ഫഹദും അനുശ്രീയും വീണ്ടും ഒന്നിക്കുന്നു
ഫഹദും അനുശ്രീയും വീണ്ടും ഒന്നിക്കുന്നു. നവാഗതനായ ദിലീഷ് പോത്തന്‍ സംവിധാനം ചെയ്യുന്ന മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നത്.
പ്രണയത്തിന്റേയും പ്രതികാരത്തിന്റേയും കഥയാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഫഹദ് ഒരു ഫോട്ടോഗ്രാഫറായാകും രംഗത്തെത്തുക. ആ ചിത്രത്തില്‍ നാടന്‍ വേഷമായിരിക്കും അനുശ്രീയുടേത് ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്ത മാസം ഇടുക്കിയില്‍ ആരംഭിക്കും.

ഡയമണ്ട് നെക്‌ലസ് എന്ന ചിത്രത്തിലൂടെ ഫഹദിന്റെ നായികയായാണ് അനുശ്രീ വെള്ളിത്തിരയില്‍ എത്തുന്നത്. നിഷ്‌ക്കളങ്കയായ നാട്ടിന്‍പുറത്തുകാരിയുടെ വേഷമായിരുന്നു അനുശ്രീ അവതരിപ്പിച്ചത്.
ദിലീപിന്റെ നായികയായി അഭിനയിച്ച 'ചന്ദ്രേട്ടന്‍ എവിടെയാ' എന്ന ചിത്രത്തിലും അനുശ്രീ മികച്ച പ്രകടനമാണ് കഴ്ചവെച്ചിരിക്കുന്നത്.


Click it and Unblock the Notifications