»   » സിനിമയില്‍ നിന്നും ഇതാദ്യമായി അനുഷ്‌ക ഇടവേളയെടുക്കുന്നു, കാരണം ??

സിനിമയില്‍ നിന്നും ഇതാദ്യമായി അനുഷ്‌ക ഇടവേളയെടുക്കുന്നു, കാരണം ??

Posted By: Nihara
Subscribe to Filmibeat Malayalam

പ്രേക്ഷകരുടെ പ്രിയതാരമായ തെന്നിന്ത്യന്‍ താരറാണി അനുഷ്‌ക ഷെട്ടി ഇതാദ്യമായി സിനിമയില്‍ നിന്നും ഇടവേള എടുക്കാന്‍ ഒരുങ്ങുന്നതായുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. നിലവില്‍ ഏറ്റെടുത്തിട്ടുള്ള പ്രൊജക്ടുകള്‍ പൂര്‍ത്തിയാക്കിയ ശേഷം സിനിമയില്‍ നിന്നും ബ്രേക്കെടുക്കാനാണ് താരം ആലോചിക്കുന്നത്. ബാഹുബലി 2 ലെ ദേവസേനയായി തകര്‍ത്തഭിനയിച്ച താരത്തിന്റെ പ്രകടനം കാണാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍.

ബാഹുബലിക്ക് ശേഷം ഭാഗ്മതിയാണ് താരത്തിന്റെ അടുത്ത ചിത്രം. ബാഹുബലിയുടെ പ്രചാരണാര്‍ത്ഥം കൊച്ചിയിലെത്തിയപ്പോഴാണ് താരം ബ്രേക്കെടുക്കുന്നതിനെക്കുറിച്ച് വെളിപ്പെടുത്തിയിട്ടുള്ളത്.

ഒരിക്കല്‍പ്പോലും ഇടവേള എടുത്തിട്ടില്ല

അഞ്ചു വര്‍ഷമായി അനുഷ്‌ക ഷെട്ടി സിനിമയിലെത്തിയിട്ട്. ഇതിനിടയില്‍ ഒരിക്കല്‍പ്പോലും സിനിമയില്‍ നിന്ന് താരം ഇടവേള എടുത്തിട്ടില്ല. ചെയ്യുന്ന കഥാപാത്രത്തിനു വേണ്ടി എന്തു ത്യാഗവും ചെയ്യുന്ന താരം വളരെ പെട്ടെന്നു തന്നെയാണ് പ്രേക്ഷകമനം കീഴടക്കിയത്.

ബ്രേക്കെടുക്കുന്നതിന് പിന്നില്‍

സിനിമാ തിരക്കുകള്‍ക്കിടയില്‍ കുടുംബത്തിനായും വ്യക്തിപരമായും സമയം ചെലവഴിക്കാന്‍ കിട്ടാത്തതിനാലാണ് താരം ചെറിയൊരു ബ്രേക്കെടുക്കാന്‍ ഒരുങ്ങുന്നത്. ചില സിനിമയ്ക്ക് വേണ്ടി ശക്തമായ കായികാധ്വാനവും കഠിനാധ്വാനവും വേണ്ടി വന്നതിനാല്‍ വിശ്രമം അത്യാവശ്യമായി വന്നിരിക്കുകയാണെന്നാണ് അനുഷ്‌ക അറിയിച്ചിട്ടുള്ളത്.

ശരീരഭാരം 80 മുകളിലേക്ക് കൂട്ടിയത് പണിയായി

രുദ്രമാദേവി, ബാഹുബലി തുടങ്ങിയ സിനിമകള്‍ക്കായി വലിയ ശാരീരിക അധ്വാനം വേണ്ടി വന്നിരുന്നു. ഇഞ്ചയിടുപ്പഴകില്‍ പൊണ്ണത്തടിയുള്ള പെണ്‍കുട്ടിയായാണ് അനുഷ്‌ക അഭിനയിച്ചത്. ശരീരഭാരം 80 കിലോയ്ക്ക് മുകളിലായി വര്‍ധിപ്പിച്ചിരുന്നു. ബാഹുബലിക്ക് വേണ്ടിയും ധാരാളം വര്‍ക്കൗട്ട് ചെയ്യേണ്ടി വന്നിരുന്നു. എന്നാല്‍ ഇതിന് വേണ്ടത്ര വിശ്രമം ലഭിച്ചിരുന്നില്ല. അതിനാല്‍ ബ്രേക്കെടുത്ത് വിശ്രമ ജീവിതം നയിക്കാനാണ് താരം ആഗ്രഹിക്കുന്നത്.

കാത്തിരിപ്പിനൊടുവില്‍ ബാഹുബലി2 എത്തുന്നു

ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിയുടെ രണ്ടാം ഭാഗത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് ലോകമെങ്ങുമുള്ള സിനിമാ പ്രേമികള്‍. ചിത്രത്തിന്റെ ട്രെയിലര്‍ ഇതിനോടകം തന്നെ നവമാധ്യമങ്ങളിലൂടെ വൈറലായിരുന്നു. ചിത്രത്തിലെ നായകനായ പ്രഭാസ് കരിയറിലെ പ്രധാനപ്പെട്ട 4 വര്‍ഷമാണ് ഈ ചിത്രത്തിന് വേണ്ടി നീക്കി വെച്ചത്. ആദ്യഭാഗം നല്‍കിയ ഗംഭീര വിജയത്തിനു ശേഷമാണ് സംവിധായകനും അണിയറ പ്രവര്‍ത്തകരും രണ്ടാം ഭാഗം ഒരുക്കുന്നതിനെക്കുറിച്ച് ചിന്തിച്ചത്. എന്നാല്‍ ചിത്രത്തിനായി ഇനി രണ്ടു ദിവസം കൂടി കാത്തിരുന്നാല്‍ മതി . 28 നാണ് ചിത്രം തിയേറ്ററുകളിലേക്ക് എത്തുന്നത്.

English summary
Anushka shetty going to take a break from cinema.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam