»   » തല്‍ക്കാലം വിവാഹത്തേക്കുറിച്ച് ചിന്തിക്കുന്നില്ലെന്ന് അനുഷ്‌ക!!! കാത്തിരിപ്പ് പ്രഭാസിന് വേണ്ടിയോ???

തല്‍ക്കാലം വിവാഹത്തേക്കുറിച്ച് ചിന്തിക്കുന്നില്ലെന്ന് അനുഷ്‌ക!!! കാത്തിരിപ്പ് പ്രഭാസിന് വേണ്ടിയോ???

Posted By: Karthi
Subscribe to Filmibeat Malayalam

ബാഹുബലി ഇറങ്ങിയതിന് ശേഷം ആളുകള്‍ ഏറ്റവുമധികം സംസാരിച്ചത് ചിത്രത്തിലെ പ്രണയ ജോഡികളായ പ്രഭാസിനേയും അനുഷ്‌കയേയും കുറിച്ചായിരുന്നു. അവരെ വിവാഹം കഴിപ്പിക്കാനുള്ള തീവ്ര ശ്രമത്തിലാണ് ആരാധകര്‍. 

പടപ്പുറപ്പാടിന് വില്ലന്‍ ഒരുങ്ങുന്നു!!! റെക്കോര്‍ഡുകളെല്ലാം ഏട്ടന്‍ സ്വന്തം പേരിലാക്കും... ദാ ഇങ്ങനെ

മുളകിന് മുകളില്‍ കിടന്ന് ആരാധകരോട് സണ്ണി ലിയോണ്‍, 'വെജിറ്റേറിയന്‍ കഴിക്കു...' എന്തിനെന്നല്ലേ???

ക്യാമറയ്ക്ക് മുന്നിലും പൊതുവേദികളിലും ഇരുവര്‍ക്കുമിടയിലൊരു കെമിസ്ട്രി ശക്തമായതിനാല്‍ അത് വിവാഹത്തിലേക്ക് എത്തിക്കാനായിരുന്നു ആരാധകരുടെ ശ്രമം. ഇരുവരുടേയും വിവാഹം ഉറപ്പിച്ചു എന്നതരത്തിലും വാര്‍ത്തകള്‍ പ്രചരിച്ചു. ഇരുവരുടേയും വീട്ടുകാര്‍ അവര്‍ക്കായി വിവാഹ ആലോചനകള്‍ തുടങ്ങിയതോടെയാണ് അനുഷ്‌ക പ്രഭാസ് പ്രണയം സജീവ ചര്‍ച്ചയാകുന്നത്. 

അനുഷ്‌കയ്ക്ക് വിവാഹാലോചനകള്‍

അനുഷ്‌കയെ വിവാഹം കഴിപ്പിക്കാനുള്ള ശ്രമത്തിലാണ് വീട്ടുകാര്‍. എന്നാല്‍ ഉടനെ വിവാഹത്തിന് താല്പര്യമില്ലെന്ന് താരം വീട്ടുകാരെ അറിയിച്ചുകഴിഞ്ഞു. നിലവില്‍ കരാറായിരിക്കുന്ന ചിത്രങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം വിവാഹം മതിയെന്ന് താരം വീട്ടുകാരെ അറിയിച്ചു കഴിഞ്ഞു.

വിവാഹം കഴിഞ്ഞ് അഭിനയിക്കാം

മുമ്പും വിവാഹക്കാര്യം വീട്ടുകാര്‍ അറിയിച്ചപ്പോള്‍ അനുഷ്‌ക ഇതേ കാര്യം തന്നെയായിരുന്നു വീട്ടുകാരെ അറിയിച്ചിത്. വീണ്ടും ഇതേ കാര്യങ്ങള്‍ താരം അറിയിച്ചതോടെ വിവാഹം കഴിഞ്ഞും അഭിനയിക്കാം എന്നായി വീട്ടുകാരുടെ നിലപാട്. എന്നാല്‍ നിലവില്‍ കരാറായ ചിത്രങ്ങള്‍ പൂര്‍ത്തിയായ ശേഷം മാത്രമേ അഭിനയിക്കു എന്ന ഉറച്ച നിലപാടിലാണ് അനുഷ്‌ക.

അഭിനയം അത്ര സുഖമുള്ള കാര്യമല്ല

എല്ലാവരുടേയും വിചാരം അഭിനയം ഭയങ്കര സുഖമുള്ള കാര്യമാണെന്നാണ്. ഹിറ്റാകുന്ന കഥാപാത്രങ്ങളെ പ്രേക്ഷകര്‍ കൈയടിച്ച് സ്വീകരിക്കും. എന്നാല്‍ അതിന് പിന്നിലുള്ള കഷ്ടപ്പാട് ആരും അറിയുന്നില്ല. അതിന് പിന്നില്‍ യാതനയും വേദനയും ഉണ്ടെന്ന് താരം പറയുന്നു.

ഒറ്റയ്ക്കിരുന്ന് കരഞ്ഞിട്ടുണ്ട്

പലപ്പോഴും മേക്കപ്പിടാന്‍ മണിക്കൂറുകളോളും ബുദ്ധിമുട്ട് സഹിച്ചിട്ടുണ്ട്. ഷൂട്ടിംഗ് കഴിഞ്ഞ് രാത്രി വീട്ടിലെത്തുമ്പോള്‍ കടുത്ത ശരീര വേദനയായിരിക്കും. വീട്ടുകാര്‍ക്ക് വിഷമാകുമല്ലോ എന്ന് കരുതി ആരോടും പറയാതെ മുറിക്കുള്ളില്‍ കയറി കതകടച്ച് ഇരുന്നിട്ടുണ്ടെന്ന് താരം പറയുന്നു.

വിവാഹത്തേക്കുറിച്ച് ചിന്തയില്ല

കഥാപാത്രങ്ങള്‍ക്ക് വേണ്ടി പല ത്യാഗങ്ങളും സഹിക്കേണ്ടി വരും. കഷ്ടപ്പെട്ട് ശരീരത്തിന്റെ തടി കൂട്ടുകയും കുറയ്ക്കുകയും ചെയ്യാറുണ്ട്. ഇനിയും അത്തരം ത്യഗങ്ങള്‍ക്ക് താന്‍ ഒരുക്കമാണ് അതുകൊണ്ട് തല്‍ക്കാലം വിവാഹത്തേക്കുറിച്ച് ചിന്തിക്കുന്നില്ലെന്ന് അനുഷ്‌ക പറഞ്ഞു.

ആരാധകര്‍ക്ക് ആശ്വസിക്കാം

പ്രഭാസിനും അനുഷ്‌കയ്ക്കും വീട്ടുകാര്‍ കൊണ്ടുവരുന്ന വിവാഹ ആലോചനകളെല്ലാം ഇരുവരും നിരസിക്കുകയാണ്. ഇതില്‍ ഏറ്റവും അധികം സന്തോഷിക്കുന്നതും പ്രഭാസിന്റേയും അനുഷ്‌കയുടേയും ആരാധകരാണ്. ബാഹുബലി ഒന്നാം ഭാഗം ഇറങ്ങിയതിന് ശേഷം 6000 വിവാഹ ആലോചനകളാണ് പ്രഭാസിന് ലഭിച്ചത്.

പ്രഭാസിനും ഉടന്‍ കല്യാണമില്ല

ബാഹുബലി പുറത്തിറങ്ങിയാല്‍ ഉടന്‍ പ്രഭാസിന്റെ കല്യാണമെന്നായിരുന്നു ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍ പിന്നീട് തീരുമാനം മാറ്റി. അത് അനുഷ്‌കയ്ക്ക് വേണ്ടിയായിരുന്നെന്ന് ചില അടക്കം പറച്ചിലുകളുണ്ടായിരുന്നു. ഇപ്പോള്‍ ചിത്രീകരണം തുടങ്ങാനിരിക്കുന്ന പുതിയ ചിത്രമായ സഹോയ്ക്ക് ശേഷം വിവാഹം എന്നാണ് പ്രഭാസിന്റെ വീട്ടുകാര്‍ പറഞ്ഞിരിക്കുന്നത്.

വ്യവസായിയുടെ ചെറുമകള്‍

ഇതിനിടെ ഒരു പ്രമുഖ വ്യവസായിയുടെ ചെറുമകളുമായി പ്രഭാസിന്റെ വിവാഹം നിശ്ചയിച്ചു എന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ അത് വ്യാജമാണെന്ന് പ്രഭാസിന്റെ വീട്ടുകാര്‍ തന്നെ സമ്മതിച്ചു. ഇതോടെയാണ് സഹോയ്ക്ക് ശേഷമേ വിവാഹമുണ്ടാകു എന്ന പ്രഭാസ് തീര്‍ത്ത് പറഞ്ഞത്.

അനുഷ്‌കയുടെ സിനിമകള്‍ പൂര്‍ത്തിയാകാന്‍

അനുഷ്‌ക കരാറായിരിക്കുന്ന ചിത്രങ്ങള്‍ പൂര്‍ത്തിയാകുന്നതിന് വേണ്ടിയാണ് പ്രഭാസ് കാത്തിരിക്കുന്നതെന്നാണ് ആരാധകര്‍ പറയുന്നത്. എന്തായാലും കുറച്ച് സിനികള്‍ കൂടെയാണ് ഇരുവരും ഇപ്പോള്‍ കരാറായിരിക്കുന്നത്. അത് പൂര്‍ത്തിയാകുന്നതോടെ ഇക്കാര്യത്തില്‍ ഒരു തീരുമാനമാകുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

English summary
Anushka Shetty stated that now she is not thinking about marriage, just focused only on the movies that she signed already. Bagmati is the upcoming release of Anushka.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam