ദളപതിയുടെ തുപ്പാക്കി 2 വരുന്നു! വിജയ് ചിത്രത്തെക്കുറിച്ചുളള പ്രഖ്യാപനവുമായി എആര്‍ മുരുകദോസ്

By Prashant V R

Recommended Video

മാസ്സാകാൻ തുപ്പാക്കി 2 വരുന്നു | filmibeat Malayalam

നിരവധി ഹിറ്റ് ചിത്രങ്ങളിലൂടെ തമിഴില്‍ ശ്രദ്ധേയമായ കൂട്ടുകെട്ടാണ് വിജയും എആര്‍ മുരുകദോസും. ഇവര്‍ ഒന്നിച്ച മൂന്ന് സിനിമകളും തിയ്യേറ്ററുകളില്‍ വലിയ വിജയം നേടിയിരുന്നു. ഈ കൂട്ടുകെട്ടില്‍ ഒടുവില്‍ പുറത്തിറങ്ങിയ സര്‍ക്കാരും തിയ്യേറ്ററുകളില്‍ മികച്ച വിജയം നേടി. വിജയുടെ കരിയറിലെ വലിയ ഹിറ്റുകളിലൊന്നായിട്ടായിരുന്നു ചിത്രം മാറിയിരുന്നത്. തമിഴ്‌നാട്ടിലെന്നെ പോലെ കേരളത്തിലും ചിത്രത്തെ വലിയ രീതിയില്‍ ആരാധകര്‍ സ്വീകരിച്ചു.

സാമൂഹിക പ്രാധാന്യമുളള ഒരു പ്രമേയവും വിജയുടെ പ്രകടനവുമായിരുന്നു ചിത്രത്തിന്റെ പ്രധാന ആകര്‍ഷണമായി മാറിയിരുന്നത്. സര്‍ക്കാരിന്റെ വിജയത്തിനു ശേഷം അറ്റ്‌ലീ സംവിധാനം പുതിയ ചിത്രത്തിന്റെ തിരക്കുകളിലേക്കാണ് ദളപതി കടന്നത്. സ്‌പോര്‍ട്‌സ് ത്രില്ലറായി എടുക്കുന്ന ചിത്രം അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്. ഇതിനിടെ വിജയുടെ പുതിയൊരു ചിത്രത്തെക്കുറിച്ചുളള റിപ്പോര്‍ട്ടുകള്‍ കൂടി സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു.

തുപ്പാക്കി 2 വരുന്നു

തുപ്പാക്കി 2 വരുന്നു

വിജയെ നായകനാക്കി എആര്‍ മുരുകദോസ് ഒരുക്കിയ തുപ്പാക്കി എന്ന ചിത്രത്തിന് രണ്ടാം ഭാഗം വരുന്നുണ്ടെന്ന റിപ്പോര്‍ട്ടുകളായിരുന്നു പുറത്തുവന്നിരുന്നത്. ദളപതിയെ നായകനാക്കി 2012ല്‍ മുരുകദോസ് ഒരുക്കിയ സിനിമയായിരുന്നു തുപ്പാക്കി. ഒരു തീവ്രവാദ സംഘത്തെ നശിപ്പിക്കുകയും സ്ലീപ്പര്‍ സെല്‍സ് എന്നു പേരായ ഇടനിലക്കാരെ നിഷ്‌ക്രിയരാക്കിക്കൊണ്ട് മുംബൈയിലെ ബോംബ് സ്‌ഫോടനം തടയുകയും ചെയ്യുന്ന ഒരു ഇന്ത്യന്‍ കരസേനാ ഉദ്യോഗസ്ഥന്റെ കഥ ആയിരുന്നു ചിത്രം പറഞ്ഞത്. വിജയുടെ കരിയറില്‍ വഴിത്തിരിവായി മാറിയ കഥാപാത്രങ്ങളില്‍ ഒന്നുകൂടിയായിരുന്നു ചിത്രത്തിലെ ജഗദീഷ്.

നിരവധി അവാര്‍ഡുകളും വാരികൂട്ടി

നിരവധി അവാര്‍ഡുകളും വാരികൂട്ടി

കാജല്‍ അഗര്‍വാള്‍ നായികാ വേഷത്തില്‍ എത്തിയ ചിത്രത്തില്‍ നടന്‍ ജയറാമും മുഖ്യ വേഷത്തില്‍ എത്തിയിരുന്നു. ദീപാവലിയോട് അനുബന്ധിച്ച് റിലീസ് ചെയ്ത ചിത്രം മികച്ച വിജയത്തോടൊപ്പം നിരവധി അവാര്‍ഡുകളും വാരികൂട്ടിയിരുന്നു. സന്തോഷ് ശിവന്‍ ഛായാഗ്രഹണവും ഹാരിസ് ജയരാജ് ചിത്രത്തിനു വേണ്ടി സംഗീതവും നിര്‍വ്വഹിച്ചു. വി ക്രിയേഷന്‍സിന്റെ ബാനറില്‍ എസ് തനു ആയിരുന്നു സിനിമ നിര്‍മ്മിച്ചിരുന്നത്.

മുരുകദോസ് പറഞ്ഞത്

മുരുകദോസ് പറഞ്ഞത്

അടുത്തിടെ നടന്നൊരു ചലച്ചിത്ര പുരസ്‌കാര ചടങ്ങില്‍ വെച്ചായിരുന്നു തുപ്പാക്കിക്ക് രണ്ടാം വരുമെന്ന കാര്യം മുരുകദോസ് വെളിപ്പെടുത്തിയത്. സിനിമയുടെ പ്രഖ്യാപനം ദളപതി ആരാധകരെ ഒന്നടങ്കം സന്തോഷത്തിലാഴ്ത്തിയിരുന്നു.വിജയ് ആരാധകര്‍ തിയ്യേറ്ററുകളില്‍ ആഘോഷിച്ചുകണ്ട ചിത്രമായിരുന്നു തുപ്പാക്കി. ആദ്യ ഭാഗത്തിന് ഒന്നിച്ച അതേ ടീം തന്നെയായിരിക്കും ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുക്കുന്നതിനും ഉണ്ടാവുക എന്നാണറിയുന്നത്.

അറ്റ്‌ലീ ചിത്രത്തിനു ശേഷം

അറ്റ്‌ലീ ചിത്രത്തിനു ശേഷം

അറ്റ്‌ലീ സംവിധാനം ചെയ്യുന്ന ദളപതി ചിത്രത്തിനു ശേഷമായിരുന്നു മുരുകദോസിന്റെ സിനിമയുണ്ടാവുക. സ്‌പോര്‍ട്‌സ് ത്രില്ലറായി ഒരുങ്ങുന്ന അറ്റ്‌ലീ ചിത്രത്തിന്റെ പൂജ അടുത്തിടെ നടന്നിരുന്നു. ലേഡീ സൂപ്പര്‍സ്റ്റാര്‍ നയന്‍താര നായികയാവുന്ന ചിത്രത്തില്‍ തമിഴിലെ മറ്റു ശ്രദ്ധേയ താരങ്ങളും അണിനിരക്കുന്നുണ്ട്. ചിത്രത്തിന്റെതായി നേരത്തെ പുറത്തിറങ്ങിയ ഫാന്‍മേഡ് പോസ്റ്റര്‍ സമൂഹമാധ്യമങ്ങളില്‍ ഒന്നടങ്കം വൈറലായി മാറിയിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X