റഹ്മാന്റെ പിറന്നാളിന് ഇരട്ടി മധുരം!! കാരണം മകൻ അമീർ.. ആ രഹസ്യം പരസ്യമായി, കാണൂ
റഹ്മാന്റെ മകൻ അമീർ റഹ്മാന്റേയും പിറന്നാൾ അതേദിവസം തന്നെയാണ്.
ഇന്ത്യൻ സിനിമ സംഗീത ലോകത്തിലെ കിരീടം വയ്ക്കാത്ത ചക്രവർത്തി എന്നാണ് റഹ്മാനെ അറിയപ്പെടുന്നത്. ജനുവരി 6ാം തീയതി അദ്ദേഹത്തിന്റെ 52ാംമത്തെ പിറന്നാളായിരുന്നു. ഇന്തയൻ സംഗീത ലോകവും സിനിമ ലോകവും താരത്തിന് പിറന്നാൾ ആശംസിച്ച് രംഗത്തെത്തിയിരുന്നു. റഹ്മാന് ഓരേ പിറന്നാളും വിശേഷപ്പെട്ടതാണ്. തന്റെ പിറന്നാൾ എന്നതിലുപരി മറ്റൊരു വിശേഷം കൂടി ആ ദിനത്തിനുണ്ട്.

റഹ്മാന്റെ മകൻ അമീർ റഹ്മാന്റേയും പിറന്നാൾ അതേദിവസം തന്നെയാണ്. 2003 ലെ റഹ്മാന്റെ പിറന്നാൾ ദിവസമായിരുന്നു അമീറും ജനിച്ചത്. ആ വർഷം മുതൽ ജനുവരി 6 റഹ്മാന് വളരെ പ്രിയപ്പെട്ടതാണ്. വരും വർഷങ്ങളിൽ ജനുവരി 6 അച്ഛന്റേയും മകന്റേയും പിറന്നാളായി അറിയപ്പെടും.
റഹ്മാന്റെ അതേ പാതയിൽ തന്നെയാണ് മകനും സഞ്ചരിക്കുന്നത്. സംഗീതം തന്നെയാണ് അമീറിന്റേയും വഴി. ദുൽഖർ സൽമാൻ നിത്യാമോനോൻ പ്രധാനകഥാപാത്രങ്ങളായെത്തിയ ഓക്കെ കൺമണിയിലെ ഗാനത്തിലൂടെ അമീർ പിന്നണി ഗാന രംഗത്തിലേയ്ക്ക് ചുവട് വെച്ചു.ചിത്രത്തിലെ 'മൗലാ വാ സലീം' എന്ന ഗാനമാണു അമീൻ ആലപിച്ചത്. ഈ പാട്ടിന് നിരവധി പുരസ്കാരങ്ങളും ലഭിച്ചിരുന്നു. പിന്നീട് രജനി-ശങ്കർ ചിത്രമായ 2.0 ലും റഹ്മാന്റെ സംഗീതത്തിൽ അമീർ പാടിയിരുന്നു.


Click it and Unblock the Notifications











