»   » അനുഷ്‌ക ഷെട്ടി വിക്രമിനെയും കമല്‍ ഹസനെയും പോലെയാണെന്ന് ആര്യ, അതെന്താ...?

അനുഷ്‌ക ഷെട്ടി വിക്രമിനെയും കമല്‍ ഹസനെയും പോലെയാണെന്ന് ആര്യ, അതെന്താ...?

Posted By:
Subscribe to Filmibeat Malayalam

ഇരണ്ടാം ഉലകം എന്ന ചിത്രത്തിന് ശേഷം ആര്യയും അനുഷ്‌ക ഷെട്ടിയും താരജോഡികളായെത്തുന്ന ചിത്രമാണ് ഇഞ്ചി ഇടിപ്പഴകി. വണ്ണം കൂടിയ സ്ത്രീകള്‍ അനുഭവിയ്ക്കുന്ന പ്രയാസങ്ങളെ കുറിച്ചാണ് ചിത്രം പറയുന്നത്.

കഴിഞ്ഞ ദിവസം നടന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചില്‍ അനുഷ്‌കയെ കുറിച്ച് ആര്യ വാചാലനായി. മറ്റൊന്നുമല്ല, അനുഷ്‌കയുടെ കഠിന പ്രയത്‌നം തന്നെയായിരുന്നു വിഷയം. ചിത്രത്തിന് വേണ്ടി അനുഷ്‌ക തടി കുറച്ചതും കൂട്ടിയതുമൊക്കെ വാര്‍ത്തയായിരുന്നു. അനുഷ്‌കയെ കമല്‍ ഹസനോടും വിക്രമിനോടും താരതമ്യം ചെയ്താണ് ആര്യ സംസാരിച്ചത്.

അനുഷ്‌ക ഷെട്ടി വിക്രമിനെയും കമല്‍ ഹസനെയും പോലെയാണെന്ന് ആര്യ, അതെന്താ...?

മരഗതമണിയാണ് ചിത്രത്തിന് വേണ്ടി പാട്ടുകള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഇത്രയും വലിയൊരു ലെജന്റിനൊപ്പം വര്‍ക്ക് ചെയ്യാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് ആര്യ പറഞ്ഞു. ഇഞ്ചി ഇടിപ്പഴകിയ്ക്ക് വേണ്ടി വിളിയ്ക്കുമ്പോള്‍ അദ്ദേഹം ബാഹുബലിയുടെ തിരക്കിലായിരുന്നു. എന്നിട്ടും അനുഷ്‌കയ്ക്കും ഈ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്കും വേണ്ടിയാണ് വന്നതെന്ന് ആര്യ പറഞ്ഞു.

അനുഷ്‌ക ഷെട്ടി വിക്രമിനെയും കമല്‍ ഹസനെയും പോലെയാണെന്ന് ആര്യ, അതെന്താ...?

ചിത്രത്തിന് വേണ്ടിയുള്ള അനുഷ്‌കയുടെ കഠിന പ്രയത്‌നത്തെ കമല്‍ ഹസനുമായു വിക്രമുമായാണ് ആര്യ താരതമ്യപ്പെടുത്തിയത്

അനുഷ്‌ക ഷെട്ടി വിക്രമിനെയും കമല്‍ ഹസനെയും പോലെയാണെന്ന് ആര്യ, അതെന്താ...?

ഈ ചിത്രത്തിലെ കഥാപാത്രത്തിന് വേണ്ടി അനുഷ്‌ക അത്രയേറെ പ്രയത്‌നിച്ചിട്ടുണ്ട്. സമര്‍പ്പണബോധമുള്ള നടിയാണ് അനുഷ്‌ക- ആര്യ പറഞ്ഞു.

അനുഷ്‌ക ഷെട്ടി വിക്രമിനെയും കമല്‍ ഹസനെയും പോലെയാണെന്ന് ആര്യ, അതെന്താ...?

എല്ലാ സ്ത്രീകള്‍ക്കും അവരുടെ ജീവിതവുമായി ഈ കഥയെ താരതമ്യപ്പെടുത്താന്‍ കഴിയും എന്നുള്ളതുകൊണ്ടാണ് താന്‍ ഈ ചിത്രം ചെയ്യാമെന്നേറ്റതെന്ന് അനുഷ്‌ക പറഞ്ഞു.

English summary
Arya went on to describe his co-star Anushka as a combination of Kamal Haasan and Vikram!

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam