വിജയ് നായകനായി, സിനിമ സൂപ്പര്‍ ഹിറ്റാക്കി! അടുത്തത് രജനികാന്തിന്റെ ഊഴം! മുരുഗദോസിന്റെ സിനിമ വരുന്നു?
തമിഴിലെ ഹിറ്റ് ഫിലിം മേക്കറാണ് എആര്‍ മുരുഗദോസ്. കത്തി, തുപ്പാക്കി എന്നീ ഹിറ്റ് സിനിമകള്‍ക്ക് ശേഷം വിജയിയെ നായകനാക്കി എആര്‍ മുരുഗദോസ് സംവിധാനം ചെയ്ത ചിത്രമാണ് സര്‍ക്കാര്‍. കീര്‍ത്തി സുരേഷ്, വരലക്ഷ്മി ശരത് കുമാര്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമ പൊങ്കലിന് മുന്നോടിയായിട്ടാണ് തിയറ്ററുകളിലേക്ക് എത്തിയിരിക്കുന്നത്.
തിയറ്ററുകളിലും ബോക്‌സോഫീസിലും ഗംഭീര പ്രകടനം നടത്തുന്ന സിനിമ എആര്‍ മുരുഗദോസിന്റെ കരിയറിലെ ഹിറ്റ് സിനിമയായി മാറിയിരിക്കുകയാണ്. സര്‍ക്കാരിന് പിന്നാലെ മുരുഗദോസിന്റെ സംവിധാനത്തിലെത്തുന്ന സിനിമയെ കുറിച്ചുള്ള വാര്‍ത്തകള്‍ വന്ന് കൊണ്ടിരിക്കുകയാണ്.

ചിത്രത്തില്‍ രജനികാന്ത് നായകനാവുമെന്നാണ് റിപ്പോര്‍ട്ട്. അടുത്തതായി താനൊരു ഫാന്റസി ചിത്രമായിരിക്കും ഒരുക്കുന്നതെന്ന് മുരുഗദോസ് നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ ഔദ്യോഗികമായി പുതിയ സിനിമയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളൊന്നും സംവിധായകന്‍ പുറത്ത് വിട്ടിട്ടില്ല. രജനികാന്ത് തന്നെയാണോ നായകനാവുന്നത് എന്നതിനെ കുറിച്ചും വ്യക്തതയില്ല. എന്തായാലും മറ്റൊരു സൂപ്പര്‍ ഹിറ്റ് ചിത്രം ഇരുവരും ചേര്‍ന്ന് ഒരുക്കുമെന്നാണ് സൂചന.
എസ് ശങ്കര്‍ സംവിധാനം ചെയ്യുന്ന 2.0 ആണ് രജനികാന്ത് നായകനാവുന്ന ഏറ്റവും പുതിയ സിനിമ. നവംബര്‍ 29 ന് ചിത്രം തിയറ്ററുകളിലേക്ക് എത്തുകയാണ്. ബിഗ് ബജറ്റിലൊരുക്കിയിരിക്കുന്ന സിനിമ ഇന്ത്യന്‍ സിനിമയില്‍ വലിയൊരു വിപ്ലവം സൃഷ്ടിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സിനിമയുടെ റിലീസിന് വേണ്ടിയുള്ള മുന്നൊരുക്കങ്ങളെല്ലാം പൂര്‍ത്തിയായിരിക്കുകയാണ്.


Click it and Unblock the Notifications











