അനുഷ്‌കയുടെ വിവാഹം ഉടനില്ലേ? വര്‍ഷങ്ങള്‍ക്ക് ശേഷം മാധവനൊപ്പം അഭിനയിക്കാനൊരുങ്ങി നടി!!
ബാഹുബലിയിലെ ദേവസേനയായി ആരാധകരെ അതിശയിപ്പിച്ച നടിയാണ് അനുഷ്‌ക ഷെട്ടി. തെലുങ്ക്, തമിഴ് സിനിമകളില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന നടിയുടെ വിവാഹത്തെ കുറിച്ച് പല വാര്‍ത്തകളും പ്രചരിച്ചിരുന്നു. അനുഷ്‌ക സിനിമ ഉപേക്ഷിക്കുന്നതായും ഇനി കുടുംബ ജീവിതം നയിക്കാന്‍ പോവുകയാണെന്നും തരത്തിലായിരുന്നു റിപ്പോര്‍ട്ട്. ബാഹുബലിയടക്കം ഒരുപാട് സിനിമകളില്‍ ഒന്നിച്ചഭിനയിച്ചതോടെ പ്രഭാസും അനുഷ്‌കയും ഇഷ്ടത്തിലാണെന്നും ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നു.

ഇതെല്ലാം പാപ്പരാസികള്‍ പടച്ച് വിടുന്നതാണെന്ന് അനുഷ്‌ക തന്നെ വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ അനുഷ്‌ക നായികയാവുന്ന ഏറ്റവും പുതിയ സിനിമയെ കുറിച്ചുള്ള വാര്‍ത്ത വന്നിരിക്കുകയാണ്. മാധവന്റെ നായികയായി പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം അനുഷ്‌ക അഭിനയിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. മുന്‍പ് രണ്ട് സിനിമകളില്‍ ഇരുവരും ഒന്നിച്ച് അഭിനയച്ചിരുന്നു.
ഹേമന്ത് മധുക്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് സൈലന്റ് എന്നാണ് പേരിട്ടിരിക്കുന്നത്. അമേരിക്കയില്‍ നിന്നും ഉടന്‍ തന്നെ സൈലന്റിന്റെ ചിത്രീകരണം ആരംഭിക്കാന്‍ പോവുകയാണ്. സൈലന്റ് ത്രില്ലറായി ഒരുക്കുന്ന ചിത്രത്തില്‍ ബധിരയും മൂകയുമായ കഥാപാത്രത്തെയാണ് അനുഷ്‌ക അവതരിപ്പിക്കുന്നത്. തമിഴിലും തെലുങ്കിലുമായി നിര്‍മ്മിക്കുന്ന സിനിമയില്‍ അന്യാഭാഷയില്‍ നിന്നുള്ള നിരവധി താരങ്ങളും അണിനിരക്കും.


Click it and Unblock the Notifications











