മണിരത്‌നം ചിത്രത്തില്‍ നിന്ന് അനുഷ്‌ക ഷെട്ടി പിന്മാറാനുള്ള കാരണം പ്രതിഫലമല്ല, മീ ടൂ.. ??

മള്‍ട്ടിസ്റ്റാര്‍ ചിത്രങ്ങള്‍ക്കാണ് ഇപ്പോള്‍ മാര്‍ക്കറ്റ്. അതുകൊണ്ട് തന്നെ മുന്‍നിര സംവിധായകരെല്ലാം അതിലേക്ക് ശ്രദ്ധ പതിപ്പിയ്ക്കുകയാണ്. അങ്ങനെ മണിരത്‌നം സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് പൊന്നിയിന്‍ സെല്‍വന്‍. തമിഴ് സിനിമാ പ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിയ്ക്കുന്ന ചിത്രത്തില്‍ തമിഴില്‍ നിന്നും തെലുങ്കില്‍ നിന്നും ഹിന്ദിയില്‍ നിന്നുമെല്ലാം മുന്‍നിര താരങ്ങള്‍ അഭിനയിക്കുന്നു.

ആരൊക്കെയാണ് ചിത്രത്തിലെ കഥാപാത്രങ്ങള്‍ എന്ന തിരക്കിട്ട ചര്‍ച്ചകള്‍ക്കിടയിലാണ് നായികാ നിരയില്‍ നിന്ന് അനുഷ്‌ക ഷെട്ടി പിന്മാറി എന്ന വാര്‍ത്ത പുറത്തുവന്നത്. അനുഷ്‌കയുടെ പിന്മാറ്റത്തെ സംബന്ധിച്ച് പല ഗോസിപ്പുകളും ഇതിനോടകം പുറത്തുവന്നു. പ്രതിഫലത്തിലുള്ള വിയോജിപ്പാണ് പിന്മാറ്റത്തിന് കാരണം എന്നായിരുന്നു ഏറ്റവുമൊടുവില്‍ പുറത്തുവന്നത്. അനുഷ്‌ക നാല് കോടി ചോദിച്ചപ്പോള്‍ ഒരു കോടിയാണത്രെ നിര്‍മാതാവ് പറഞ്ഞത്.

maniratnamandanushkashetty

എന്നാല്‍ പ്രതിഫലത്തിലെ വിയോജിപ്പല്ല, ടീം അംഗങ്ങളിലുള്ള വിശ്വാസക്കുറവാണ് അനുഷ്‌കയുടെ പിന്മാറ്റത്തിന് കാരണം എന്ന് ഇപ്പോള്‍ വാര്‍ത്തകള്‍ വരുന്നു. മീ ടൂ ആരോപണത്തില്‍ കുടുങ്ങിയ വൈരമുത്തുവാണ് ചിത്രത്തിന്റെ ഗാനരചന. ഗായിക ചിന്മയ് വൈരമുത്തുവിനെതിരെ ലൈംഗിക ആരോപണം ഉന്നയിച്ചുകൊണ്ട് മീ ടൂ കാമ്പയില്‍ ആരംഭിച്ചത് വന്‍ വിവാദമായിരുന്നു. ഈ സാഹചര്യത്തില്‍ വൈരമുത്തു ഗാനരചന നിര്‍വ്വഹിയ്ക്കുന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ അനുഷ്‌കയ്ക്ക് താത്പര്യമില്ലത്രെ.

അനുഷ്‌ക പിന്മാറിയ സാഹചര്യത്തില്‍ ഐശ്വര്യ റായ് ചിത്രത്തില്‍ അഭിനയിക്കുന്നു എന്ന് കേള്‍ക്കുന്നു. വിക്രമാണ് കേന്ദ്ര നായക വേഷത്തിലെത്തുന്നത്. അമിതാഭ് ബച്ചന്‍, ജയം രവി, കാര്‍ത്തി, നയന്‍താര, കീര്‍ത്തി സുരേഷ്, ജയറാം, അമല പോള്‍, മോഹന്‍ ബാബു, ഐശ്വര്യ ലക്ഷ്മി തുടങ്ങിയവരും ചിത്രത്തില്‍ കഥാപാത്രങ്ങളാവുന്നു. കല്‍കി കൃഷ്ണമൂര്‍ത്തിയുടെ പൊന്നിയിന്‍ സെല്‍വന്‍ എന്ന ചരിത്ര പ്രശസ്തമായ നോവലിനെ ആസ്പമാക്കിയാണ് മണിരത്‌നം അതേ പേരില്‍ സിനിമ ഒരുക്കുന്നത്. ലിംക പ്രൊഡക്ഷന്‍ നിര്‍മിയ്ക്കുന്ന ചിത്രത്തിന്റെ ബഹുഭൂരിഭാഗവും തായ്‌ലാന്റില്‍ വച്ചാണ് ചിത്രീകരിയ്ക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X