twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സഹിക്കുന്നില്ല, ഇമ്മാതിരി പണിക്ക് ഇനി അനുഷ്‌ക ഷെട്ടി പോവില്ല!!

    By Aswini
    |

    കഥാപാത്രങ്ങളോട് അങ്ങേയറ്റത്തെ നീതി പുലര്‍ത്തുന്ന നായികയാണ് അനുഷ്‌ക ഷെട്ടി. ബാഹുബലി നായികയായി ഇന്ന് ലോകം അറിയപ്പെടുന്ന അനുഷ്‌ക ഷെട്ടി കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്ക് വേണ്ടി എന്ത് സാഹസത്തിനും റെഡിയാണ്.

    അങ്ങനെ സാഹസം കാണിച്ച് അഭിനയിച്ച ചിത്രമാണ് ഇഞ്ചി ഇടിപ്പഴകി (തെലുങ്കില്‍ സൈസ് സീറോ). ചിത്രത്തിന് വേണ്ടി തടി കൂട്ടിയ നടി ഇപ്പോള്‍ നടുവേദന കൊണ്ട് വലയുകയാണ്. ആയുര്‍വേദ ചികിത്സയ്ക്കായി കേരളത്തിലേക്ക് വരികയാണ് ദേവസേന!!

    മോഹന്‍ലാലിനെ മറികടന്ന് ദേശീയ പുരസ്‌കാരം വാങ്ങിയതിന് പിന്നില്‍, പ്രകാശ് രാജ് വെളിപ്പെടുത്തുന്നു! മോഹന്‍ലാലിനെ മറികടന്ന് ദേശീയ പുരസ്‌കാരം വാങ്ങിയതിന് പിന്നില്‍, പ്രകാശ് രാജ് വെളിപ്പെടുത്തുന്നു!

    ഇഞ്ചി ഇടിപ്പഴകി

    ഇഞ്ചി ഇടിപ്പഴകി

    തടി കൂടിയ സ്ത്രീകള്‍ സമൂഹത്തില്‍ നേരിടുന്ന വെല്ലുവിളികളെ കുറിച്ച് പറയുന്ന ചിത്രമായിരുന്നു തമിഴിവും തെലുങ്കിലുമായി ഒരുക്കിയ ഇഞ്ചി ഇടിപ്പഴകി (സൈസ് സീറോ).

    തടി കൂട്ടി

    തടി കൂട്ടി

    ആരും അതിശയിക്കുന്ന ഗെറ്റപ്പിലാണ് അനുഷ്‌ക ചിത്രത്തിലെത്തിയത്. കൃത്രിമമായി തടി കൂട്ടി കാണിച്ചാല്‍ പെര്‍ഫക്ഷനുണ്ടാവില്ല എന്ന് പറഞ്ഞ് നടി ഡോക്ടറുടെ നിര്‍ദ്ദേശത്തോടെ തടി കൂട്ടി.

    പാരയായി

    പാരയായി

    ഇഞ്ചി ഇടിപ്പഴകിയ്ക്ക് വേണ്ടി അനുഷ്‌ക കാണിച്ച ധൈര്യ വെറുതെയായില്ല. സിനിമ മികച്ച വിജയവും അനുഷ്‌കയെ തേടി പ്രശംസകളുമെത്തി. എന്നാല്‍ തടി നടിയ്ക്ക് പാരയായി.

    ഒന്നും ചെയ്യാന്‍ കഴിയാതെ

    ഒന്നും ചെയ്യാന്‍ കഴിയാതെ

    വിദേശത്ത് പോയി കൊഴുപ്പ് കുറയ്ക്കാനുള്ള ശസ്ത്രക്രിയ നടത്തി കൃത്യമായ വ്യായാമത്തോടെയും ഭക്ഷണ ക്രമത്തിലൂടെയും തടി കുറയ്ക്കാനുള്ള ശ്രമിത്തിലായിരുന്നു അനുഷ്‌ക. അതിനിടയില്‍ സിങ്കം എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ച് ചെറിയൊരു പരിക്ക് പറ്റിയതോടെ വ്യായാമം മുടങ്ങി. അതോടെ അത് ശരീരത്തെ മോശമായി ബാധിച്ചു.

    ബാഹുബലി കുടുങ്ങി

    ബാഹുബലി കുടുങ്ങി

    തടി കുറയ്ക്കാന്‍ കഴിയാതായതോടെ വെട്ടിലായത് അനുഷ്‌കയെ നായികയാക്കി ചിത്രമൊരുക്കാനിരുന്ന സംവിധായകരാണ്. ബാഹുബലി. രുദ്രമ്മാദേവി തുടങ്ങിയ ചിത്രങ്ങളിലൊക്കെ ഗ്രാഫിക് ഉപയോഗിച്ചാണ് തടി കുറച്ച് സ്‌ക്രീനില്‍ കാണിച്ചത്.

    പണിപെട്ട് കുറച്ചു.. പക്ഷെ..

    പണിപെട്ട് കുറച്ചു.. പക്ഷെ..

    അങ്ങനെ ഒടുവില്‍ പണിപെട്ട് അനുഷ്‌ക തടി കുറച്ചെടുത്തു. എന്നാല്‍ അതിലൂടെ നടുവേദനയും വന്നു. ഇത് കുറയ്ക്കാന്‍ വേണ്ടി ഇപ്പോള്‍ ആയുര്‍വേദ ചികിത്സയ്ക്കായി കേരളത്തിലെത്തുകയാണ് താരം.

    അവസരങ്ങള്‍ കുറഞ്ഞു

    അവസരങ്ങള്‍ കുറഞ്ഞു

    ഒരു ചിത്രത്തിന് വേണ്ടി തടി കുറച്ചപ്പോള്‍ അനുഷ്‌കയ്ക്ക് പല ചിത്രങ്ങളും കൈവിട്ടു പോയി. നല്ല പൊക്കവും അതിനൊത്ത തടിയുമായി നില്‍ക്കുന്ന അനുഷ്‌കയെ നായികയാക്കാന്‍ പറ്റില്ലെന്ന് പറഞ്ഞ് പലരും പിന്മാറിയെന്നാണ് കേട്ടത്.

    English summary
    Summary For Mobile: Anushka, who gained body weight for 'Inji Iduppazhagi', did not easily reduce body weight. She was worked out in the gym to reduce the weight of the body. Now, she is looking slim. Meanwhile, Anushka has been reported to be suffering from back pain. Ayurvedic treatment is being done for the back pain in Kerala now
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X