ധനുഷിന്റെ വടചെന്നൈ ഇതുവരെ കണ്ടതില്‍ വച്ചേറ്റവും മികച്ച ഗ്യാങ്സ്റ്റര്‍ ചിത്രം: അനുരാഗ് കശ്യപ്
ധനുഷിന്റെതായി തിയ്യേറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറു ചിത്രമാണ് വട ചെന്നൈ. ഒക്ടോബര്‍ 17ന് റിലീസ് ചെയ്ത ചിത്രത്തിന് മികച്ച സ്വീകരണമായിരുന്നു എല്ലായിടത്തുനിന്നും ലഭിച്ചിരുന്നത്. ആടുകളം എന്ന ചിത്രത്തിനു ശേഷം ധനുഷും വെട്രിമാരനും വീണ്ടും ഒന്നിച്ച ചിത്രം കൂടിയാണ് വടചെന്നൈ.
ചിത്രം കണ്ട പ്രേക്ഷകരെല്ലാം തന്നെ മികച്ച അഭിപ്രായങ്ങളാണ് വട ചെന്നൈയെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരുന്നത്. ചിത്രത്തെ പ്രശംസിച്ച് ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപും നേരത്തെ രംഗത്തെത്തിയിരുന്നു. താന്‍ കണ്ടതില്‍ വച്ച് എറ്റവും ഒറിജിനല്‍ ഗ്യാങ്ങ്‌സ്റ്റര്‍ ചിത്രമാണിതെന്നാണ് അനുരാഗ് കശ്യപ് പറഞ്ഞത്.

വെട്രിമാരന്‍ എപ്പോഴും വിസ്മയിപ്പിക്കുന്ന സംവിധായകനാണെന്നും അനുരാഗ് കശ്യപ് ട്വിറ്ററില്‍ ട്വീറ്റ് ചെയ്തിരുന്നു. സോഷ്യല്‍ മീഡിയയിലും മറ്റുമായി മികച്ച പിന്തുണയാണ് ധനുഷിന്റെ വടചെന്നൈയ്ക്ക് ലഭിക്കുന്നത്.
ഐശ്വര്യ രാജേഷ് നായികയായി എത്തുന്ന ചിത്രത്തില്‍ സമുദ്രക്കനി,കിഷോര്‍ കുമാര്‍,ഡാനിയേല്‍ ബാലാജി,പവന്‍, ആന്‍ഡ്രിയ,തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. വണ്ടര്‍ബാര്‍ ഫിലിംസിന്റെ ബാനറില്‍ ധനുഷ് തന്നെയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. സന്തോഷ് നാരായണന്‍ ചിത്രത്തിലെ പാട്ടുകള്‍ ഒരുക്കിയിരിക്കുന്നു.


Click it and Unblock the Notifications











