രജനി,വിജയ്,അജിത്ത് ഇവര്‍ തമ്മിലുളള സാമ്യമെന്തെന്ന് അവതാരിക! വൈറലായി മുരുകദോസിന്റെ മറുപടി
തമിഴില്‍ നിരവധി ശ്രദ്ധേയ ചിത്രങ്ങളിലൂടെ മുന്‍നിര സംവിധായകനായി ഉയര്‍ന്ന ആളാണ് ഏആര്‍ മുരുകദോസ്. മുരുകദോസിന്റെതായി പുറത്തിറങ്ങിയ ചിത്രങ്ങള്‍ക്കെല്ലാം മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. വിജയെ നായകനാക്കിയുളള സര്‍ക്കാര്‍ എന്ന ചിത്രമാണ് സംവിധായകന്റെതായി ഒടുവില്‍ പുറത്തിറങ്ങിയിരുന്നത്. സര്‍ക്കാരിന് പിന്നാലെ രജനീകാന്തിനെ നായകനാക്കിയുളള ദര്‍ബാറുമായിട്ടാണ് സംവിധായകന്‍ എത്തുന്നത്.

ദര്‍ബാറിന്റെ ഓഡിയോ ലോഞ്ചില്‍ വെച്ച് മുരുകദോസ് പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധേയമായി മാറിയിരുന്നു. തമിഴില്‍ രജനീകാന്ത്. വിജയ്, അജിത്ത് എന്നീ മൂന്ന് സൂപ്പര്‍താരങ്ങളെയും വെച്ച് സിനിമ സംവിധാനം ചെയ്തിട്ടുളള ആളാണ് മുരുകദോസ്. ദളപതി, തല, തലൈവര്‍ എന്നിവര്‍ തമ്മിലുളള സാമ്യം എന്തെന്ന് അവതാരക ചടങ്ങില്‍ സംവിധായകനോട് ചോദിച്ചിരുന്നു. ഇതിന് മുരുകദോസ് നല്‍കിയ മറുപടിയാണ് വൈറലായത്.
തലൈവര്‍ വേറെ ലെവല്‍ ആണെന്നും അദ്ദേഹത്തെ ആരുമായും താരതമ്യം ചെയ്യാന്‍ പറ്റില്ലെന്നും സംവിധായകന്‍ പറഞ്ഞു. തലൈവരോട് മല്‍സരിക്കാന്‍ തലൈവര്‍ക്ക് മാത്രമേ സാധിക്കൂ എന്നും അദ്ദേഹം എല്ലാവരില്‍ നിന്നും വേറിട്ടു നില്‍ക്കുന്ന ഒരു പ്രതിഭാസം ആണെന്നും മുരുകദോസ് ചടങ്ങില്‍ പറഞ്ഞു. അതേസമയം പൊങ്കല്‍ റിലീസായിട്ടാണ് ദര്‍ബാര്‍ തിയ്യേറ്ററുകളിലേക്ക് എത്തുന്നത്.


Click it and Unblock the Notifications











