ദര്‍ബാറില്‍ രജനി വീണ്ടും പോലീസ് കമ്മീഷണറാകാന്‍ കാരണമിത്! വെളിപ്പെടുത്തി മുരുകദോസ്‌

By Midhun Raj

ആകാംക്ഷകള്‍ക്കും കാത്തിരിപ്പിനുമൊടുവില്‍ രജനീകാന്തിന്റെ ദര്‍ബാര്‍ തിയ്യേറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. ലോകമെമ്പാടുമായി 7000 സ്‌ക്രീനുകളിലാണ് രജനി ചിത്രം റിലീസ് ചെയ്തിരിക്കുന്നത്. തമിഴ്‌നാട്ടിലെ തിയ്യേറ്ററുകളിലെല്ലാം പുലര്‍ച്ചെ നാല് മുതല്‍ പ്രദര്‍ശനം ആരംഭിച്ചിരുന്നു. തമിഴ്‌നാട്ടിലെന്ന പോലെ കേരളത്തിലെ തിയ്യേറ്ററുകളിലും വമ്പന്‍ റിലീസായിട്ടാണ് സിനിമ എത്തിയിരിക്കുന്നത്.

ഏആര്‍ മുരുകദോസ് സംവിധാനം ചെയ്ത ദര്‍ബാറില്‍ ആദിത്യ അരുണാചലം എന്ന പോലീസ് കമ്മീഷണറായിട്ടാണ് നടന്‍ എത്തുന്നത്. വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ് രജനി വീണ്ടും പോലീസ് ഓഫീസറുടെ റോളിലെത്തുന്നത്. പാണ്ഡ്യന്‍ എന്ന ചിത്രത്തിലായിരുന്നു രജനി ഇതിന് മുന്‍പ് പോലീസ് ഓഫീസറുടെ റോളിലെത്തിയത്.

അടുത്തിടെ

അടുത്തിടെ നടന്നൊരു അഭിമുഖത്തില്‍ രജനി വീണ്ടും പോലീസ് ഓഫീസറുടെ റോളിലെത്താനുളള കാരണം ഏആര്‍ മുരുകദോസ് വെളിപ്പെടുത്തിയിരുന്നു. ദര്‍ബാര്‍ റിലീസിനോടനുബന്ധിച്ചു നടന്ന അഭിമുഖത്തിലാണ് സംവിധായകന്‍ ഇതേക്കുറിച്ച് വെളിപ്പെടുത്തിയത്. "മുണ്ട്രു മുഖം ഒഴികെയുളള അദ്ദേഹത്തിന്റെ പോലീസ് വേഷങ്ങള്‍ വന്‍ ഹിറ്റായിരുന്നില്ല. അതുകൊണ്ടാകും രജനി സര്‍ അത്തരം വേഷങ്ങള്‍ വേണ്ടെന്നു വെച്ചത്. അദ്ദേഹത്തിന്റെ നിര്‍ഭാഗ്യം ദര്‍ബാറോടു കൂടി മാറ്റണം.

എന്നില്‍

എന്നില്‍ അദ്ദേഹത്തിന് വിശ്വാസമുണ്ടാകണം. അസിസ്റ്റന്റ് പോലീസ് കമ്മീഷണറായിട്ടാണ് അദ്ദേഹം ചിത്രത്തില്‍ അഭിനയിക്കുന്നത്. മുരുകദോസ് പറയുന്നു. 90 കളിലെ സ്റ്റൈലിഷ് രജനീകാന്തിനെ ആരാധകര്‍ കണ്ടിട്ട് കുറെ നാളായി. അദ്ദേഹത്തിന്റെ ദര്‍ബാര്‍ ആരാധകരെ തൃപ്തിപ്പെടുത്തുമെന്നാണ് കരുതുന്നത്. ഏആര്‍ മുരുകദോസ് അഭിമുഖത്തില്‍ പറഞ്ഞു.

രജനീകാന്തും ഏആര്‍ മുരുകദോസും

രജനീകാന്തും ഏആര്‍ മുരുകദോസും ആദ്യമായി ഒന്നിച്ച ചിത്രം കൂടിയാണ് ദര്‍ബാര്‍. പേട്ടയുടെ വമ്പന്‍ വിജയത്തിന് പിന്നാലെയാണ് രജനി മുരുകദോസ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. ബിഗ് ബഡ്ജറ്റില്‍ ഒരുങ്ങിയ സിനിമയ്ക്ക് ആദ്യ ദിനം മികച്ച വരവേല്‍പ്പാണ് തിയ്യേറ്ററുകളില്‍ ലഭിക്കുന്നത്. രജനി ചിത്രത്തില്‍ നിന്നും ആരാധകര്‍ പ്രതീക്ഷിക്കുന്നതെല്ലം ദര്‍ബാറിലുണ്ട്.

ആക്ഷനും മാസും

ആക്ഷനും മാസും കോമഡിയും സെന്റിമെന്റ്‌സുമെല്ലാം തന്നെ കൃത്യമായി ഉള്‍പ്പെടുത്തികൊണ്ടാണ് സിനിമ അണിയിച്ചൊരുക്കിയിരിക്കുന്നത്. ഗംഭീര ആദ്യ പകുതിയും മോശമല്ലാത്ത രണ്ടാം പകുതിയുമാണ് ചിത്രത്തിലുളളത്. പോലീസ് ഓഫീസറായി സൂപ്പര്‍താരം തകര്‍ത്താടുന്നുണ്ട് ദര്‍ബാറില്‍. 69ാമത്തെ വയസിലും പഴയ പ്രസരിപ്പോടെ മികച്ച പ്രകടനമാണ് തലൈവര്‍ കാഴ്ചവെക്കുന്നത്. സ്റ്റൈല്‍മന്നന്റെ ചില രോമാഞ്ചമുണ്ടാക്കുന്ന സീനുകളും ദര്‍ബാറിലുണ്ട്. ഒരു കംപ്ലീറ്റ് രജനീകാന്ത് ഷോ തന്നെയാണ് ദര്‍ബാര്‍. പോലീസ് കമ്മീഷണറായുളള നടന്റെ പ്രകടനത്തെ എല്ലാവരും പ്രശംസിക്കുന്നുണ്ട്. രജനീകാന്തിനൊപ്പം മകളായി എത്തിയ നിവേദ തോമസിനും മികച്ച പ്രേക്ഷക പ്രശംസകളാണ് ലഭിക്കുന്നത്.

More from Filmibeat

Read more about: rajnikanth darbar ar murugadoss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X