twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സര്‍ക്കാര്‍ ടീമിനൊപ്പം ബെര്‍ത്ത്‌ഡേ ആഘോഷിച്ച് മുരുകദോസ്! ചിത്രങ്ങള്‍ വൈറല്‍! കാണൂ

    By Midhun Raj
    |

    എആര്‍ മുരുകദോസിന്റെതായി അണിയറയില്‍ ഒരുങ്ങുന്ന പുതിയ ചിത്രമാണ് സര്‍ക്കാര്‍. ഇളയദളപതി വിജയ് നായകനാവുന്ന ചിത്രം അടുത്തതായി റിലീസിങ്ങിനൊരുങ്ങുകയാണ്. ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമ നിലവില്‍ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളിലാണുളളത്. കീര്‍ത്തി സുരേഷ്, വരലക്ഷ്മി ശരത്കുമാര്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ നായികമാരായി എത്തുന്നത്.

    ദേവാസുരം ഇന്നാണ് എടുക്കുന്നതെങ്കില്‍ മോഹന്‍ലാലിന് പകരം ആര് വരും? രഞ്ജിത്തിന്റെ മറുപടി ഇങ്ങനെ!!ദേവാസുരം ഇന്നാണ് എടുക്കുന്നതെങ്കില്‍ മോഹന്‍ലാലിന് പകരം ആര് വരും? രഞ്ജിത്തിന്റെ മറുപടി ഇങ്ങനെ!!

    സര്‍ക്കാരിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ക്കിടെ മുരുകദോസിന്റെ ജന്മദിനം അണിയറ പ്രവര്‍ത്തകര്‍ ആഘോഷിച്ചിരുന്നു. മുരുകദോസിന്റെ 44ാം ജന്മദിനമായിരുന്നു സര്‍ക്കാര്‍ ടീം ആഘോഷിച്ചത്. നടി കീര്‍ത്തി സുരേഷായിരുന്നു പിറന്നാള്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടത്. പിറന്നാള്‍ ആഘോഷങ്ങളില്‍ വിജയും വരലക്ഷ്മി ശരത്കുമാറും പങ്കെടുത്തിരുന്നു.

    sarkar team

    അതേസമയം വിജയുടെ സര്‍ക്കാര്‍ ദീപാവലി റിലീസായാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. ബിഗ് ബഡ്ജറ്റില്‍ ഒരുക്കുന്ന ചിത്രം തമിഴിലെ പ്രമുഖ ബാനറുകളിലൊന്നായ സണ്‍ പിക്‌ചേഴ്‌സാണ് നിര്‍മ്മിച്ചിരിക്കുന്നത്. സംഗീത മാന്ത്രികന്‍ എആര്‍ റഹ്മാനാണ് ചിത്രത്തിലെ പാട്ടുകള്‍ ഒരുക്കുന്നത്. റഹ്മാന്‍ ഒരുക്കിയ ചിത്രത്തിലെ ഒരു ഗാനം കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. വമ്പന്‍
    റിലീസായിട്ട് എത്തുന്ന ചിത്രത്തില്‍ രാധാരവിയാണ് വിജയുടെ വില്ലന്‍ വേഷത്തിലെത്തുന്നത്. രാധാരവിയ്ക്കു പുറമെ പ്രേംകുമാര്‍,യോഗി ബാബു,പാപ്രി ഘോഷ് തുടങ്ങിയവരും സര്‍ക്കാരില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

    സണ്ണി ലിയോണിന് ബാംഗളൂരുവില്‍ നൃത്തം ചെയ്യാം! കന്നഡ ഗാനത്തിനൊത്ത് കളിക്കണമെന്ന് നിബന്ധന!!സണ്ണി ലിയോണിന് ബാംഗളൂരുവില്‍ നൃത്തം ചെയ്യാം! കന്നഡ ഗാനത്തിനൊത്ത് കളിക്കണമെന്ന് നിബന്ധന!!

    സിനിമാരംഗം ഒന്നടങ്കം കണ്ടതാണ് അന്ന് എനിക്ക് സംഭവിച്ചത്! എന്നിട്ടും എല്ലാവരും മൗനം പാലിച്ചു! തനുശ്രീസിനിമാരംഗം ഒന്നടങ്കം കണ്ടതാണ് അന്ന് എനിക്ക് സംഭവിച്ചത്! എന്നിട്ടും എല്ലാവരും മൗനം പാലിച്ചു! തനുശ്രീ

    English summary
    ar murugadoss birthday celebration photos viral in social media
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X