വിജയുടെ ദളപതി 63യെക്കുറിച്ച് വെളിപ്പെടുത്തി ഏആര്‍ റഹ്മാന്‍! വൈറലായി സംഗീത മാന്ത്രികന്റെ ട്വീറ്റ്!

By Midhun Raj

വിജയുടെ ദളപതി 63 റിലീസിനായി ആരാധകര്‍ ഒന്നടങ്കം ആകാംക്ഷകളോടെയാണ് കാത്തിരിക്കുന്നത്. സര്‍ക്കാരിന്റെ വിജയത്തിനു ശേഷം ഒന്നിലധികം വിജയ് ചിത്രത്തെക്കുറിച്ചുളള റിപ്പോര്‍ട്ടുകള്‍ സമൂഹ മാധ്യമങ്ങളില്‍ പുറത്തുവന്നിരുന്നു. തെറി,മെര്‍സല്‍ തുടങ്ങിയ സിനിമകളുടെ വലിയ വിജയത്തിന് ശേഷമാണ് വിജയും സംവിധായകന്‍ അറ്റ്‌ലീയും വീണ്ടും ഒന്നിക്കുന്നത്.

ബിഗ് ബഡ്ജറ്റ് ചിത്രത്തെക്കുറിച്ചുളള പുതിയ വിശേഷങ്ങളറിയാന്‍ വലിയ താല്‍പര്യമാണ് എല്ലാവരും കാണിക്കാറുളളത്. തമിഴ്‌നാട്ടിലെന്ന പോലെ കേരളത്തിലെ ആരാധകരും വിജയ് ചിത്രത്തിനായി പ്രതീക്ഷകളോടെയാണ് കാത്തിരിക്കുന്നത്. ഇത്തവണയും വലിയ ക്യാന്‍വാസിലാണ് വിജയ് ചിത്രം അണിയിച്ചൊരുക്കുന്നത്. ഇതിനിടെ ചിത്രക്കുറിച്ചുളള സംഗീത മാന്ത്രികന്‍ ഏആര്‍ റഹ്മാന്റെ ട്വീറ്റ് വൈറലായി മാറിയിരുന്നു.

ദളപതി 63

ദളപതി 63

ആദ്യ രണ്ട് ചിത്രങ്ങളില്‍ നിന്നും വ്യത്യസ്തമായി ഇത്തവണ വ്യത്യസ്തമാര്‍ന്നൊരു പ്രമേയം പറഞ്ഞുകൊണ്ടാണ് വിജയ്-അറ്റ്‌ലീ കൂട്ടുകെട്ട് എത്തുന്നത്. സ്‌പോര്‍ട്‌സ് ത്രില്ലര്‍ ചിത്രമായിരിക്കും ഇവരുടെ കൂട്ടുകെട്ടില്‍ പുതിയതായി ഒരുങ്ങുകയെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പതിവ് വിജയ് ചിത്രങ്ങളില്‍ നിന്നെല്ലാം വേറിട്ടുനില്‍ക്കുന്ന ഒരു സിനിമ കൂടിയായിരിക്കും ദളപതി 63.

വിജയും റഹ്മാനും വീണ്ടും

വിജയും റഹ്മാനും വീണ്ടും

മെര്‍സല്‍,സര്‍ക്കാര്‍ എന്നീ സിനിമകള്‍ക്കും ശേഷം ഇത്തവണയും എആര്‍ റഹ്മാന്‍ തന്നെയാണ് വിജയ് ചിത്രത്തിനു വേണ്ടി സംഗീതമൊരുക്കുന്നത്. മെര്‍സലില്‍ റഹ്മാന്‍ ഒരുക്കിയ പാട്ടുകളെല്ലാം തന്നെ തരംഗമായി മാറിയിരുന്നു. സിനിമയുടെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചത് എആര്‍ റഹ്മാന്റെ സംഗീതം കൂടിയായിരുന്നു. ദളപതി 63യില്‍ കൂടി സംഗീത മാന്ത്രികന്‍ എത്തുന്നതോടെ അറ്റ്‌ലീ ചിത്രത്തിനായി രണ്ടാം തവണയാണ് സംഗീത മാന്ത്രികന്‍ സംഗീതമൊരുക്കുന്നത്.

റഹ്മാന്റെ ട്വീറ്റ്

റഹ്മാന്റെ ട്വീറ്റ്

കഴിഞ്ഞ ദിവസമായിരുന്നു ദളപതി 63യുടെ പുതിയ വിശേഷങ്ങള്‍ പങ്കുവെച്ച് റഹ്മാന്‍ എത്തിയിരുന്നത്. സംവിധായകന്‍ അറ്റ്‌ലീയുടെ ഒരു ചിത്രം പങ്കുവെച്ചുകൊണ്ട് എആര്‍ റഹ്മാന്‍ ട്വിറ്ററില്‍ ട്വീറ്റ് ചെയ്തു. രണ്ട് പാട്ടുകളുടെ എഡിറ്റിങ്ങ് നടക്കുകാണെന്ന് കുറിച്ചുകൊണ്ടായിരുന്നു സംഗീത മാന്ത്രികന്‍ എത്തിയിരുന്നത്. ദളപതി 63യുടെ ഷൂട്ടിഗ് പുരോഗമിച്ചുകൊണ്ടിരിക്കുന്ന വേളയിലാണ് എആര്‍ റഹ്മാന്‍ ട്വറ്ററില്‍ ട്വിറ്റ് ചെയ്തിരിക്കുന്നത്.

ഫസ്റ്റ്‌ലുക്കും ടീസറും

ഫസ്റ്റ്‌ലുക്കും ടീസറും

ദളപതി 63യുടെ ഫസ്റ്റ്‌ലുക്കിനായും ടീസറിനായും ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. വിജയുടെ പിറന്നാള്‍ ദിനം സിനിമയുടെ ഫസ്റ്റ്‌ലുക്ക് പുറത്തുവരുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇത്തവണയും ദീപാവലിക്കാണ് വിജയ് ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തുന്നത്.

ദളപതി 63യുടെ ഫാന്‍മേഡ് പോസ്റ്ററുകള്‍

ദളപതി 63യുടെ ഫാന്‍മേഡ് പോസ്റ്ററുകള്‍

വനിതാ ഫുട്‌ബോള്‍ ടീമിനെ പരിശീലിപ്പിക്കാന്‍ എത്തുന്ന കോച്ചായിട്ടാണ് ഇത്തവണ ദളപതി എത്തുന്നത്. ദളപതി 63യുടെ ഫാന്‍മേഡ് പോസ്റ്ററുകള്‍ ധാരാളമായി നേരത്തെ പുറത്തിറങ്ങിയിരുന്നു. ലേഡീ സൂപ്പര്‍സ്റ്റാര്‍ നയന്‍താര നായികാ വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ വമ്പന്‍ താരനിര തന്നെ അണിനിരക്കുന്നു. പരിയേറും പെരുമാള്‍ താരം കതിര്‍, വിവേക്, യോഗി ബാബു, ഡാനിയേല്‍ ബാലാജി, റെബ മോണിക്ക ജോണ്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

റഹ്മാന്റെ ട്വീറ്റ്

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X