അരവിന്ദ് സ്വാമിയെ എംജിആറാക്കിയതിനു പിന്നിൽ മലയാളികളുടെ സ്വന്തം മേക്കപ്പ്മാൻ!
തെന്നിന്ത്യൻ സിനി ലോകത്ത് വൻ ചർച്ച വിഷയമായിരിക്കുകയാണ് നടൻ അരവിന്ദ് സ്വാമിയുടെ എംജി ആർ ഗെറ്റപ്പ്. തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതകഥ പറയുന്ന തലൈവി എന്ന ചിത്രത്തിലാണ് എംജിആറായി അരവിന്ദ് സ്വാമി എത്തുന്നത്. ഗംഭീര മേക്കോവറിലാണ് താരം പ്രത്യക്ഷപ്പെടുന്നത്. ലുക്ക് പോസ്റ്റർ വന്നതിനു പിന്നാലെ എല്ലാവരും തേടിയത് ഇതിന് പിന്നിൽ പ്രവർത്തിച്ച കൈകളെ കുറിച്ചായിരുന്നു . മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട് മേക്കപ്പ് ആർട്ടിസ്റ്റ് പട്ടണം റഷീദാണ് അരവിന്ദ് സ്വാമിയുടെ എംജിആർ ഗെറ്റപ്പിന് പിന്നിൽ. കെട്ടിലും മട്ടിലും മുടിയിലുമൊക്കെ സൂക്ഷമമായ നിരീക്ഷണം നടത്തിയായിരുന്നു മേക്കപ്പ്. മികച്ച പ്രേക്ഷകാഭിപ്രായമാണ് മോക്കോവറിന് ലഭിച്ചിരിക്കുന്നത്.

എഎൽ വിജയ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജയലളിതയായി എത്തുന്ന ബോളിവുഡ് താരം കങ്കണ റാവത്താണ്. ചിത്രത്തിലെ കങ്കണയുടെ ലുക്ക് നേരത്തെ അണിയറ പ്രവർത്തകർ പുറത്തു വിട്ടിരുന്നു പ്രേക്ഷരെ ഞെട്ടിപ്പിക്കുന്ന താരത്തിലുള്ള മോക്കേവറിലായിരുന്നു ബോളിവുഡ് സുന്ദരി ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്.തലൈവിയിൽ രണ്ട് ഗെറ്റപ്പിലാണ് കങ്കണ എത്തുന്നത്. ജയലളിതയുടെ രാഷ്ട്രീയ ജീവിതം പറയുന്ന സമയത്ത് പ്രോസ്തെറ്റിക് മേക്കപ്പാണ് ഉപയോഗിച്ചിരിക്കുന്നത്.
കങ്കണ, അരവിന്ദ് സ്വാമി എന്നിവരെ കൂടാതെ പ്രിയമണിയും തലൈവിയിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ശശികലയായിട്ടാണ് നടി എത്തുന്നത്. ബാഹുബലിയക്കും മണികർണികയ്ക്കും വേണ്ടി തിരക്കഥയെഴുതിയ കെആര്‍ വിജയേന്ദ്ര പ്രസാദ് ആണ് തലൈവിക്കും തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. . വിബ്രി മീഡിയയുടെ ബാനറില്‍ വിഷ്ണു വരദനാണ് നിര്‍മാണം. ജി.വി. പ്രകാശ് കുമാര്‍ സംഗീതം സംവിധാനം. ജയലളിതയുടെ ഓഫീഷ്യൽ ബയോപിക് എന്ന വിശേഷണത്തോടെ പുറത്തു വരുന്ന ചിത്രം 2020 ജൂൺ 26 ന് തിയേറ്ററുകളിൽ എത്തും.


Click it and Unblock the Notifications











