സൂര്യ 38ല്‍ നടിപ്പിന്‍ നായകന്റെ നായികയായി അപര്‍ണ ബാലമുരളി! വൈറലായി നടിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്

By Midhun Raj

മഹേഷിന്റെ പ്രതികാരത്തിലെ ജിംസിയായി വന്ന് പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയ നടിയാണ് അപര്‍ണ ബാലമുരളി. തുടര്‍ന്ന് മലയാളത്തിലെ യുവതാരങ്ങളുടെയെല്ലാം നായികയായി നടി തിളങ്ങിയിരുന്നു. തുടര്‍ച്ചയായ വിജയചിത്രങ്ങള്‍ ലഭിച്ചതും അപര്‍ണയുടെ കരിയറില്‍ വഴിത്തിരിവുണ്ടാക്കിയിരുന്നു. ശ്രദ്ധേയ സിനിമകളും കഥാപാത്രങ്ങളും ചെയ്തുകൊണ്ടാണ് നടി മുന്നേറികൊണ്ടിരിക്കുന്നത്.

അടുത്തിടെയായിരുന്നു അപര്‍ണ തമിഴിലും അരങ്ങേറ്റം കുറിച്ചിരുന്നത്. സര്‍വം താളമയം എന്ന ചിത്രത്തിലൂടെയായിരുന്നു കോളിവുഡില്‍ നടി തുടക്കം കുറിച്ചത്. സര്‍വം താളമയത്തിനു പിന്നാലെ അപര്‍ണ വീണ്ടും തമിഴിലേക്ക് എത്തുകയാണ്. തന്റെ പുതിയ തമിഴ് ചിത്രത്തെക്കുറിച്ചുളള അപര്‍ണ ബാലമുരളിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു.

സൂര്യയുടെ നായിക

സൂര്യയുടെ നായിക

സര്‍വ്വം താളമയത്തില്‍ ജിവി പ്രകാശ് കുമാറിന്റെ നായികയായിട്ടാണ് അപര്‍ണ തമിഴില്‍ തുടങ്ങിയിരുന്നത്. രാജീവ് മേനോന്‍ സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണം തിയ്യേറ്ററുകളില്‍ നിന്നും ലഭിച്ചിരുന്നു. സര്‍വം താളമയത്തിനു ശേഷം നടിപ്പിന്‍ നായകന്‍ സൂര്യയുടെ നായികയായിട്ടാണ് അപര്‍ണ ബാലമുരളി അഭിനയിക്കുന്നത്. എന്‍ജികെ,കാപ്പാന്‍ എന്നീ ബിഗ് ബഡ്ജറ്റ് ചിത്രങ്ങള്‍ക്കു പിന്നാലെയാണ് സൂര്യയുടെ പുതിയ സിനിമ വരുന്നത്. ടൈറ്റില്‍ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലാത്ത ചിത്രത്തിന് സൂര്യ 38 എന്നാണ് താല്‍ക്കാലികമായി പേരിട്ടിരിക്കുന്നത്.

ഇരുതി സുട്രു സംവിധായികയുടെ ചിത്രം

ഇരുതി സുട്രു സംവിധായികയുടെ ചിത്രം

മാധവന്റെ സൂപ്പര്‍ഹിറ്റ് ചിത്രം ഇരുതി സുട്രു സംവിധാനം ചെയ്ത സുധി കൊങ്കാരയാണ് നടിപ്പിന്‍ നായകന്റെ പുതിയ സിനിമയൊരുക്കുന്നത്. ഇരുതി സുട്രിന് പുറമെ ദ്രോഹി,ഗുരു എന്നീ സിനിമകള്‍ കൂടി സംവിധാനം ചെയ്ത സുധി കൊങ്കാരയുടെ നാലാമത്തെ ചിത്രം കൂടിയാണ് സൂര്യ 38. സൂര്യയുടെ തന്നെ പ്രൊഡക്ഷന്‍ ബാനറായ 2ഡി എന്റര്‍ടെയ്ന്‍മെന്റാണ് ചിത്രം നിര്‍മ്മിക്കുന്നത്.

സിനിമയ്ക്ക് തുടക്കമായി

സിനിമയ്ക്ക് തുടക്കമായി

സൂര്യ 38ന്റെ പൂജ ചെന്നൈയില്‍ നടന്നതായുളള വിവരമാണ് അപര്‍ണ ബാലമുരളി ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരുന്നത്. അണിയറ പ്രവര്‍ത്തകര്‍ക്കൊപ്പമുളള ഒരു ചിത്രമായിരുന്നു നടി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. സൂര്യയ്ക്കും അപര്‍ണയ്ക്കും പുറമെ ശിവകുമാര്‍, കാര്‍ത്തി, ജിവി പ്രകാശ് കുമാര്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തിരുന്നു. സൂര്യ 38ന്റെ ഷൂട്ടിംഗ് എപ്രില്‍ ഏട്ടിനാണ് ആരംഭിക്കുന്നത്.

വൈറലായി ചിത്രം

വൈറലായി ചിത്രം

സൂര്യയ്‌ക്കൊപ്പം ആദ്യമായി അഭിനയിക്കുന്നതിന്റെ സന്തോഷം അപര്‍ണ ബാലമുരളി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരുന്നു. ജിവി പ്രകാശ് കുമാറാണ് സൂര്യ38നു വേണ്ടി സംഗീതമൊരുക്കുന്നത്. നികേത് ബൊമി റെഡ്ഡി ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന സിനിമയുടെ പ്രൊഡക്ഷന്‍ ഡിസൈന്‍ ജാക്കിയും എഡിറ്റിങ്ങ് സതീഷ് സൂര്യയുമാണ് നിര്‍വ്വഹിക്കുന്നത്. സൂര്യ 38 അടുത്ത കൊല്ലമായിരിക്കും തിയ്യേറ്ററുകളിലേക്ക് എത്തുക.

നടിയുടെ പോസ്റ്റ്

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X