ആഘോഷ വരവിനൊരുങ്ങി വിജയുടെ സര്‍ക്കാര്‍! ചിത്രത്തെക്കുറിച്ചുളള സുപ്രധാന വിവരം പുറത്തുവിട്ട് മുരുകദോസ്
ദളപതി വിജയുടെതായി റിലീസിങ്ങിനൊരുങ്ങുന്ന എറ്റവും പുതിയ ചിത്രാണ് സര്‍ക്കാര്‍. മെര്‍സലിനു ശേഷമുളള വിജയുടെ പുതിയ ചിത്രത്തിനായി ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ഇത്തവണയും ഒരു മാസ് എന്റര്‍ടെയ്‌നര്‍ ചിത്രവുമായിട്ടാണ് ദളപതി എത്തുന്നത്. സര്‍ക്കാരിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയതു മുതല്‍ ആരാധകര്‍ ഒന്നടങ്കം വലിയ ആവേശത്തിലായിരുന്നു.
മെര്‌സല്‍ പോലെ വമ്പന്‍ റിലീസായിട്ടാകും സര്‍ക്കാരും തിയ്യേറ്ററുകളിലേക്ക് എത്തുക. ചിത്രീകരണം പൂര്‍ത്തിയാക്കിയ സര്‍ക്കാര്‍ നിലവില്‍ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളിലാണുളളത്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ പാട്ടുകള്‍ക്കും ലൊക്കേഷന്‍ ചിത്രങ്ങള്‍ക്കുമെല്ലാം തന്നെ മികച്ച സ്വീകാര്യതയാണ് ആരാധകര്‍ നല്‍കിയിരുന്നത്. കത്തി എന്ന ഹിറ്റ് ചിത്രത്തിനു ശേഷം എആര്‍ മുരുകദോസും വിജയും വീണ്ടുമൊന്നിക്കുന്ന ചിത്രം കൂടിയാണ് സര്‍ക്കാര്‍. റിലീസിങ്ങിനൊരുങ്ങുന്നതിനിടെ സര്‍ക്കാരിലെ വിജയുടെ റോളിനെക്കുറിച്ച് മുരുകദോസ് സംസാരിച്ചിരുന്നു.

സര്‍ക്കാര്‍ എത്താറായി
മെര്‍സലിനു ശേഷം തുടങ്ങിയ വിജയുടെ സര്‍ക്കാര്‍ നീണ്ട ഷെഡ്യൂളുകള്‍ക്കൊടുവിലായിരുന്നു അടുത്തിടെ പൂര്‍ത്തിയാക്കിയിരുന്നത്. ആദ്യ രണ്ടു ചിത്രങ്ങള്‍ പോലെ ഇത്തവണയും ഒരു ബിഗ് ബഡ്ജറ്റ് ചിത്രവുമായിട്ടാണ് മുരുകദോസും വിജയും എത്തുന്നത്. ഇത്തവണയും വ്യത്യസ്തമാര്‍ന്നൊരു പ്രമേയം പറഞ്ഞുകൊണ്ടാണ് സംവിധായകന്‍ തന്റെ ചിത്രമൊരുക്കുന്നത്. സര്‍ക്കാരിന്റെതായി പുറത്തിറങ്ങിയ ഫസ്റ്റ്‌ലുക്ക് ആരാധകരില്‍ വലിയ ആവേശമായിരുന്നു ഉണ്ടാക്കിയിരുന്നത്. ചിത്രത്തിലെ വിജയുടെ കഥാപാത്രത്തെ കാണിച്ചുകൊണ്ടുളള ഫസ്റ്റ്‌ലുക്കായിരുന്നു അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നത്.

ആവേശമായി പാട്ടുകള്‍
സര്‍ക്കാരിന്റെ ഓഡിയോ ലോഞ്ച് അടുത്തിടെയായിരുന്നു നടന്നിരുന്നത്. ഓഡിയോ ലോഞ്ചിന് ശേഷം ചിത്രത്തിലെ പാട്ടുകളെല്ലാം തന്നെ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. സംഗീത മാന്ത്രികന്‍ എആര്‍ റഹ്മാന്‍ ഒരുക്കിയ പാട്ടുകളായിരുന്നു പുറത്തിറങ്ങിയിരുന്നത്. വിജയുടെ മുന്‍ചിത്രം മെര്‍സലിനും സംഗീതം നല്‍കിയിരുന്നത് റഹ്മാന്‍ തന്നെയായിരുന്നു. മെര്‍സല്‍ പോലെ തന്നെ സര്‍ക്കാരിലെ ഗാനങ്ങളും സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരുന്നു. സര്‍ക്കാരിലെ അഞ്ച് ഗാനങ്ങളായിരുന്നു നേരത്തെ പുറത്തിറങ്ങിയിരുന്നത്.

ടീസറിനായുളള കാത്തിരിപ്പ്
പാട്ടുകള്‍ പുറത്തിറങ്ങിയതോടെ ടീസറിനായുളള കാത്തിരിപ്പിലാണ് ആരാധകരുളളത്. ചിത്രത്തിന്റെ ടീസറിനെക്കുറിച്ചുളള വിവരങ്ങള്‍ നേരത്തെ പുറത്തുവന്നെങ്കിലും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നില്ല. സര്‍ക്കാരിന്റെ ടീസറിനായി ആകാംക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്. ആരാധകരെ ഒന്നടങ്കം ആവേശത്തിലാക്കുന്ന കിടിലന്‍ ഒരു ടീസര്‍ സര്‍ക്കാരിന്റെതായി അണിയറപ്രവര്‍ത്തകര്‍ പുറത്തുവിടുമെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്.

ചിത്രത്തെക്കുറിച്ച് മുരുകദോസ്
റിലീസിങ്ങിനൊരുങ്ങുന്നതിനിടെ സര്‍ക്കാരിനെക്കുറിച്ച് സംസാരിച്ച് സംവിധായകന്‍ എആര്‍ മുരുകദോസ് എത്തിയിരുന്നു. ചിത്രത്തിലെ വിജയുടെ റോളിനെക്കുറിച്ചായിരുന്നു സംവിധായകന്‍ ഒരഭിമുഖത്തില്‍ പറഞ്ഞിരുന്നത്. സര്‍ക്കാരില്‍ ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈയെ പോലൊരു കഥാപാത്രമായിരിക്കും വിജയുടെതാണ് എആര്‍ മുരുകദോസ് പറഞ്ഞിരിക്കുന്നത്. ചിത്രത്തില്‍ വിജയുടെ കഥാപാത്രത്തിന്റെ പേരും സുന്ദര്‍ തന്നെയാണെന്നും മുരുകദോസ് വ്യക്തമാക്കി. ഇത്തവണ ഒരു പൊളിറ്റിക്കല്‍ ആക്ഷന്‍ ത്രില്ലറുമായിട്ടാണ് മുരുകദോസ് എത്തുന്നത്.

വമ്പന്‍ താരനിര
ഭൈരവ എന്ന ചിത്രത്തിനു ശേഷം കീര്ത്തി സുരേഷാണ് ചിത്രത്തില്‍ വിജയുടെ നായികാ വേഷത്തില്‍ എത്തുന്നത്. കീര്‍ത്തിക്കു പുറമെ വരലക്ഷ്മി ശരത്കുമറും ചിത്രത്തില്‍ പ്രാധാന്യമുളെളാരു കഥാപാത്രമായി എത്തുന്നുണ്ട്. തമിഴിലെ ശ്രദ്ധേയ നടന്‍ രാധാ രവിയാണ് ചിത്രത്തില്‍ വില്ലന്‍ വേഷത്തില്‍ എത്തുന്നത്. ഹാസ്യകഥാപാത്രമായി യോഗി ബാബുവും ചിത്രത്തില്‍ എത്തുന്നു. പ്രേംകുമാര്‍,പാല കറുപ്പയ്യ തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.


Click it and Unblock the Notifications