»   » അനുഷ്‌ക ബിഗ് സീറോയാ? സൈസ് സീറോയുടെ ട്രെയിലര്‍ കാണാം

അനുഷ്‌ക ബിഗ് സീറോയാ? സൈസ് സീറോയുടെ ട്രെയിലര്‍ കാണാം

Posted By:
Subscribe to Filmibeat Malayalam


അടുത്തിടെ അനുഷ്‌ക ശരീര വണ്ണം കൂട്ടിയത് സോഷ്യല്‍ മീഡിയയില്‍ അടക്കം ഏറെ ചര്‍ച്ച ചെയ്തിരുന്നു. തമിഴിലും തെലുങ്കിലുമായി ഒരുങ്ങുന്ന സൈസ് സീറോ എന്ന ചിത്രത്തിന് വേണ്ടിയാണ് അനുഷ്‌ക വണ്ണം കൂട്ടിയത്. 20 കിലോ ഭാരമായിരുന്നു ചിത്രത്തിന് വേണ്ടി അനുഷ്‌ക കൂട്ടിയത്. എന്നാല്‍ ഇത്രയും ഭാരം കൂട്ടിയതും അനുഷ്‌കയ്ക്ക് പിന്നീട് വലിയ പണിയായെന്നതാണ് വാസ്തവം.

സ്ത്രീകള്‍ക്ക് വണ്ണം കൂടിയാലുണ്ടാകുന്ന പ്രശ്‌നത്തെ കുറിച്ചുള്ളതാണ് ചിത്രം. പ്രകാശ് കൊവലാ മുടി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ആര്യയാണ് നായക വേഷം അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയിരിക്കുന്നു. അനുഷ്‌കയുടെ രസകരമായ രംഗങ്ങളും ട്രെയിലറിന്റെ ഭാഗമുണ്ടായിട്ടുണ്ട്.

anushka-shetty

രുദ്രമദേവിയാണ് അടുത്തിടെ അനുഷ്‌കയുടേതായി പുറത്തിറങ്ങിയ ചിത്രം. പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു രുദ്രമ ദേവി. എന്നാല്‍ ചിത്രം ആരാധാകരെ അത്രയ്ക്ക് തൃപ്തിപ്പെടുത്തിയുമില്ല. ചിത്രത്തിന്റെ ഗ്രാഫിക്‌സാണ് ഏറെ വിമര്‍ശനങ്ങള്‍ ഉണ്ടാക്കിയത്.

എസ് എസ് രാജമൗലിയുടെ ബാഹുബലി രണ്ടാം ഭാഗത്തില്‍ അഭിനയിച്ചുക്കൊണ്ടിരിക്കുകയാണ് അനുഷ്‌ക. സൈസ് സീറോയ്ക്ക് ശേഷം വിദേശത്ത് പോയി വണ്ണം കുറച്ചാണ് താരം ബാഹുബലിയുടെ രണ്ടാം ഭാഗത്തില്‍ അഭിനയിക്കാന്‍ എത്തിയിരിക്കുന്നത്. ഹൈദരബാദിലെ റാമോജി ഫിലിം സിറ്റിയിലായി ബാഹുബലിയുടെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം നടക്കുന്നത്. സൈസ് സീറോയുടെ ട്രെയിലര്‍ കാണുക.

English summary
anushka shetty size zero trailer out.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam