തടികൂട്ടിയത് പാരയായി; കുറയ്ക്കാന്‍ അനുഷ്‌കയ്ക്ക് സര്‍ജറി

By Aswini

കഥാപാത്രങ്ങള്‍ക്ക് വേണ്ടി എന്ത് വിട്ടുവീഴ്ചയ്ക്കും തയ്യാറാകുന്ന നായികയാണ് അനുഷ്‌ക ഷെട്ടി. കഴിഞ്ഞ രണ്ട് ചിത്രങ്ങളില്‍ അത് കാണുകയും ചെയ്തു. രുദ്രാമ്മ ദേവിയും, ബാഹുബലിയുമൊക്കെ ഉദാഹരണം. ഇപ്പോള്‍ പുതിയ തമിഴ് - തെലുങ്ക് ചിത്രത്തിന് വേണ്ടി തടി കൂട്ടിയായിരുന്നു അനുഷ്‌ക ആത്മാര്‍ത്ഥത കാണിച്ചത്. എന്നാല്‍ അത് പാരയായെന്നാണ് പുതിയ വാര്‍ത്ത.

ഇഞ്ചി ഇടിപ്പഴകി എന്ന ചിത്രത്തിന് വേണ്ടി സംവിധായകന്‍ പറഞ്ഞതിലും അധികം അനുഷ്‌ക ശരീര ഭാരം കൂട്ടിയിരുന്നു. ഇതോടെ കൊഴുപ്പ് കൂടി പ്രശ്‌നമായി. ഇതിനായി അമേരിക്കയില്‍ പോയി നടി തടി കുറയാനുള്ള സര്‍ജറി നടത്തിയത്രെ.

ഇഞ്ചി ഇടിപ്പഴകിയ്ക്ക് വേണ്ടി

തടികൂട്ടിയത് പാരയായി; കുറയ്ക്കാന്‍ അനുഷ്‌കയ്ക്ക് സര്‍ജറി

തടി കൂടിയ സ്ത്രീകള്‍ അനുഭവിയ്ക്കുന്ന പ്രയാസങ്ങളെയും പ്രശ്‌നങ്ങളെയും കുറിച്ച് പറയുന്ന ചിത്രമാണ് ഇഞ്ചി ഇടിപ്പഴകി. തെലുങ്കില്‍ സൈസ് സീറോ എന്ന പേരിലും ഒരുക്കുന്ന ചിത്രത്തില്‍ ആര്യയാണ് നായകന്‍.

 തടി കൂട്ടി

തടികൂട്ടിയത് പാരയായി; കുറയ്ക്കാന്‍ അനുഷ്‌കയ്ക്ക് സര്‍ജറി

ചിത്രത്തിലെ കഥാപാത്രത്തിന് തടികൂട്ടാന്‍ വേണ്ടി അനുഷ്‌ക നന്നായി കഷ്ടപ്പെട്ടു. കൂടിയപ്പോള്‍ അത് സംവിധായകന്‍ ആവശ്യപ്പെട്ടതിലും അധികമായി. മുമ്പ് യോഗ പരിശീലക കൂടെയായ അനുഷ്‌ക നൂറ് കിലോ ശരീര ഭാരമാണ് കഥാപാത്രത്തിന് വേണ്ടികൂട്ടിയത്

കൊഴുപ്പ് പ്രശ്‌നമായി

തടികൂട്ടിയത് പാരയായി; കുറയ്ക്കാന്‍ അനുഷ്‌കയ്ക്ക് സര്‍ജറി

എന്നാല്‍ കൊഴുപ്പ് കൂടിയത് ഒടുവില്‍ പ്രശ്‌നമായി. കൈയ്യിലെയും വയറിലെയും തുടയിലെയും കൊഴുപ്പ് വ്യായമത്തിലൂടെ പോലും കുറയ്ക്കാന്‍ കഴിയാതെ പോയി.

അമേരിക്കയിലേക്ക്

തടികൂട്ടിയത് പാരയായി; കുറയ്ക്കാന്‍ അനുഷ്‌കയ്ക്ക് സര്‍ജറി

ചിത്രത്തിന്റെ ഷൂട്ടിങിന് ശേഷം അനുഷ്‌ക അമേരിക്കയിലേക്ക് പോയി എന്ന് വാര്‍ത്തകളുണ്ടായിരുന്നു. അത് തടികുറയ്ക്കാനുള്ള സര്‍ജറിയ്ക്ക് വേണ്ടിയായിരുന്നു എന്നാണ് ഇപ്പോള്‍ കേള്‍ക്കുന്നത്.

ബാഹുബലിയ്ക്ക് വേണ്ടി

തടികൂട്ടിയത് പാരയായി; കുറയ്ക്കാന്‍ അനുഷ്‌കയ്ക്ക് സര്‍ജറി

അടുത്തതായി ബാഹുബലി 2 ആണ് അനുഷ്‌ക ചെയ്യുന്നത്. ഈ ചിത്രത്തിന് വേണ്ടി ആയോധനകലകള്‍ ഒരുപാട് ചെയ്യാനുണ്ട്. ഈ സാഹചര്യത്തിലാണ് സര്‍ജറിയിലൂടെ തടി കുറച്ചെടുത്തത്.

 സര്‍ജറിയ്ക്ക് ശേഷം

തടികൂട്ടിയത് പാരയായി; കുറയ്ക്കാന്‍ അനുഷ്‌കയ്ക്ക് സര്‍ജറി

എന്തായാലും അങ്ങനെ ഉണ്ടായിരുന്നു അനുഷ്‌ക എന്തായാലും സര്‍ജറിയ്ക്ക് ശേഷം ദേ ഇങ്ങനെയായി

ലൈക്ക് ഫില്‍മി ബീറ്റ്

ഇന്ത്യയിലെ നമ്പര്‍ വണ്‍ മൂവി പോര്‍ട്ടല്‍

മലയാളം ഫില്‍മി ബീറ്റ് ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഫോളോ ട്വിറ്റര്‍

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X