2.0യുടെ ക്ലൈമാക്‌സ് അവിശ്വസനീയം! ശങ്കറിന് മാത്രം ചെയ്യാന്‍ സാധിക്കുന്നൊരു സിനിമയാണിതെന്ന് റഹ്മാന്‍

By Midhun

രജനികാന്ത്-ശങ്കര്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ചിത്രങ്ങള്‍ക്കെല്ലാം തന്നെ വലിയ സ്വീകാര്യതയാണ് സിനിമാ പ്രേമികള്‍ നല്‍കിയിട്ടുളളത്. ഇവര്‍ മുന്‍പ് ഒന്നിച്ച രണ്ട് ചിത്രങ്ങളും തിയ്യേറ്ററുകളില്‍ വന്‍ വിജയം നേടിയവയായിരുന്നു. ബ്രഹ്മാണ്ട സിനിമകളാണ് ഈ കൂട്ടുകെട്ട് ഒന്നിച്ചപ്പോഴെല്ലാം പുറത്തിറങ്ങിയിരുന്നത്. ഇവരുടെ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ യന്തിരന്‍ തിയ്യേറ്ററുകളില്‍ ബ്ലോക്ക് ബസ്റ്റര്‍ ഹിറ്റായി മാറിയിരുന്നു.

യന്തിരന് രണ്ടാം ഭാഗം വരുന്നുണ്ടെന്ന വാര്‍ത്ത സിനിമാ പ്രേമികളില്‍ ഒന്നടങ്കം സന്തോഷമുണ്ടാക്കിയിരുന്നു. ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമ നിലവില്‍ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളിലാണുളളത്. ഇത്തവണയും പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന തരത്തിലുളള ഒരു സിനിമയായിരിക്കും പുറത്തിറങ്ങുകാ എന്നാണറിയുന്നത്. അടുത്തിടെ ഒരഭിമുഖത്തില്‍ ചിത്രത്തക്കുറിച്ച് ചോദിച്ചപ്പോള്‍ എ എര്‍ റഹ്മാന്‍ പറഞ്ഞ വാക്കുകള്‍ ഏറെ ശ്രദ്ധേയമായിരുന്നു.

യന്തിരന്റെ രണ്ടാം ഭാഗം

യന്തിരന്റെ രണ്ടാം ഭാഗം

യന്തിരന് രണ്ടാം ഭാഗം വരുന്നുണ്ടെന്ന വാര്‍ത്ത എല്ലാവരിലും സന്തോഷമുണ്ടാക്കിയിരുന്നു. രജനിയുടെ പ്രകടനം കണ്ട് ഇഷ്ടപ്പെട്ട ആവേശത്തിലാണ് രണ്ടാം ഭാഗത്തിനായും സിനിമാ പ്രേമികള്‍ കാത്തിരിക്കുന്നത്. ഇത്തവണയും ഒരു ബ്രഹ്മാണ്ട ചിത്രവുമായാണ് രജനി ശങ്കര്‍ കൂട്ടുകെട്ട് എത്തുന്നത്. ചിത്രത്തിന്‌റെ രണ്ടാം ഭാഗത്തിലും ഇരട്ടവേഷത്തിലാണ് രജനി എത്തുന്നത്. ഡോ വസീഗരന്‍,ചിട്ടി എന്ന കഥാപാത്രങ്ങളാണ് താരം 2.0യിലും എത്തുക. ഹോളിവുഡ് നിലവാരത്തിലുളള ദ്യശ്യാനുഭവം പ്രേക്ഷകര്‍ക്ക് സമ്മാനിക്കാനാണ് അണിയറപ്രവര്‍ത്തകര്‍ ശ്രമിക്കുന്നത്.

വിഎഫ്ക്ടസ്

വിഎഫ്ക്ടസ്

വിദേശത്തുനിന്നും ഇന്ത്യയില്‍ നിന്നുമുളള ടെക്‌നീഷ്യന്‍മാരാണ് ചിത്രത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചിരിക്കുന്നത്. റസൂല്‍ പൂക്കുട്ടി,സാബു സിറിള്‍ തുടങ്ങിയ പ്രശസ്തരായ ടെക്‌നീഷ്യന്‍മാരാണ് ചിത്രത്തിനു പിന്നില്‍ അണിനിരക്കുന്നത്. നീരവ് ഷായാണ് ചിത്രത്തിനു വേണ്ടി ചായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. വിഎഫ്ക്ടസിന് വളരെയധികം പ്രാധാന്യം നല്‍കിയാണ് ചിത്രമൊരുക്കുന്നത്. വിഎഫ്ക്ട്‌സിനു വേണ്ടി മാത്രം വന്‍തുകയാണ് നിര്‍മ്മാതാക്കള്‍ മുടക്കിയിരിക്കുന്നത്.

അക്ഷയ് കുമാറിന്റെ സാന്നിദ്ധ്യം

അക്ഷയ് കുമാറിന്റെ സാന്നിദ്ധ്യം

ബോളിവുഡ് താരം അക്ഷയ് കുമാറും രജനിക്കൊപ്പം ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. രജനിക്കൊപ്പം തുല്ല്യ പ്രാധാന്യമുളെളാരു കഥാപാത്രമായാണ് അക്ഷയ് കുമാര്‍ എത്തുന്നത്. അക്ഷയ് കുമാറിന്റെ സാന്നിദ്ധ്യം ചിത്രത്തിന് ബോളിവുഡിലും മികച്ച സ്വീകാര്യത ലഭിക്കുവാന്‍ സഹായിക്കും. ഡോ ഹുസൈന്‍ എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ അക്ഷയ് എത്തുന്നത്.

നായികയായി എമി ജാക്‌സണ്‍

നായികയായി എമി ജാക്‌സണ്‍

ശങ്കറിന്റെ മുന്‍ ചിത്രമായ ഐയില്‍ നായികാ വേഷത്തിലെത്തിയ എമി ജാക്‌സണ്‍ തന്നെയാണ് ചിത്രത്തിലും നായികയാവുന്നത്. 2.0യില്‍ രജനിക്കൊപ്പം പ്രാധാന്യമുളെളാരു കഥാപാത്രമായിട്ടാകും എമി എത്തുക. 450 കോടി ബഡ്ജറ്റില്‍ ഒരുക്കുന്ന 2.0 തമിഴിനു പുറമെ ഹിന്ദിയിലും മൊഴിമാറ്റി പ്രദര്‍ശനത്തിനെത്തുന്നുണ്ട്,.തമിഴിലെ പ്രമുഖ നിര്‍മ്മാണ കമ്പനികളിലൊന്നായ ലൈക്ക പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്. സംഗീത മാന്ത്രികന്‍ എആര്‍ റഹ്മാനാണ് ചിത്രത്തിനു വേണ്ടി സംഗീതമൊരുക്കിയിരിക്കുന്നത്

ചിത്രത്തെക്കുറിച്ച് റഹ്മാന്‍

ചിത്രത്തെക്കുറിച്ച് റഹ്മാന്‍

വിശ്വസിക്കാന്‍ കഴിയാത്ത വിധത്തിലാണ് 2.0യുടെ ക്ലൈമാക്‌സ് ഒരുക്കിയിരിക്കുന്നതെന്ന് എഎര്‍ റഹ്മാന്‍ പറയുന്നു. ഇങ്ങനെയാരു ചിത്രം അണിയിച്ചൊരുക്കാന്‍ ശങ്കറിന് മാത്രമേ സാധിക്കുകയുളളു, അദ്ദേഹം ഇന്ത്യക്കാരനായതില്‍ നമ്മുക്ക് അഭിമാനിക്കാം, റഹ്മാന്‍ പറഞ്ഞു. ക്വാളിറ്റിയുടെ കാര്യത്തില്‍ ഒരു വീട്ടുവീഴ്ചയ്ക്കും അദ്ദേഹം തയ്യാറല്ലെന്നും സിനിമയ്ക്കു വേണ്ട കാര്യങ്ങള്‍ എന്താണെന്ന് കൃത്യമായി അദ്ദേഹത്തിന് അറിയാമെന്നും റഹ്മാന്‍ പറഞ്ഞു. സി എന്‍ എന്‍ ഐബിഎന്നുമായി നടത്തിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X