വണ്ണം കുറയ്ക്കാൻ എന്ത് മാർഗവും സ്വീകരിക്കില്ല; നയൻതാര ചെയ്തെങ്കിലും അനുഷ്ക തയ്യാറായില്ല; ചെയ്യാറു ബാലു
തെന്നിന്ത്യൻ സിനിമാ ലോകത്ത് സെൻസേഷനായി മാറിയ നടിമാർ ഒരുപാടുണ്ടെങ്കിലും മാസ് പരിവേഷം നടിമാർ വിരളമാണ്. മാസ് താരമായി ജനസ്വീകാര്യത നേടാൻ കഴിഞ്ഞ നടിയാണ് അനുഷ്ക ഷെട്ടി. അരുന്ധതി, ബാഹുബലി തുടങ്ങിയ സിനിമകളാണ് അനുഷ്കയുടെ ജനപ്രീതി ഇരട്ടിപ്പിച്ചത്. രാജകീയ വേഷങ്ങളിൽ അനുഷ്കയെ പോലെ തിളങ്ങുന്ന മറ്റൊരു നടി ഇല്ലെന്ന് ആരാധകർ പറയുന്നു. ഗ്ലാമറസ് നടി എന്നതിനപ്പുറം ബഹുമാന്യ സ്ഥാനമാണ് അനുഷ്കയ്ക്ക് സിനിമാ ലോകത്തുള്ളത്.
സിനിമാ രംഗത്ത് അനുഷ്ക വീണ്ടും സജീവമായിക്കൊണ്ടിരിക്കുകയാണ്. ഇടവേളയ്ക്ക് ശേഷം അടുത്തിടെയാണ് മിസ് ഷെട്ടി മിസ്റ്റർ പോളിഷെട്ടി എന്ന സിനിമയിലൂടെ നടി അഭിനയരംഗത്തേക്ക് തിരിച്ച് വന്നത്. എന്തുകൊണ്ടാണ് അനുഷ്കയുടെ കരിയറിൽ ഇടവേള വന്നതെന്ന ചോദ്യം ആരാധകർക്കുണ്ട്. സൈസ് സീറോ എന്ന സിനിമയ്ക്ക് വേണ്ടി വണ്ണം കൂട്ടിയത് അനുഷ്കയുടെ കരിയറിനെ വലിയ തോതിൽ ബാധിച്ചെന്നാണ് ഒരു വിഭാഗം പറയുന്നത്.

അതേസമയം സിനിമാ തിരക്കുകൾ കുറച്ച് ഒരിടവേളയെടുക്കാൻ സ്വയം തീരുമാനിച്ചതാണെന്നാണ് അനുഷ്ക നേരത്തെ വ്യക്തമാക്കിയത്. അനുഷ്കയെക്കുറിച്ച് സംസാരിക്കുകയാണ് തമിഴ് ഫിലിം ജേർണലിസ്റ്റ് ചെയ്യാറു ബാലു. പ്രഭാസിനൊപ്പം ചേർത്ത് അനുഷ്കയെക്കുറിച്ച് വന്ന ഗോസിപ്പുകളെ ഇദ്ദേഹം ചൂണ്ടിക്കാട്ടി. പ്രഭാസുമായി അനുഷ്ക ലിവിംഗ് ടുഗെദറിൽ ആണെന്ന സംസാരം വന്നിരുന്നു. രണ്ട് പേരും നല്ല ജോഡിയായിരുന്നു. എന്നാൽ ഒരു ഘട്ടത്തിൽ പ്രഭാസിന്റെ പ്രശസ്തി പാൻ ഇന്ത്യൻ തലത്തിലെത്തി.
ഇതിന് ശേഷമാണ് അനുഷ്കയുമായി ചേർത്തുള്ള ഗോസിപ്പുകളെ പ്രഭാസ് നിഷേധിച്ചു. അവർ തമ്മിൽ ചിലപ്പോൾ പ്രണയത്തിലായിരിക്കാം. പ്രണയം തകർന്നത് കൊണ്ടാകും അനുഷ്ക മറ്റൊരു ബന്ധത്തിന് തയ്യാറാകാത്തതെന്നും ചെയ്യാറു ബാലു അഭിപ്രായപ്പെട്ടു. അനിയന്ത്രിതമായി വണ്ണം കൂട്ടിയ ശേഷം ഹോർമോൺ പ്രശ്നങ്ങൾ അനുഷ്കയെ ബാധിച്ചെന്നും നടിയുടെ വണ്ണം കുറയാത്തതിന് ഇതാണ് കാരണമെന്നും ചെയ്യാറു ബാലു പറയുന്നു.

വണ്ണം കുറയ്ക്കാൻ തയ്യാറായെങ്കിലും ഒരു കാര്യത്തിൽ അനുഷ്കയ്ക്ക് നിർബന്ധമുണ്ടായിരുന്നു. ശരീരത്തിൽ നിന്നും കൊഴുപ്പ് വലിച്ചെടുക്കുന്ന ചികിത്സയ്ക്ക് തയ്യാറാകില്ലെന്നായിരുന്നു അത്. നയൻതാര പോലും ഒരു കാലഘട്ടത്തിൽ ഇത് ചെയ്തിട്ടുണ്ട്. യോഗയും മറ്റും ചെയ്ത് വണ്ണം കുറയ്ക്കാനാണ് അനുഷ്ക തീരുമാനിച്ചതെന്നും ചെയ്യാറു ബാലു ചൂണ്ടിക്കാട്ടി.
അതേസമയം വണ്ണമുണ്ടെങ്കിലും അനുഷ്കയുടെ സ്ക്രീൻ പ്രസൻസിന് ഇന്നും കോട്ടം വന്നിട്ടില്ല. ബോഡി ഷെയ്മിംഗ് കമന്റുകളെ അനുഷ്ക അവഗണിക്കാറാണ് പതിവ്. ഏറെനാളായി അഭിമുഖങ്ങളിലും അനുഷ്കയെ കാണാറില്ല. സർജറികൾക്കൊന്നും പോകാതെ സ്വാഭാവിക സൗന്ദര്യം നിലനിർത്തുന്നതാണ് അനുഷ്കയെ മറ്റ് പല നടിമാരിൽ നിന്നും വ്യത്യസ്തയാക്കുന്നത്.
ചെയ്യാറു ബാലു പരാമർശിച്ച ലിപൊസക്ഷൻ എന്ന കോസ്മെറ്റിക് സർജറി പലപ്പോഴും സിനിമാ ലോകത്ത് ചർച്ചയായിട്ടുണ്ട്. ശരീരത്തിലെ അധികം വരുന്ന കൊഴുപ്പ് വലിച്ചെടുക്കുന്ന ചികിത്സാ രീതിയാണിത്. നയൻതാര വണ്ണം കുറയ്ക്കാൻ ഈ മാർഗം സ്വീകരിച്ചെന്ന് നേരത്തെ അഭ്യൂഹങ്ങൾ വന്നിട്ടുണ്ട്. എന്നാൽ ഇതേക്കുറിച്ച് നടി പ്രതികരിച്ചിട്ടില്ല.
41 കാരിയാണ് അനുഷ്ക ഷെട്ടി. ഇതുവരെ താരം വിവാഹത്തിന് തയ്യാറായിട്ടില്ല. അനുഷ്കയും പ്രഭാസും പ്രണയത്തിലാണെന്നും വിവാഹം കഴിക്കാൻ പോകുന്നെന്നും നേരത്തെ ഗോസിപ്പുകൾ വന്നിരുന്നു. 43 കാരനായ പ്രഭാസും അവിവാഹിതനായി തുടരുകയാണ്.


Click it and Unblock the Notifications