സൂര്യയുടെ ആ സ്വഭാവമാണ് ഇഷ്ടമായതെന്ന് അപര്‍ണ്ണ ബാലമുരളി, ജ്യോതികയും സെറ്റില്‍ വന്നിരുന്നു

തെന്നിന്ത്യന്‍ സിനിമാപ്രേക്ഷകരുടെ പ്രിയതാരദമ്പതികളാണ് സൂര്യയും ജ്യോതികയും. സ്‌ക്രീനിലെ മികച്ച കെമിസ്ട്രി ജീവിതത്തിലും നിലനിര്‍ത്തി മുന്നേറുകയാണ് ഇരുവരും. വിവാഹ ശേഷം അഭിനയ രംഗത്തുനിന്നും മാറി നിന്നിരുന്നുവെങ്കിലും അടുത്തിടെ ജ്യോതിക ശക്തമായ തിരിച്ചുവരവ് നടത്തിയിരുന്നു. സൂര്യയ്‌ക്കൊപ്പം അഭിനയിച്ചതിനെക്കുറിച്ച് വാചാലയായെത്തിയിരിക്കുകയാണ് താരം ഇപ്പോള്‍. ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അപര്‍ണ്ണ വിശേഷങ്ങള്‍ പങ്കുവെച്ചത്.

സൂരരൈ പോട്രുവിലായിരുന്നു അപര്‍ണ്ണ ബാലമുരളിയും സൂര്യയും ഒരുമിച്ചത്. സുധ കൊങ്ങര സംവിധാനം ചെയ്യുന്ന സിനിമയില്‍ അവസരം ലഭിച്ചപ്പോള്‍ മുതല്‍ താന്‍ സന്തോഷത്തിലായിരുന്നുവെന്ന് അപര്‍ണ്ണ പറയുന്നു. ലൊക്കേഷനിലേക്ക് ജ്യോതിക എത്തിയിരുന്നു. സെറ്റില്‍ എല്ലാവരുമായും നല്ല കൂട്ടായതിനാല്‍ പ്രത്യേകിച്ച് പ്രശ്‌നങ്ങളൊന്നുമില്ലായിരുന്നു. സൂര്യയുടെ ഡെഡിക്കേഷനെക്കുറിച്ചും താരം വാചാലയായിരുന്നു.

സൂര്യയുടെ വര്‍ക്കൗട്ടിനെക്കുറിച്ച്

സൂര്യയുടെ വര്‍ക്കൗട്ടിനെക്കുറിച്ച്

വര്‍ക്കൗട്ടിന്റെ കാര്യത്തില്‍ അതീവ ശ്രദ്ധയാണ് അദ്ദേഹത്തിന്. അതിരാവിലെയാണ് ചിത്രീകരണമെങ്കില്‍ അതിന് മുന്‍പേ അദ്ദേഹം വര്‍ക്കൗട്ട് തീര്‍ക്കും. അദ്ദേഹത്തിന്റെ ട്രെയിനറെല്ലാം ലൊക്കേഷനില്‍ ഉണ്ടാവാറുണ്ട്. ആരോഗ്യ കാര്യങ്ങളില്‍ അങ്ങേയറ്റം ശ്രദ്ധയുണ്ട് സൂര്യയ്ക്ക്. നന്നായി ഭക്ഷണം കഴിക്കുന്നയാള്‍ കൂടിയാണ്. ഡയറ്റ് തുടങ്ങിയപ്പോള്‍ ഇടയ്ക്ക് വിഷമമുണ്ടായിരുന്നു. ഒന്നും കഴിക്കാന്‍ പറ്റാത്ത അവസ്ഥയൊക്കെയായിരുന്നു. ഞാന്‍ കഴിക്കുന്നത് കണ്ട് എന്നെ കളിയാക്കാറുണ്ടായിരുന്നുവെന്നും അപര്‍ണ്ണ പറയുന്നു.

ഒരുമിച്ച് അഭിനയിച്ചപ്പോള്‍

ഒരുമിച്ച് അഭിനയിച്ചപ്പോള്‍

മിക്ക സീനുകളും സൂര്യയ്‌ക്കൊപ്പമുള്ളതായിരുന്നു. ചില സീനുകള്‍ മാത്രമേ തനിച്ചുള്ളതുണ്ടായിരുന്നുള്ളൂ. സിനിമയുടെ ചിത്രീകരണം കഴിഞ്ഞ് വീട്ടിലാണ് താനിപ്പോഴുള്ളതെന്നും അപര്‍ണ്ണ പറഞ്ഞിരുന്നു. ഇത്രയും സിനിമകള്‍ ചെയ്തിട്ടുണ്ടെങ്കിലും തികച്ചും വ്യത്യസ്തമായ അഭിനയമായിരുന്നു. സൂര്യയ്ക്കും സുധ മാമിനുമൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതില്‍ ഒരുപാട് സന്തോഷമുണ്ട്. മഹേഷിന്റെ പ്രതികാരം അണിയറപ്രവര്‍ത്തകര്‍ കണ്ടിരുന്നു.

ജ്യോതികയെക്കുറിച്ച്

ജ്യോതികയെക്കുറിച്ച്

സിനിമയുടെ പൂജ ദിവസം ജോ മാമും ലൊക്കേഷനിലുണ്ടായിരുന്നു. പിന്നീട് വേറൊരു ദിവസവും വന്നിരുന്നു. ഭയങ്കര പോസിറ്റീവിറ്റി തരുന്ന ഒരുകൂട്ടം ആള്‍ക്കാരാണ് ആ കുടുംബം മുഴുവന്‍. നമ്മളെ ഭയങ്കരമായി മോട്ടീവേറ്റ് ചെയ്യും. ഈ സിനിമയുടെ ഫോട്ടോസ് ഞാന്‍ കണ്ടിരുന്നു. ഭയങ്കര ഇഷ്ടമായെന്ന് എന്നോട് ഇങ്ങോട്ട് പറഞ്ഞിരുന്നു. അങ്ങനെ എക്‌സൈറ്റിങ്ങായിട്ടുള്ള കുറേ മൊമന്‍സുണ്ടായിരുന്നുവെന്നും അപര്‍ണ്ണ ബാലമുരളി പറയുന്നു.

Recommended Video

Surya Crying After Hearing Emotional Speech | FilmiBeat Malayalam
അമേസിങ് പേഴ്‌സണ്‍

അമേസിങ് പേഴ്‌സണ്‍

സൂര്യ അമേസിങ് പേഴ്‌സണാണ്. ഒരുമിച്ച് അഭിനയിക്കുമ്പോള്‍ അദ്ദേഹം വളരെ കൂളാണ്. സെറ്റില്‍ എല്ലാരേയും ഒരുപോലെയാണ് കാണുന്നത്. ഭയങ്കര സംഭവമാണ് അദ്ദേഹം, എന്നാല്‍ അതൊന്നും അദ്ദേഹം തോന്നിപ്പിക്കാറില്ല. സൂര്യയുടെ വാരണം ആയിരമെന്ന സിനിമ ഒരുപാടിഷ്ടമാണ്. കാക്ക കാക്കയും ഇഷ്ടമാണ്. ഈ സിനിമ നിര്‍മ്മിക്കുന്നതും അദ്ദേഹമാണ്. അഭിനയവും നിര്‍മ്മാണവും ഒരുമിച്ചുണ്ടെങ്കിലും അതിന്റെ ടെന്‍ഷനൊന്നും അദ്ദേഹത്തിനുണ്ടായിരുന്നില്ല.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X