ആ കുടുംബം കത്തിയമരുന്ന രംഗം ചിത്രീകരിച്ചപ്പോള്‍ ഞാന്‍ കരഞ്ഞുപോയി! തുറന്ന് പറഞ്ഞ് എആര്‍ മുരുകദോസ്
ദളപതി വിജയുടെ സര്‍ക്കാര്‍ തിയ്യേറ്ററുകളില്‍ എത്താനിരിക്കുകയാണ്. വിജയുടെ ദീപാവലി വിരുന്നായി നവംബര്‍ ഏഴിനാണ് ചിത്രം തിയ്യേറ്ററുകളിലെത്തുന്നത്. സിനിമയുമായി ബന്ധപ്പെട്ട കഥാതര്‍ക്കവും മറ്റുമെല്ലാം അണിയറ പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം ഒത്തുതീര്‍പ്പാക്കിയിരുന്നു. തുപ്പാക്കി,കത്തീ എന്നീ ചിത്രങ്ങള്‍ക്കു ശേഷം എആര്‍ മുരുകദോസ് ദളപതിയെ നായകനാക്കി ഒരുക്കിയ ചിത്രം കൂടിയാണ് സര്‍ക്കാര്‍.
വമ്പന്‍ താരനിര അണിനിരക്കുന്ന ചിത്രം സാമൂഹിക പ്രാധാന്യമുളള ഒരു വിഷയം പ്രമേയമാക്കികൊണ്ടാണ് സംവിധായകന്‍ ഒരുക്കിയിരുന്നത്. അടുത്തിടെ നടന്നൊരു അഭിമുഖത്തില്‍ സര്‍ക്കാരിലെ ഒരു രംഗം ചിത്രീകരിച്ചപ്പോള്‍ താന്‍ നേരിട്ട മാനസിക പ്രയാസത്തെക്കുറിച്ച് മുരുകദോസ് മനസു തുറന്നിരുന്നു. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു മുരുകദോസ് ഇക്കാര്യം പറഞ്ഞിരുന്നത്.
ഫോട്ടോ കടപ്പാട്: വണ്‍ഇന്ത്യ തമിഴ്

സര്‍ക്കാരിലെ ആ രംഗം
തിരുനെല്‍ വേലി കളക്ട്രേറ്റ് വളപ്പില്‍ ഒരു കുടുംബത്തിലെ നാല് പേര്‍ തീകൊളുത്തി ആത്മഹത്യ ചെയത സംഭവമായിരുന്നു സര്‍ക്കാര്‍ സിനിമയില്‍ ഉള്‍പ്പെടുത്തിയിരുന്നത്. 2017 ഒക്ടോബറില്‍ മനുഷ്യ മനസാക്ഷിയെ ഒന്നടങ്കം ഞെട്ടിച്ചുകൊണ്ടായിരുന്നു സംഭവം നടന്നിരുന്നത്. കാശി ധര്‍മ്മം സ്വദേശികളായ ഇസൈക്കിമുത്തുവും ഭാര്യ സുബ്ബുലക്ഷ്മിയും അവരുടെ രണ്ട് പെണ്‍കുഞ്ഞുങ്ങളുമായിരുന്നു ആത്മഹത്യ ചെയ്തിരുന്നത്. വട്ടിപ്പലിശക്കാരുടെ ഭീഷണിയെ തുടര്‍ന്നായിരുന്നു അവര്‍ ജീവനൊടുക്കിയിരുന്നത്. സുബ്ബലക്ഷ്മിയും കുഞ്ഞുങ്ങളും സംഭവ സ്ഥലത്ത് വെച്ചും ഇസൈക്കിമുത്തു ആശുപത്രിയില്‍ വെച്ചും മരണത്തിന് കീഴടങ്ങിയിരുന്നു.

മുരുകദോസ് പറഞ്ഞത്
ഏറെ ആലോചിച്ചതിനു ശേഷമായിരുന്നു ഈ രംഗം സിനിമയില്‍ ഉള്‍പ്പെടുത്തിയതെന്നും വളരെ വൈകാരികമായിട്ടാണ് താന്‍ അതിനെ സമീപിച്ചതെന്നും മുരുകദോസ് പറയുന്നു.ആ രംഗങ്ങള്‍ ചിത്രീകരിക്കുന്നത് അത്ര എളുപ്പമായിരുന്നില്ല. നമ്മുടെ തലച്ചോറിനെ മരവിപ്പിക്കുന്ന കാഴ്ചയായിരുന്നു അത്. ശരീരത്തില്‍ മുഴുവനായി തീ ആളിപ്പിടിച്ചപ്പോഴും അവര്‍ അനങ്ങാതെ നിന്ന കാഴ്ച ഇപ്പോഴും തന്നെ വേട്ടയാടുന്നു. അതുകൊണ്ടു തന്നെ ചിത്രീകരണ സമയത്ത് അഭിനേതാക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കുമ്പോള്‍ ഞാന്‍ ഏറെ അസ്വസ്ഥനായിരുന്നു, മുരുകദോസ് പറയുന്നു.

എനിക്ക് സങ്കടം നിയന്ത്രിക്കാനായില്ല
ആ സീന്‍ ചിത്രീകരിച്ചു കഴിഞ്ഞപ്പോള്‍ എനിക്ക് സങ്കടം നിയന്ത്രിക്കാനായിരുന്നില്ല. ഷൂട്ടിംഗ് കഴിഞ്ഞപ്പോള്‍ ഞാന്‍ കരഞ്ഞുപോയി.എന്റെ ക്രൂവിലുളളവരെല്ലാം കരയുന്നതും ഞാന്‍ കണ്ടു. പീന്നിട് ആരും പരസ്പരം സംസാരിക്കുന്നത് കണ്ടില്ല.സെറ്റില്‍ കടുത്ത നിശബ്ദത പരന്നിരുന്നു. അഭിമുഖത്തില്‍ എആര്‍ മുരുകദോസ് പറഞ്ഞു. നേരത്തെ സര്‍ക്കാരിന്റെ ടീസര്‍ പുറത്തിറങ്ങിയതു മുതലായിരുന്നു തിരുനെല്‍ വേലി സംഭവം വീണ്ടും ചര്‍ച്ചയായി മാറിയിരുന്നത്. തുടര്‍ന്നായിരുന്നു മുരുകദോസ് ഇതേക്കുറിച്ച് സംസാരിച്ചിരുന്നത്.

റിലീസിങ്ങിനൊരുങ്ങുന്നു
അതേസമയം വമ്പന്‍ റിലീസായാണ് ദളപതിയുടെ സര്‍ക്കാര്‍ തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. തമിഴ്‌നാട്ടിലെന്ന പോലെ കേരളത്തിലും വിജയ് ചിത്രം കൂടുതല്‍ തിയ്യേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുമെന്നാണ് അറിയുന്നത്. ഇഫാര്‍ ഇന്റര്‍നാഷണലാണ് സര്‍ക്കാരിന്റെ കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത്. 300ലധികം തിയ്യേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്നതിനൊപ്പം പ്രത്യേകം ഷോകളും 200ല്‍ അധികം ഫാന്‍സ് ഷോകളും സംഘടിപ്പിക്കുമെന്നാണ് അറിയുന്നത്.

താരനിര
വിജയ്ക്കൊപ്പം കീര്‍ത്തി സുരേഷ്,വരലക്ഷ്മി ശരത്കുമാര്‍,യോഗി ബാബു,പ്രേംകുമാര്‍,പാല കറുപ്പയ്യ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഗിരീഷ് ഗംഗാധരനാണ് സര്‍ക്കാറിന്റെ ചായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. സര്‍ക്കാരിന്റെതായി പുറത്തിറങ്ങിയ ടീസറും ആരാധകരില്‍ വലിയ ആവേശം ഉണ്ടാക്കിയിരുന്നു.എഎര്‍ റഹ്മാന്‍ സംഗീതമൊരുക്കിയ ചിത്രത്തിലെ പാട്ടുകളെല്ലാം പുറത്തിറങ്ങിയിരുന്നു


Click it and Unblock the Notifications