For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആരോപണം ഉന്നയിച്ചവരും ഇരകളുമായ ചിലരുടെ പേരുകള്‍ ഞെട്ടിച്ചു കളഞ്ഞു! മീ ടുവിനെക്കുറിച്ച് എആര്‍ റഹ്മാന്‍

  |
  മീ ടുവിനെക്കുറിച്ച് എആര്‍ റഹ്മാന്‍ | filmibeat Malayalam

  സിനിമാ രംഗത്തെ പ്രമുഖര്‍ക്കെതിരെയുളള മീ ടു വെളിപ്പെടുത്തലുകള്‍ നേരത്തെ എല്ലാവരെയും ഞെട്ടിച്ചുകൊണ്ടായിരുന്നു പുറത്തുവന്നത്. ബോളിവുഡില്‍ തുടങ്ങി തെന്നിന്ത്യയില്‍ വരെ എത്തിനില്‍ക്കുന്ന മീ ടു മൂവ്‌മെന്റ് എല്ലാവരും പ്രാധാന്യത്തോടെയാണ് നോക്കികാണുന്നത്. നടിമാരുടെ വെളിപ്പെടുത്തലുകളെ അനുകൂലിച്ചും പ്രതികൂലിച്ചും നേരത്തെ നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. സിനിമാ രംഗത്തു നിന്നും ആരും അറിയാത്ത തരത്തിലുളള രഹസ്യങ്ങളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്.

  സെന്റിമെന്‍സും ആക്ഷനും സമാസമം ചേര്‍ത്ത മാസ് വിശാല്‍ ആഘോഷം! ശണ്ടക്കോഴി 2 റിവ്യു

  തമിഴിലെ ചിന്മയി-വൈരമുത്തു വിവാദത്തില്‍ പ്രതികരണവുമായി കഴിഞ്ഞ ദിവസം എആര്‍ റഹ്മാന്റെ സഹോദരി റൈയ്ഹാന രംഗത്തെത്തിയിരുന്നു. വൈരമുത്തുവിനെതിരെ ആരോപണങ്ങളുന്നയിച്ചായിരുന്നു റൈയ്ഹാന എത്തിയിരുന്നത്. വൈരമുത്തുവിന്റെ പെരുമാറ്റത്തെക്കുറിച്ച് ഒരുപാട് സ്ത്രീകള്‍ തന്നോട് നേരത്തെ പറഞ്ഞിട്ടുണ്ടെന്നും അതൊരു പരസ്യമായ രഹസ്യമാണെന്നും റൈയ്ഹാന പറഞ്ഞിരുന്നു. സഹോദരിക്ക് പിന്നാലെ മീ ടു വിവാദങ്ങളില്‍ സംഗീത മാന്ത്രികന്‍ എആര്‍ റഹ്മാന്റെയും പ്രതികരണം എത്തിയിരുന്നു.

  റഹ്മാന്‍ പറഞ്ഞത്

  റഹ്മാന്‍ പറഞ്ഞത്

  തന്റെ ട്വിറ്റര്‍ പേജിലൂടെയായിരുന്നു മീ ടു വിവാദത്തില്‍ പ്രതികരണവുമായി എആര്‍ റഹ്മാന്‍ എത്തിയിരുന്നത്. മീ ടു മൂവ്‌മെന്റ് ആദ്യം മുതലേ കാണുന്നുണ്ടെന്നും ആരോപണം ഉന്നയിച്ചവരും ഇരകളുമായ ചിലരുടെ പേരുകള്‍ തന്നെ ഞെട്ടിച്ചുകളഞ്ഞതായും റഹ്മാന്‍ പറയുന്നു. താന്‍ കൂടി ഉള്‍പ്പെടുന്ന സിനിമാ ഇന്‍ഡസ്ട്രി സ്ത്രീകളെ ബഹുമാനിക്കുകയും അവര്‍ക്ക് കൂടി ഇടമൊരുക്കുകയും ചെയ്യുന്നതാകണമെന്നാണ് ആഗ്രഹമെന്നും റഹ്മാന്‍ പറയുന്നു. ഇരകള്‍ കൂടുതല്‍ ശക്തരാകട്ടെ, റഹ്മാന്‍ ട്വിറ്ററില്‍ കുറിച്ചു.

  സ്വാതന്ത്ര്യം എല്ലാവരും ഉറപ്പുവരുത്തണം

  സ്വാതന്ത്ര്യം എല്ലാവരും ഉറപ്പുവരുത്തണം

  ഇന്‍ഡസ്ട്രിയില്‍ എല്ലാവര്‍ക്കും സുരക്ഷിതമായും ക്രിയാത്മകമായും പ്രവര്‍ത്തിക്കാനുളള സ്വാതന്ത്ര്യം എല്ലാവരും ഉറപ്പുവരുത്തണം. അതിനൊപ്പം തന്നെ ഒരു പുതിയ ഇന്റര്‍നെറ്റ് ജസ്റ്റിസ് സിസ്റ്റം ഉണ്ടാകുമ്പോള്‍ അത് തെറ്റായ രീതിയില്‍ ഉപയോഗിക്കപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും എആര്‍ റഹ്മാന്‍ തന്റെ ട്വിറ്റര്‍ പേജ് വഴി പ്രതികരിച്ചു. നേരത്തെ ചിന്മയി വൈരമുത്തു വിവാദം അറിഞ്ഞപ്പോള്‍ റഹ്മാന്‍ തന്നോട് പറഞ്ഞ കാര്യങ്ങളെക്കുറിച്ച് സഹോദരി വെളിപ്പെടുത്തിയിരുന്നു

  വിവാദങ്ങളില്‍ നിന്നും മാറിനില്‍ക്കുന്ന വ്യക്തിയാണ്

  വിവാദങ്ങളില്‍ നിന്നും മാറിനില്‍ക്കുന്ന വ്യക്തിയാണ്

  വിവാദങ്ങള്‍ കേട്ടപ്പോള്‍ റഹ്മാന്‍ ഞെട്ടിയെന്നും ഇതൊക്കെ സത്യമാണോ എന്നാണ് ആദ്യം തന്നോട് ചോദിച്ചതെന്നും റെെയ്ഹാന പറഞ്ഞിരുന്നു. അദ്ദേഹം വിവാദങ്ങളില്‍ നിന്നും മാറിനില്‍ക്കുന്ന വ്യക്തിയാണ്. പൊതുവേ വിവാദങ്ങളുമായി ചുറ്റിപ്പറ്റിനില്‍ക്കുന്നവര്‍ക്ക് റഹ്മാന്‍ അവസരം നല്‍കാറില്ല. ആ വിഷയത്തില്‍ തനിക്ക് റഹ്മാന്റെ നിലപാട് അറിയില്ലെന്നും ഞങ്ങള്‍ ജോലി സംബന്ധമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാറില്ലെന്നും റൈയ്ഹാന പറഞ്ഞിരുന്നു.

  വൈരമുത്തുവിനെ വിമര്‍ശിക്കാന്‍ സാധിക്കില്ല

  വൈരമുത്തുവിനെ വിമര്‍ശിക്കാന്‍ സാധിക്കില്ല

  തനിക്ക് അത്തരത്തില്‍ ഒരു അനുഭവം ഉണ്ടായിട്ടില്ലെന്നും അതുകൊണ്ട് തന്നെ വൈരമുത്തുവിനെ വമിര്‍ശിക്കാന്‍ തനിക്ക് സാധിക്കില്ലെന്നുമം റെയ്ഹാന പറഞ്ഞിരുന്നു. ഞങ്ങള്‍ കുറച്ചു തവണ മാത്രമേ നേരില്‍ കണ്ടിട്ടുളളൂ. അപ്പോഴെല്ലാം അദ്ദേഹം എന്നോട് മര്യാദയോട് കൂടി തന്നെയാണ് പെരുമാറിയിട്ടുളളത്. ചിന്മയിയുടെ ആരോപണങ്ങളെ താന്‍ വിശ്വസിക്കുന്നൂവെങ്കിലും അത് പുറത്തുപറയാന്‍ അവര്‍ ഇത്രയും കാലം താമസിച്ചത് എന്തുക്കൊണ്ടാണെന്ന് മനസിലാകുന്നില്ലെന്നും റെയ്ഹാന പറഞ്ഞു.

  മമ്മൂട്ടിക്ക് പകരം നിവിന്‍ പോളി! ഇത്തവണ പ്രണവ് ഏറ്റുമുട്ടുന്നത് അച്ചായനൊപ്പം? ആര് നേടും? കാണൂ!

  ഈ അപമാനം വേദനാജനകം! ആളൊരുക്കത്തിന് മേളയില്‍ നിന്നും അവഗണന! വേദനയോടെ സംവിധായകന്‍ പറയുന്നു!

  English summary
  ar rahman says about me too campaign
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X