»   » പ്രഭാസുമായുള്ള പ്രണയം പറഞ്ഞ് പ്രചരിപ്പിച്ചത് പേഴ്‌സണല്‍ സെക്രട്ടറി, അയാളെ അനുഷ്‌ക എന്ത് ചെയ്തു ?

പ്രഭാസുമായുള്ള പ്രണയം പറഞ്ഞ് പ്രചരിപ്പിച്ചത് പേഴ്‌സണല്‍ സെക്രട്ടറി, അയാളെ അനുഷ്‌ക എന്ത് ചെയ്തു ?

Posted By: Rohini
Subscribe to Filmibeat Malayalam

ഇന്ത്യന്‍ സിനിമയില്‍ ആരാലും തകര്‍ക്കാന്‍ കഴിയാത്ത താരറാണിയായി വളര്‍ന്നുകൊണ്ടിരിയ്ക്കുകയാണ് അനുഷ്‌ക ഷെട്ടി. കഥാപാത്രങ്ങള്‍ തിരഞ്ഞെടുക്കുമ്പോഴുള്ള പക്വതയും, വിവേകവുമാണ് അനുഷ്‌കയെ ഈ ഉയരത്തില്‍ എത്തിച്ചത്.

6000 കല്യാണവും പ്രഭാസ് മുടക്കാന്‍ കാരണം അനുഷ്‌കയ്ക്ക് വേണ്ടി, 35കാരിയും 37കാരനും ഒന്നിക്കുമോ?

വളരുന്ന താരങ്ങളെ കുറിച്ച് ഗോസിപ്പുകള്‍ വരുന്നത് സ്വാഭാവികമാണ്. അങ്ങനെ ഇപ്പോള്‍ അനുഷ്‌കയെ കുറിച്ച് പ്രചരിയ്ക്കുന്നത് പ്രഭാസിനൊപ്പമുള്ള പ്രണയ ഗോസിപ്പാണ്. ഇത് പ്രചരിപ്പിച്ചത് അനുഷ്‌കയുടെ പേഴ്‌സണല്‍ സെക്രട്ടറിയാണെന്ന് റിപ്പോര്‍ട്ടുകള്‍.

അനുഷ്‌കയും പ്രഭാസും

മിര്‍ച്ചി, ബില്ല എന്നീ ചിത്രങ്ങളില്‍ ഒന്നിച്ചഭിനയിച്ചപ്പോള്‍ തന്നെ അനുഷ്‌കയും പ്രഭാസും തമ്മിലുള്ള പ്രണയ ഗോസിപ്പുകള്‍ പ്രചരിച്ചു തുടങ്ങിയിരുന്നു. എന്നാല്‍ അപ്പോള്‍ തന്നെ ഇരുവരും വാര്‍ത്ത നിഷേധിച്ചു.

ഇപ്പോള്‍ വീണ്ടും

ബാഹുബലി ദ കണ്‍ക്ലൂഷന്‍ ബ്രഹ്മാണ്ഡ വിജയമായതിന് ശേഷം വീണ്ടും ആ പ്രണയ ഗോസിപ്പ് ശക്തി പ്രാപിയ്ക്കുകയാണ്. ബാഹുബലിയും ദേവസേനയും യഥാര്‍ത്ഥ ജീവിതത്തിലും പ്രണയത്തിലാണെന്നും ഉടന്‍ വിവാഹമുണ്ടാവുമെന്നുമൊക്കെയാണ് വാര്‍ത്തകള്‍.

പറഞ്ഞ് പരത്തിയത് ആര്

എന്നാല്‍ ഇത് വെറും കിവദന്തി മാത്രമാണെന്ന്. അനുഷ്‌കയുടെ പേഴ്‌സണല്‍ സെക്രട്ടറിയാണത്രെ പബ്ലിസിറ്റിയ്ക്ക് വേണ്ടി ഇത്തരമൊരു വാര്‍ത്ത പ്രചരിപ്പിച്ചത്. ആ സെക്രട്ടറിയെ അനുഷ്‌ക പറഞ്ഞു വിട്ടു എന്നാണ് റിപ്പോര്‍ട്ടുകള്‍.

ആരാധകരുടെ ആഗ്രഹം

എന്തൊക്കെ തന്നെ ആയാലും അനുഷ്‌കയും പ്രഭാസും മികച്ച ജോഡികളാണെന്നും ഇരുവരും വിവാഹം ചെയ്തു കാണാന്‍ ആഗ്രഹമുണ്ട് എന്നുമാണ് ആരാധകര്‍ക്കിടയിലെ സംസാരം. 37 കാരനായ ഡാര്‍ലിങ് 35 കാരിയായ സ്വീറ്റിയെ വിവാഹം ചെയ്യുമെന്ന് തെലുങ്ക് സിനിമാ ലോകത്ത് ഒരു സംസാരവുമുണ്ട്.

English summary
Anushka Sends Her Secretary Out!

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam