ഈ ലെെഫ് സ്റ്റെെൽ എആർ റഹ്മാൻ മാറ്റണം, പഴയ പ്രായമല്ല; ആശുപത്രിയിലായതിന് പിന്നാലെ തുറന്ന് പറച്ചിൽ
എആർ റഹ്മാനെ ദേഹാസ്വാസ്ഥ്യം മൂലം ആശുപത്രിയിൽ പ്രവേശിപ്പിച്ച വാർത്ത വളരെ പെട്ടെന്നാണ് ചർച്ചയായത്. പ്രിയ സംഗീതജ്ഞന്റെ ആരോഗ്യ സ്ഥിതി സംബന്ധിച്ച് പലരും ആശങ്ക പ്രകടിപ്പിച്ചു. കഴുത്ത് വേദനയും ഡീ ഹെെഡ്രേഷൻ കാരണമുണ്ടായ അസ്വസ്ഥതയും കാരണമാണ് കാരണമാണ് റഹ്മാൻ ആശുപത്രിയിലായത്. പ്രശ്നങ്ങളൊന്നുമില്ലെന്ന് എആർ റഹ്മാന്റെ മകൻ വ്യക്തമാക്കിയിട്ടുണ്ട്. എആർ റഹ്മാനെക്കുറിച്ച് ഫിലിം ജേർണലിസ്റ്റ് അന്തനൻ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. റഹ്മാൻ കരിയറിൽ വലിയ തിരക്കുകളിലാണെന്ന് അന്തനൻ പറയുന്നു.
ഒരു മനുഷ്യന് തിരക്ക് പിടിച്ച് ഓടാം. എന്നാൽ ഒരു പ്രായം കുറഞ്ഞാൽ വേഗത കുറയ്ക്കണം. കിലോ മീറ്റർ കുറയ്ക്കണം. എന്നാൽ റഹ്മാൻ മുമ്പത്തേക്കാളും വലിയ ഓട്ടത്തിലാണ്. വിദേശത്ത് നിന്നാണ് അദ്ദേഹമിപ്പോൾ വന്നത്. ലോകം മുഴുവൻ സംഗീത നിശ നടത്തുകയാണ്. തമിഴിൽ പല സിനിമകളും ചെയ്യുന്നു. ഈ സമയത്ത് ഇളയ രാജയുമായി റഹ്മാനെ താരതമ്യം ചെയ്യുന്നത് ഉചിതമാണ്. അവരുടെ സംഗീതത്തെ താരതമ്യം ചെയ്യുന്നവരുണ്ട്.

എന്നാൽ മറ്റൊരു തരത്തിലും രണ്ട് പേരെയും താരതമ്യം ചെയ്യാം. 82 വയസാണ് ഇളയരാജയ്ക്ക്. ഇപ്പോഴും ഊർജസ്വലനായി നടക്കും. എത്ര നേരം കച്ചേരി നടത്തും. പുറത്ത് തന്നെക്കുറിച്ചുള്ള വിവാദങ്ങളൊന്നും ഇളയരാജ കാര്യമാക്കാറില്ല. വിമർശനം ഒരു ചെവിയിലൂടെ കേട്ട് മറ്റൊരു ചെവിയിലൂടെ വിടുന്നു. അദ്ദേഹം ധ്യാനം, യോഗ തുടങ്ങിയ കാര്യങ്ങൾ ചെയ്യാറുണ്ട്. അതുകൊണ്ടാണ് ഈ പ്രായത്തിലും ഇങ്ങനെയിരിക്കുന്നത്. എആർ റഹ്മാൻ ഇതേ രീതി പിന്തുടരുന്നത് പോലെ തോന്നുന്നു.
അദ്ദേഹത്തിന് ധ്യാനം, യോഗ എന്നിവയിൽ വിശ്വാസമുണ്ടോ എന്നറിയില്ല. എന്നാൽ അദ്ദേഹം നോമ്പെടുക്കാറുണ്ടെന്നും അന്തനൻ ചൂണ്ടിക്കാട്ടി. നിർമാതാവ് ബാലാജി പ്രഭുവും റഹ്മാനെക്കുറിച്ച് സംസാരിക്കുന്നുണ്ട്. കരിയറിലെ തുടക്ക കാലം മുതൽ രാത്രി വർക്ക് ചെയ്യുന്ന ആളാണ് റഹ്മാൻ. രാത്രി മുഴുവനും വർക്ക് ചെയ്ത് രാവിലെ ഏഴ് മണിക്കേ ഉറങ്ങാൻ പോകൂ.

ആ പ്രായത്തിൽ അത് കുഴപ്പമില്ലായിരുന്നു. എന്നാൽ പ്രായം 58 പിന്നിട്ടിരിക്കെ ഈ ശീലം ആരോഗ്യത്തെ ബാധിക്കുമെന്നും ബാലാജി പ്രഭു ചൂണ്ടിക്കാട്ടി. ഇപ്പോൾ ഒരുപാട് കൺസേർട്ടുകൾ എആർ റഹ്മാൻ നടത്തുന്നുണ്ട്. ദുബായിൽ ഒരു സ്റ്റുഡിയോയുണ്ട്. ഇടയ്ക്കിടെ യാത്രകൾ ചെയ്യണം. ഇതെല്ലാം ആരോഗ്യത്തെ ബാധിക്കുന്നു. ജോലിഭാരം എആർ റഹ്മാൻ കുറയ്ക്കേണ്ടത് അനിവാര്യമാണെന്നും ബാലാജി പ്രഭു പറയുന്നു. കഴിഞ്ഞ വർഷം നവംബറിലാണ് എആർ റഹ്മാനും ഭാര്യ സെെറ ബാനുവും വിവാഹ ബന്ധം വേർപിരിയുകയാണെന്ന് പ്രഖ്യാപിച്ചത്.
സെെറ ബാനുവിന്റെ അഭിഭാഷകയാണ് ആദ്യം പ്രസ്താവന പുറത്ത് വിട്ടത്. പിന്നാലെ എആർ റഹ്മാനും ഇക്കാര്യം സ്ഥിരീകരിച്ചു. പിരിഞ്ഞ് താമസിക്കുകയാണെങ്കിലും ഇവർ നിയമപരമായി ബന്ധം വേർപെടുത്തിയിട്ടില്ല. എആർ അമീൻ, ഖദീജ റഹ്മാൻ, റഹീമ റഹ്മാൻ എന്നിവരാണ് റഹ്മാന്റെയും സെെറ ബാനുവിന്റെയും മക്കൾ. പരസ്പരം ഇന്നും സ്നേഹിക്കുന്നുണ്ടെങ്കിലും നികത്താനാകാത്ത ചില വിടവുകൾ വിവാഹ ജീവിതത്തിലുണ്ടായെന്നാണ് സെെറ ബാനു പറഞ്ഞത്. വേർപിരിയൽ വാർത്ത വന്നതിന് പിന്നാലെ പല അഭ്യൂഹങ്ങളും പ്രചരിച്ചിരുന്നു. എആര് റഹ്മാനെ കുറ്റപ്പെടുത്തി വന്ന പ്രചരണങ്ങൾക്കെതിരെ സെെറ ബാനു സംസാരിക്കുകയുമുണ്ടായി. സ്വകാര്യതയിലേക്ക് കടന്ന് കയറരുതെന്ന് എആർ റഹ്മാന്റെ മക്കളും ആവശ്യപ്പെട്ടിരുന്നു.


Click it and Unblock the Notifications











