»   » എന്നാലും നയന്‍താരയോട് ഇത് വേണമായിരുന്നോ? നയന്‍സിന്റെ പുതിയ സിനിമയ്ക്ക് സംഭവിച്ചതെന്താണെന്ന് അറിയാമോ?

എന്നാലും നയന്‍താരയോട് ഇത് വേണമായിരുന്നോ? നയന്‍സിന്റെ പുതിയ സിനിമയ്ക്ക് സംഭവിച്ചതെന്താണെന്ന് അറിയാമോ?

Posted By:
Subscribe to Filmibeat Malayalam

നവമാധ്യമങ്ങളുടെ ഇടപെടല്‍ പലപ്പോഴും സിനിമകളുടെ ജീവനെ തന്നെ ഇല്ലാതാക്കി കളയും. സിനിമ പ്രദര്‍ശനത്തിന് തിയറ്ററുകളിലേക്കെത്തിയതിന് പിന്നാലെ തന്നെ ലീക്കായി ഇന്റര്‍നെറ്റിലെത്തുന്നത് പതിവായിരിക്കുകയാണ്. ഇപ്പോള്‍ തെന്നിന്ത്യന്‍ ലേഡീ സൂപ്പര്‍ സ്റ്റാറായ നയന്‍താര ഗ്ലാമര്‍ വേഷങ്ങളില്‍ നിന്നും ശക്തമായ സ്ത്രീകഥാപാത്രത്തെ അവതരിപ്പിക്കുന്ന അരം എന്ന സിനിമയ്ക്കാണ് പണി കിട്ടിയിരിക്കുന്നത്.

വീണ്ടും മമ്മൂട്ടിയുടെ സിബിഐ വരുന്നു! ഇത്തവണ ഞെട്ടിക്കുന്നത് എങ്ങനെയാണാവോ? സംവിധായകന്‍ പറയുന്നതിങ്ങനെ

സിനിമയുടെ ആദ്യ പ്രദര്‍ശനം കഴിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ സിനിമയുടെ വ്യാജപതിപ്പ് ഓണ്‍ലൈനിലെത്തുകയായിരുന്നു. ഗോപി നൈനാര്‍ സംവിധാനം ചെയ്ത 'അരം' നവംബര്‍ പത്തിനായിരുന്നു തിയറ്ററുകളില്‍ റിലീസ് ചെയ്തിരുന്നത്. ചിത്രത്തില്‍ ജില്ലാ കളക്ടറുടെ വേഷത്തിലാണ് നയന്‍സ് അഭിനയിക്കുന്നത്.

നയന്‍സിന്റെ സിനിമയും ലീക്കായി

ഗ്ലാമറസ് വേഷങ്ങളില്‍ നിന്നും നയന്‍താര വ്യത്യസ്ത സിനിമകളിലേക്ക് മാറി കൊണ്ടിരിക്കുകയാണ്. അതിനിടെ ശക്തമായ സ്ത്രീ കഥാപാത്രമായി അഭിനയിച്ച സിനിമയായിരുന്നു അരം. ചിത്രം റിലീസ് ചെയ്ത് 12 മണിക്കൂറിനുള്ളിലാണ് വ്യാജന്‍ ഇന്റര്‍നെറ്റിലും പ്രത്യക്ഷപ്പെട്ടത്.

ടോറന്റ് സൈറ്റുകളില്‍

തമിഴിലും മലയാളത്തിലും നിര്‍മ്മിക്കുന്ന പുതിയ സിനിമകളുടെ വ്യാജന്‍ ഇറക്കുന്ന തമിഴ് റോക്കേഴ്‌സാണ് നയന്‍സിന്റെ സിനിമയും ലീക്കാക്കിയത്. ടോറന്റ് സൈറ്റുകളിലൂടെയാണ് സിനിമയുടെ വ്യാജന്‍ പ്രചരിച്ചിരുന്നത്. തിയറ്ററുകളില്‍ നിന്നും പകര്‍ത്തിയതല്ലെന്നും മികച്ച രീതിയിലുള്ള പ്രിന്റാണ് പുറത്ത് വന്നിരിക്കുന്നത്.

നയന്‍സ് ഞെട്ടിച്ചു


ഗോപി നൈനാര്‍ സംവിധാനം ചെയ്ത് സിനിമയില്‍ നയന്‍താര തന്റെ മികച്ച പ്രകടനം തന്നെ കാഴ്ചവെച്ചിരിക്കുകയാണ്. മാത്രമല്ല സിനിമയെ കുറിച്ചും നല്ല അഭിപ്രായം വരുന്നതിനിടൊണ് ചിത്രം പുറത്ത് വന്നിരിക്കുന്നത്.

സിനിമയുടെ ഇതിവൃത്തം


ഒരേ സമയം സോഷ്യോ പെളിറ്റിക്കല്‍ ത്രില്ലറായും ഇമോഷണല്‍ ഡ്രാമയുമായിട്ടാണ് സിനിമ ഒരുക്കിയിരിക്കുന്നത്. ഇന്നത്തെ തമിഴ്‌നാട്ടില്‍ നടക്കുന്ന രാഷ്ട്രീയ സംഭവങ്ങളാണ് സിനിമയിലൂടെ പറയുന്നത്.

തലൈവിയായി നയന്‍സ്

സിനിമയുടെ പ്രമോഷന് താന്‍ പങ്കെടുക്കില്ലെന്ന് പറഞ്ഞിരുന്ന നയന്‍താര ഈ സിനിമയുടെ പ്രമോഷനെത്തിയത് ചര്‍ച്ച ചെയ്തിരുന്നു. മാത്രമല്ല എല്ലാവരും എങ്കള്‍ തലൈവി എന്ന് വിളിച്ചായിരുന്നു നടിയെ വരവേറ്റിരുന്നത്.

English summary
Aramm leaked online: Piracy hits Nayanthara-starrer 12 hours after theatrical release

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X