സന്താനത്തിന്റെ നായികയായി അനുഷ്‌ക?
വിജയ്, സൂര്യ, വിക്രം തുടങ്ങി മുന്‍ നിര നായകന്മാര്‍ക്കൊപ്പം അഭിനയിക്കുമ്പോഴാണ് നായികമാരുടെ റേറ്റ് കൂടുന്നത്. സ്ത്രീപക്ഷ സിനിമകള്‍ തിരഞ്ഞെടുക്ത് അഭിനയിച്ച് വിജയിപ്പിച്ചാലും ഈ താരമൂല്യം കൂടും. അനുഷ്‌കയ്ക്ക് പെട്ടന്ന് മാര്‍ക്കറ്റ് കൂടിയത് ഈ രണ്ട് കാരണങ്ങള്‍ക്കൊണ്ടുമാണ്.
'ലിങ്ക' എന്ന ചിത്രത്തിലൂടെ രജനീകാന്തിന്റെയും നായികയായെത്തുന്ന അനുഷ്‌ക അടുത്തതായി ജോഡി ചേരുന്നത് ഹാസ്യ താര സന്താനത്തിനൊപ്പമെന്ന് റിപ്പോര്‍ട്ട്. (സന്താനം ചെറിയനടനാണെന്ന ഒരു ധ്വനി ഈ പറഞ്ഞിതിലില്ലെന്ന് അടിവരയിടുന്നു, സൂപ്പര്‍സ്റ്റാറല്ല എന്നേ ഉദ്ദേശിച്ചുള്ളൂ).

'ശിവമനസ്സുള്ള ശക്തി' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ രാജേഷ് ഒരുക്കുന്ന ചിത്രത്തിലാണ് അനുഷ്‌ക സന്താനത്തിനൊപ്പം ആടിപ്പാടുന്നത്. ആര്യയും തമന്നയും സന്താനവുമാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഒരു അതിഥി വേഷത്തിന് വേണ്ടി രാജേഷ് അനുഷ്‌കയെ ചെന്നു കാണുകയായിരുന്നു. താരം ഓകെ പറഞ്ഞെന്നുമാണ് അറിയുന്നത്. ഒരു പാട്ട് രംഗത്ത് സന്താനത്തിന്റെ നായികയായാണ് അനുഷ്‌ക എത്തുന്നത്.
'അരുദ്ധതി' എന്ന ചിത്രത്തിന്റെ ഷൂട്ടിങാണ് അനുഷ്‌ക ഇപ്പോള്‍ പൂര്‍ത്തിയാക്കിയിരിക്കുന്നത്. തെലുങ്കില്‍ 'രുദ്രാമ്മദേവി'യും തമിഴില്‍ രജനിയ്‌ക്കൊപ്പം 'ലിങ്ക'യുമാണ് അടുത്ത രണ്ട് ചുത്രങ്ങള്‍


Click it and Unblock the Notifications











