twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നിങ്ങള്‍ ചെയ്താല്‍ അത് സമാന്തര ആശയം! ഞങ്ങളാണെങ്കില്‍ കോപ്പിയടിയും! തുറന്നടിച്ച് മുരുകദോസ്!

    By Prashant V R
    |

    മെര്‍സലിനു ശേഷമുളള വിജയുടെ സര്‍ക്കാര്‍ റിലീസിങ്ങിനൊരുങ്ങുകയാണ്. കത്തിക്കു ശേഷം മുരുകദോസും വിജയും വീണ്ടും ഒന്നിച്ച ചിത്രത്തിനായി ആകാംക്ഷകളോടെയാണ് സിനിമാ പ്രേമികള്‍ കാത്തിരിക്കുന്നത്. ദീപാവലിക്കാണ് വിജയ് ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. റിലീസിങ്ങിനൊരുങ്ങുന്നതിനിടെ വിജയ് ചിത്രം വിവാദങ്ങളില്‍പ്പെട്ടത് സിനിമയ്ക്ക് തിരിച്ചടിയായി മാറിയിരുന്നു. ചിത്രത്തിന്റെ തിരക്കഥ മോഷ്ടിച്ചതാണെന്ന എഴുത്തുകാരന്റെ ആരോപണം വന്നതോടെ ആയിരുന്നു വിവാദങ്ങള്‍ തുടങ്ങിയത്.

    മാസ് ആക്ഷന്‍ ചിത്രങ്ങള്‍ ഇനിയും വരും! അത്തരം സിനിമകള്‍ ഉപേക്ഷിച്ചിട്ടില്ലെന്ന് രഞ്ജിത്ത്‌മാസ് ആക്ഷന്‍ ചിത്രങ്ങള്‍ ഇനിയും വരും! അത്തരം സിനിമകള്‍ ഉപേക്ഷിച്ചിട്ടില്ലെന്ന് രഞ്ജിത്ത്‌

    വരുണ്‍ രാജേന്ദ്രന്‍ എന്നയാളായിരുന്നു സര്‍ക്കാരിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കെതിരെ രംഗത്തുവന്നിരുന്നത്. വരുണിന്റെ തിരക്കഥയുമായി സര്‍ക്കാരിന് അടുത്ത സാമ്യമുണ്ടെന്നായിരുന്നു ആരോപണം. തുടര്‍ന്ന് ഇയാള്‍ക്ക് പിന്തുണയുമായി റൈറ്റേഴ്‌സ് അസോസിയേഷന്‍ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ സര്‍ക്കാര്‍ വിവാദത്തില്‍ റൈറ്റേഴ്‌സ് അസോസിയേഷന്‍ പ്രസിഡണ്ട് ഭാഗ്യരാജിനെതിരെ തുറന്നടിച്ചിരിക്കുകയാണ് മുരുകദോസ്.

    സര്‍ക്കാര്‍ വിവാദം

    സര്‍ക്കാര്‍ വിവാദം

    വരുണ്‍ രാജേന്ദ്രന്റെ ആരോപണങ്ങള്‍ക്ക് പിന്തുണയുമായി റൈറ്റേഴ്‌സ് അസോസിയേഷന്‍ എത്തിയതോടെ ആയിരുന്നു നടനും സംവിധായകനുമായ ഭാഗ്യരാജിനെതിരെ മുരുകദോസ് രംഗത്തെത്തിയിരുന്നത്. സിനിമ റിലീസിനെത്താന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കവേയാണ് കോളിവുഡില്‍ വീണ്ടും സര്‍ക്കാര്‍ വിവാദങ്ങള്‍ കത്തിപ്പടരുന്നത്. ഭാഗ്യരാജ് സംവിധാനം ചെയ്ത ചിന്നവീട് എന്ന ചിത്രത്തിന്റെ കഥയും അതിന് ഒരു വര്‍ഷം മുന്‍പ് പുറത്തിറങ്ങിയ ഗോപുരങ്ങള്‍ സായ്വതില്ലൈ എന്ന ചിത്രത്തിന്റെ മൂലകഥയും ഒന്നാണ്. നിങ്ങള്‍ ചെയ്യുമ്പോള്‍ പാരലല്‍ തോട്ട് എന്നും ഞങ്ങള്‍ വരുമ്പോള്‍ അത് കോപ്പിയടി ആവുന്നതും എന്തുക്കൊണ്ടാണെന്ന് ചോദിച്ചുകൊണ്ടായിരുന്നു മുരുകദോസ് എത്തിയിരുന്നത്.

    ഒരൊറ്റ കാര്യത്തില്‍ മാത്രം സാമ്യം

    ഒരൊറ്റ കാര്യത്തില്‍ മാത്രം സാമ്യം

    ഒരൊറ്റ കാര്യത്തിലേ സര്‍ക്കാരിന് സെങ്കോലുമായി സാമ്യമുളളൂവെന്ന് എആര്‍ മുരുകദോസ് പറയുന്നു. അത് പൗരന്റെ വോട്ട് ദുര്‍വിനിയോഗം ചെയ്യപ്പെടുന്ന വിഷയത്തിലാണ്. ഈയൊരു കാര്യം വെച്ച് സിനിമയുടെ മുഴുവന്‍ കഥയിലും സാമ്യം ആരോപിക്കാമോ എന്നും മുരുകദോസ് ചോദിക്കുന്നു. രണ്ട് സിനിമകളും വ്യത്യസ്തമാണെന്നാണ് റൈറ്റേഴ്‌സ് അസോസിയേഷനിലെ ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടിരുന്നത്. എന്നാല്‍ സംഘടനയുടെ പ്രസിഡണ്ടായ ഭാഗ്യരാജ് ഇങ്ങനെ അഭിപ്രായപ്പെട്ടത് എന്തുക്കൊണ്ടാണെന്ന് മനസിലാകുന്നില്ലെന്നും മുരുകദോസ് പറഞ്ഞു.

    വരുണ്‍ എന്നയാളെ അറിയില്ല

    വരുണ്‍ എന്നയാളെ അറിയില്ല

    ഇപ്പോഴത്തെ ആരോപണം തന്നെ വിഷാദത്തിലാക്കിയെന്നും മുരുകദോസ് പറയുന്നു. സര്‍ക്കാരിന്റെ തിരക്കഥ സഹായികളുമൊത്ത് താന്‍ തന്നെ എഴുതി പൂര്‍ത്തിയാക്കിയതാണ്. രാവിലെ എഴ് മണി മുതല്‍ രാത്രി ഒന്‍പത് വരെ ഇരുന്നെഴുതിയിട്ടുണ്ട്.വരുണ്‍ എന്നയാളെ ഇതുവരെ കണ്ടിട്ടോ പരിചയപ്പെട്ടിട്ടോ ഇല്ലെന്നും മുരുകദോസ് വ്യക്തമാക്കി.

    വരുണ്‍ രാജേന്ദ്രന്‍ പറഞ്ഞത്

    വരുണ്‍ രാജേന്ദ്രന്‍ പറഞ്ഞത്

    അതേസമയം തന്റെ സിനിമയുടെ തിരക്കഥ മുരുകദോസ് മോഷ്ടിച്ചുവെന്ന് ആരോപിച്ചായിരുന്നു വരുണ്‍ രാജേന്ദ്രന്‍ നേരത്തെ രംഗത്തെത്തിയിരുന്നത്. തുടര്‍ന്ന് ഇക്കാര്യം നിഷേധിച്ചുകൊണ്ട് മുരുകദോസ് തന്നെ രംഗത്തെത്തിയിരുന്നു. സിനിമ പുറത്തിറങ്ങാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കവേ ആയിരുന്നു വരുണ്‍ രാജേന്ദ്രന്റെ ആരോപണം. തുടര്‍ന്ന് തിരക്കഥ മോഷ്ടിച്ചുവെന്ന് ആരോപിച്ച് വരുണ്‍ മദ്രാസ് ഹൈക്കോടതിയെയും സമീപിച്ചിരുന്നു.

    തങ്ങളുടെ പക്കല്‍ രജിസ്റ്റര്‍ ചെയ്തിരുന്നു

    തങ്ങളുടെ പക്കല്‍ രജിസ്റ്റര്‍ ചെയ്തിരുന്നു

    ഇക്കാര്യം റൈറ്റേഴ്‌സ് അസോസിയേഷനെ അറിയിച്ചപ്പോഴായിരുന്നു പിന്തുണയുമായി പ്രസിഡണ്ട് ഭാഗ്യരാജ് എത്തിയിരുന്നത്. തുടര്‍ന്ന് വരുണ്‍ അവകാശപ്പെട്ടതു പോലെ സെങ്കോലിന്റെ കഥ 2007ല്‍ തങ്ങളുടെ പക്കല്‍ രജിസ്റ്റര്‍ ചെയ്തിരുന്നതായി ഭാഗ്യരാജ് അറിയിച്ചിരുന്നു. സര്‍ക്കാര്‍ സിനിമയുമായി ബന്ധപ്പെട്ട കേസ് ഹൈക്കോടതി ഈ മാസം 30നാണ് പരിഗണിക്കുന്നത്.

    മധുര രാജയുടെ ആഘോഷവരവ് ഒരുങ്ങുന്നു! ചിത്രത്തെക്കുറിച്ചുളള പുതിയ വിശേഷങ്ങള്‍ ഇങ്ങനെ! കാണൂമധുര രാജയുടെ ആഘോഷവരവ് ഒരുങ്ങുന്നു! ചിത്രത്തെക്കുറിച്ചുളള പുതിയ വിശേഷങ്ങള്‍ ഇങ്ങനെ! കാണൂ

    കോപ്പി വിവാദത്തില്‍ വിജയ് ചിത്രത്തിന് തിരിച്ചടി! സര്‍ക്കാരിന്‌ വരുണിന്റെ തിരക്കഥയുമായി അടുത്ത സാമ്യംകോപ്പി വിവാദത്തില്‍ വിജയ് ചിത്രത്തിന് തിരിച്ചടി! സര്‍ക്കാരിന്‌ വരുണിന്റെ തിരക്കഥയുമായി അടുത്ത സാമ്യം

    English summary
    ar murugadoss says aginst writers association
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X