരം അനുപമ പരമേശ്വരന്‍

വണ്ടര്‍ബാര്‍ ഫിലിംസിന്റെ ബാനറില്‍ ധനുഷ് തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

English summary
Anupama Of 'Premam' Fame Roped In, Shamlee Walks Out Of Dhanush's 'Kodi'!

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam