»   » അപര്‍ണ മുരളിയും അതിര് കടക്കുന്നു!

അപര്‍ണ മുരളിയും അതിര് കടക്കുന്നു!

By: Sanviya
Subscribe to Filmibeat Malayalam

പുതുമുഖ നായികമാരെല്ലാം അരങ്ങേറ്റ ചിത്രത്തിന് ശേഷം അന്യഭാഷയിലേക്ക് ചേക്കേറുകയാണല്ലോ. അടുത്തിടെ മലയാള സിനിമയില്‍ ശ്രദ്ധിക്കപ്പെട്ട അനുപ പരമേശ്വരന്‍, മഡോണ സെബാസ്റ്റിന്‍ തുടങ്ങിയവരെല്ലാം തന്റെ ആദ്യ ചിത്രത്തിന് ശേഷം അന്യഭാഷയിലേക്കാണ് പോയത്. മികച്ച വേഷങ്ങളിലേക്ക് വിളി വന്നതുകൊണ്ടാണ് ഇവരില്‍ പലരും അന്യഭാഷാ ചിത്രങ്ങള്‍ തിരഞ്ഞെടുത്തത്.

ഇപ്പോഴിതാ മഹേഷിന്റെ പ്രതികാരത്തിലൂടെ ശ്രദ്ധിക്കപ്പെട്ട അപര്‍ണ ബാലമുരളിയും അന്യഭാഷയില്‍ അഭിനയിക്കാന്‍ ഒരുങ്ങുന്നു. തന്റെ രണ്ടാമത്തെ ചിത്രത്തിന് ശേഷമാണ് അപര്‍ണ തമിഴിലേക്ക് പോകുന്നത്. എട്ട് തോട്ടകള്‍ എന്ന തമിഴ് ചിത്രത്തിലാണ് അപര്‍ണ നായികയാകുന്നത്. ശ്രീ ഗണേഷാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

aparna-balamurali

ജേണലിസ്റ്റിന്റെ വേഷമാണ് അപര്‍ണ അവതരിപ്പിക്കുന്നത്. വെട്രി, നാസര്‍, എംഎസ് ഭാസ്‌കര്‍, മൈം ഗോപി, ടി ശിവ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജൂഡ് ആന്റണി സംവിധാനം ഒരു മുത്തശ്ശി ഗദ എന്ന ചിത്രത്തിന് ശേഷമാണ് അപര്‍ണ തമിഴില്‍ എത്തുന്നത്.

English summary
Aparna Balamurali set to debut in Tamil with a thriller
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam