അങ്ങനെ മുരുഗദോസിന് അജിത്തിന്റെ ഡേറ്റ് കിട്ടി
'കത്തി' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം നല്‍കിയ ഒരു അഭിമുഖത്തില്‍ മുരുഗദോസ് പറഞ്ഞിരുന്നു, അജിത്ത് സാറിന് വേണ്ടി തിരക്കഥയെഴുതി അദ്ദേഹത്തിന്റെ ഒരു വിളിക്കായി കാത്തിരിക്കുകയാണെന്ന്. അജിത്ത് എപ്പോള്‍ ഓകെ പറഞ്ഞാലും താന്‍ ചെന്ന് കഥ പറയുമെന്നും മുരുഗദോസ് പറഞ്ഞു.
അങ്ങനെ മുരുഗദോസിന്റെ നീണ്ട പതിമൂന്ന് വര്‍ഷത്തെ കാത്തിരിപ്പ് അവസാനിക്കുന്നു. അജിത്തും മുരുഗദോസും വൈകാതെ ഒന്നിക്കും. മുരുഗദോസ് അജിത്തിനോട് കഥ ചെന്ന് പറഞ്ഞെന്നും തലയ്ക്ക് കഥ നന്നായി ഇഷ്ടപ്പെട്ടു എന്നുമാണ് കേള്‍ക്കുന്നത്.

കത്തിയുടെ വമ്പന്‍ വിജയത്തിന് ശേഷം ബോളിവുഡില്‍ സൊനാക്ഷിയെ നായികയാക്കി അടുത്ത ചിത്രം എടുക്കാന്‍ ഒരുങ്ങുകയാണ് മുരുഗദോസ്. അത് കഴിഞ്ഞാലാണ് അജിത്ത് ചിത്രത്തിലേക്ക് കടക്കുക. അതുപോലെ അജിത്തിനും ഗൗതം മേനോന്റെയും ശിരുതൈ ശിവയുടെയും ചിത്രങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്.
സിനിമയില്‍ താന്‍ ഏറ്റവും കൂടുതല്‍ കടപ്പെട്ടിരിക്കുന്നത് അജിത്തിനോടാണെന്നും മുരുഗദോസ് പറഞ്ഞിരുന്നു. അസിസ്റ്റന്റ് ഡയറക്ടറായിരുന്ന തന്നെ ഒരു സംവിധായകനാക്കിയത് അജിത്താണെന്നാണ് മുരുഗദോസ് പറയുന്നത്.
2001 ല്‍ അജിത്തിനെയും സുരേഷ് ഗോപിയെയും മുഖ്യ കഥാപാത്രങ്ങളാക്കി 'ദീന' എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ടാണ് മുരുഗദോസ് സംവിധായക നിരയിലേക്ക് എത്തുന്നത്. അതിന് ശേഷം അജിത്തിനൊപ്പം കൈകോര്‍ക്കാന്‍ ഇപ്പോഴാണ് മുരുഗദോസിന് കഴിയുന്നത്.


Click it and Unblock the Notifications











