ഒരുമിച്ചുള്ള ഫോട്ടോകൾ നീക്കി; വിവാഹ മോചനം താരപത്നിയുടെ ഉറച്ച തീരുമാനമോ; വിവാഹ ബന്ധത്തിൽ പ്രശ്നമായത്

തമിഴ് സിനിമാ താരം ജയം രവിയും ഭാര്യ ആരതി രവിയും വേർപിരിയുന്നു എന്ന വാർത്ത വലിയ തോതിൽ ചർച്ചയാകുന്നുണ്ട്. താരം ഇതേക്കുറിച്ച് ഇതുവരെ ഔദ്യോ​ഗികമായി പ്രതികരിച്ചിട്ടില്ല. അതേസമയം ഭർത്താവിനൊപ്പമുള്ള എല്ലാ ചിത്രങ്ങളും ആരതി തന്റെ ഇൻസ്റ്റ​ഗ്രാം അക്കൗണ്ടിൽ നിന്ന് നീക്കിയി‌ട്ടുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായി ആരതി ഇടയ്ക്കിടെ ജയം രവിക്കൊപ്പമുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ടായിരുന്നു. എന്താണ് ഇവർക്കിടയിൽ പ്രശ്നമായതെന്ന് സംബന്ധിച്ച് പല അഭ്യൂഹങ്ങളും വരുന്നുണ്ട്.

2009 ൽ‌ വിവാഹിതരായ ജയം രവിക്കും ആരതിക്കും രണ്ട് ആൺമക്കളുണ്ട്. തിരക്കഥാകൃത്തും നിർമാതാവുമായ മോഹന്റെ മകനാണ് ജയം രവി. നടന്റെ ചേട്ടൻ മോഹൻ രവി സംവിധായകനാണ്. തനി ഒരുവൻ ഉൾപ്പെടെ ജയം രവിയുടെ പല ഹിറ്റ് സിനിമകളും സംവിധാനം ചെയ്തത് മോഹൻ രാജയാണ്. ‌ടെലിവിഷൻ രം​ഗത്തെ പ്രമുഖ നിർമാതാവ് സുജാതയു‌ടെ മകളാണ് ആരതി രവി.

Arati Ravi  Jayam Ravi

ജയം രവിയുടെ കരിയറിന് പൂർണ പിന്തുണ നൽകിക്കൊണ്ട് ആരതി ഒപ്പമുണ്ടായിരുന്നു. നടന്റെ പിആർ മാനേജ്മെന്റ്, സോഷ്യൽ മീഡിയ മാനേജ്മെന്റ്, സാമ്പത്തിക കാര്യങ്ങൾ തുടങ്ങിയവയിലെല്ലാം സജീവമായി ആരതി ഇടപെട്ടിരുന്നു. ഇതേക്കുറിച്ച് ആരതി ഒരിക്കൽ സംസാരിച്ചിട്ടുമുണ്ട്. ടെലിവിഷൻ‌ പ്രൊഡ്യൂസറായ തന്റെ അമ്മയിൽ നിന്നുമാണ് ആർട് മാനേജ്മെന്റും പ്രൊഡക്ഷന്റെ പല വശങ്ങളും കമ്പനി നടത്തിപ്പിനെക്കുറിച്ചുമെല്ലാം താൻ പഠിച്ചതെന്ന് ആരതി രവി വ്യക്തമാക്കി.

ജയം രവിയും ആരതിയും പിരിയുന്നെന്ന അഭ്യൂഹം ആരാധകരെയും നിരാശപ്പെടുത്തുന്നുണ്ട്. എന്താണിവർക്കിടയിൽ പ്രശ്നമായതെന്ന് സംബന്ധിച്ച് കൃത്യമായ വിവരമില്ല. അതേസമയം ചില തമിഴ് മാധ്യമങ്ങളിൽ ഇതേക്കുറിച്ച് അഭ്യൂഹം പരക്കുന്നുണ്ട്. തമിഴ് ഫിലിം ജേർണലിസ്റ്റ് സബിത ജോസഫ് ഇതേക്കുറിച്ച് സംസാരിക്കുകയുണ്ടായി. പൊന്നിയിൻ സെൽവനിൽ ഒപ്പം അഭിനയിച്ച ഒരു നടിയുമായി ജയം രവി അടുത്തതോടെയാണ് പ്രശ്നങ്ങൾ ഉടലെടുത്തതെന്ന് സൂചനയുണ്ടെന്ന് ഇദ്ദേഹം പറയുന്നു.

Arati Ravi  Jayam Ravi

പതിനഞ്ച് വർഷത്തോളമായി നിരവധി നടിമാർക്കൊപ്പം ജയം രവി അഭിനയിച്ചിട്ടുണ്ട്. സിനിമകളുടെ കഥയും നായികയെയുമെല്ലാം ജയം രവിയും അച്ഛനും കുടുംബവുമെല്ലാം ചേർന്നാണ് തീരുമാനിച്ചിരുന്നത്. ജോലിയെ ഭക്തിയോടെ കാണുന്നവരാണ് നടന്റെ കുടുംബം. വിവാഹമോചന വാർത്ത നിരാശാജനകമാണെന്നും ഇദ്ദേഹം പറഞ്ഞു. ഭാര്യയെക്കുറിച്ച് അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിൽ ജയം രവി സംസാരിക്കുകയുണ്ടായി.

അവൾ നല്ല വിദ്യാഭ്യാസമുള്ളയാളാണ്. ബിസിനസിലൊക്കെയാണ് താൽപര്യം. സിനിമ കാണാൻ ഇഷ്ടമാണ്. എന്റെ സിനിമകളെക്കുറിച്ച് അഭിപ്രായം പറയും. എന്റെ കൂടെ അല്ലായിരുന്നെങ്കിൽ നീ ബിസിനസിൽ വലിയ ആളായേനെയെന്ന് ഞാൻ പറയാറുണ്ട്. അത് കുഴപ്പമില്ലെന്നാണ് അവൾ മറുപടി നൽകിയതെന്നും ജയം രവി അന്ന് വ്യക്തമാക്കി. തമിഴ് താരങ്ങളുടെ വിവാഹ മോചന വാർത്തകൾ ഒന്നിന് പിറകെ ഒന്നായി വന്ന് കൊണ്ടിരിക്കുകയാണ്. അടുത്തിടെയാണ് നടനും സം​ഗീത സംവിധായകനുമായ ജിവി പ്രകാശം ഭാര്യ സൈന്ധവിയും വേർപിരിഞ്ഞത്.

More from Filmibeat

Read more about: jayam ravi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X