»   » ഭാസ്‌കര്‍ ദ റാസ്‌കല്‍ തമിഴ് റീമേക്ക്, മമ്മൂട്ടിയുടെ വേഷം രജനികാന്ത് അവതരിപ്പിക്കില്ല, പകരക്കാരന്‍!!

ഭാസ്‌കര്‍ ദ റാസ്‌കല്‍ തമിഴ് റീമേക്ക്, മമ്മൂട്ടിയുടെ വേഷം രജനികാന്ത് അവതരിപ്പിക്കില്ല, പകരക്കാരന്‍!!

By: Sanviya
Subscribe to Filmibeat Malayalam

മലയാളത്തില്‍ സൂപ്പര്‍ഹിറ്റായ ഭാസ്‌കര്‍ ദ റാസ്‌കല്‍ തമിഴിലേക്ക് റീമേക്ക് ചെയ്യുകയാണല്ലോ. മലയാളത്തില്‍ സിദ്ദിഖ് സംവിധാനം ചെയ്ത ചിത്രത്തില്‍ മമ്മൂട്ടിയും നയന്‍താരയുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. എന്നാലിപ്പോള്‍ തമിഴില്‍ മമ്മൂട്ടിയുടെ വേഷം ആര് അവതരിപ്പിക്കുമെന്നാണ് ചര്‍ച്ചകള്‍ നടക്കുന്നത്.

എന്നാല്‍ അരവിന്ദ് സ്വാമി നായകനാകുമെന്ന് പുതിയ റിപ്പോര്‍ട്ടുകള്‍. നേരത്തെ രജനികാന്ത് മമ്മൂട്ടിയുടെ വേഷം അവതരിപ്പിക്കുമെന്നായിരുന്നു വാര്‍ത്തകള്‍ വന്നിരുന്നു. തമിഴിലും സിദ്ദിഖ് സംവിധാനം ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍. തുടര്‍ന്ന് വായിക്കൂ..

തിരിച്ചു വരവ്

90കളില്‍ തമിഴകത്ത് നിറഞ്ഞു നിന്ന അരവിന്ദ് സ്വാമിയുടെ വമ്പന്‍ തിരിച്ചു വരവായിരുന്നു ജയംരവി നായകനായ തനി ഒരുവന്‍. വില്ലന്‍ വേഷമായിരുന്നു ചിത്രത്തില്‍ അരവിന്ദ് സ്വാമി അവതരിപ്പിച്ചത്. ആ വര്‍ഷത്തെ മികച്ച നെഗറ്റീവ് കഥാപാത്രത്തിനുള്ള എഡിസണ്‍ അവാര്‍ഡ്, മികച്ച സഹനടനുള്ള ഫിലിം ഫെയര്‍ അവാര്‍ഡ് തനി ഒരുവനിലൂടെ അരവിന്ദ് സ്വാമി സ്വന്തമാക്കി.

തിരക്കിലാണ്

ഇപ്പോള്‍ പുതിയ ചിത്രങ്ങളുടെ തിരക്കിലാണ് അരവിന്ദ് സ്വാമി. തമിഴ് ചിത്രം ബോഗണ്‍, തെലുങ്ക് ചിത്രം ധ്രുവ എന്നീ ചിത്രങ്ങളിലാണ് അരവിന്ദ് സ്വാമി ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

ഭാസ്‌കര്‍ ദ റാസ്‌കല്‍

2015ല്‍ സിദ്ദിഖ് സംവിധാനം ചെയ്ത ചിത്രമാണ് ഭാസ്‌കര്‍ ദ റാസ്‌കല്‍. മമ്മൂട്ടി,നയന്‍താര, ജെഡി ചക്രവര്‍ത്തി എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം വന്‍ വിജയം നേടുകയും ചെയ്തു.

തമിഴിലേക്ക്

ചിത്രം തമിഴിലേക്ക് റീമേക്ക് ചെയ്യാന്‍ ഒരുങ്ങുന്നു. സിദ്ദിഖ് തന്നെ തമിഴില്‍ സംവിധാനം ചെയ്യുമെന്നാണ് സൂചന.

രജനികാന്തിന്റെ ഫോട്ടോസിനായി

English summary
Aravind Swamy in Tamil remake of Bhaskar the Rascal.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam