»   » അനുഷ്‌കയുടെ തമിഴ് പ്രേമത്തിന് പിന്നില്‍

അനുഷ്‌കയുടെ തമിഴ് പ്രേമത്തിന് പിന്നില്‍

Posted By:
Subscribe to Filmibeat Malayalam

തമിഴിലും തെലുങ്കിലുമായി ഓടി നടന്ന് അഭിനയിക്കുകയായിരുന്നു നടി അനുഷ്‌ക. എന്നാല്‍ ഇപ്പോള്‍ തെലുങ്കില്‍ നിന്ന് വരുന്ന വമ്പന്‍ ഓഫറുകള്‍ പോലും നടി നിരസിക്കുകയാണ്. കാരണമെന്തെന്ന് ചോദിച്ചാല്‍ ഇനി തമിഴില്‍ മാത്രം ശ്രദ്ധ ചെലുത്തുകയാണ് തന്റെ ലക്ഷ്യമെന്ന് അനുഷ്‌ക പറയും.

അനുഷ്‌കയ്ക്ക് കൂടുതല്‍ ചിത്രങ്ങള്‍ ലഭിക്കുന്നത് തമിഴില്‍ നിന്നാണ്. എന്നാല്‍ പ്രതിഫലം കൂടുതല്‍ കിട്ടുന്നത് തെലുങ്കില്‍ നിന്നും. ഇത്ര നാളും രണ്ടു തോണിയിലും കാല്‍വച്ച് കളിക്കുകയായിരുന്നു നടി. ഇനിയങ്ങോട്ട് അത് വേണ്ടെന്നാണ് താരത്തിന്റെ തീരുമാനം.

വിക്രം നായകനാകുന്ന താണ്ഡവം എന്ന ചിത്രത്തില്‍ അനുഷ്‌കയാണ് നായിക. താണ്ഡവത്തിനു പിന്നാലെ സെല്‍വ രാഘവന്റെ രണ്ടാം ഉലകം, ഹരിയുടെ സിങ്കം 2, കാര്‍ത്തി ചിത്രമായ അലക്‌സ് പാണ്ഡ്യന്‍ എന്നീ ചിത്രങ്ങളിലും അനുഷ്‌ക അഭിനയിക്കുന്നു. ഇതില്‍ ആര്യ നായകനായ രണ്ടാം ഉലകത്തിന്റെ ഷൂട്ടിങ് നടി പൂര്‍ത്തിയാക്കി കഴിഞ്ഞു.

തുടര്‍ന്ന് മറ്റ് തമിഴ് ചിത്രങ്ങളുടെ ഷൂട്ടിങ്ങില്‍ പങ്കെടുത്തു വരവേയാണ് തെലുങ്കു ചിത്രമായ 'ബിന്ദാവനോംലോ നന്ദകുമാരഡു'വില്‍ നിന്ന് നടി പിന്‍മാറിയത്. അജിത് നായകനായ തമിഴ് ചിത്രത്തിലെ നായിക വേഷത്തില്‍ കണ്ണു നട്ടാണ് അനുഷ്‌കയുടെ പിന്‍മാറ്റമെന്നും കോളിവുഡില്‍ സംസാരമുണ്ട്. ഇനി തമിഴ് ഒഴികെ മറ്റു ഭാഷകള്‍ വേണ്ടേ വേണ്ട എന്ന നിലപാടില്‍ തുടരുന്ന നടിയുടെ തമിഴ് പ്രേമം എത്ര നാള്‍ നീണ്ടു നില്‍ക്കുമെന്ന് കാത്തിരുന്ന്് കാണാം.

English summary
Actress Anushka has been on a roll recently. Her latest film, 'Thaandavam' just hit the screens and is getting good collections across India.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X