ദളപതി 63യുടെ ആഘോഷ വരവ് ഉടന്‍! സിനിമയുടെ ഫസ്റ്റ്‌ലുക്കിനെക്കുറിച്ച് നിര്‍മ്മാതാവ് പറഞ്ഞത് കാണൂ
മെര്‍സലിനു ശേഷമുളള വിജയ്-അറ്റ്ലീ കൂട്ടുകെട്ടിന്റെ ദളപതി 63യ്ക്കായി ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. പ്രഖ്യാപന വേളമുതല്‍ മികച്ച സ്വീകാര്യത ലഭിച്ചുകൊണ്ടിരിക്കുന്ന സിനിമയുടെ ഷൂട്ടിംഗ് പുരോദമിച്ചുകൊണ്ടിരിക്കുകയാണ്.
ചിത്രത്തില്‍ വനിത ഫുട്‌ബോള്‍ ടീമിനെ പരിശീലിപ്പിക്കാന്‍ എത്തുന്ന കോച്ചായിട്ടാണ് ദളപതി എത്തുകയെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ലേഡീ സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയാണ് ചിത്രത്തില്‍ നായികാ വേഷത്തില്‍ എത്തുന്നത്. എജിഎസ് എന്റര്‍ടെയ്ന്‍മെന്റാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ദളപതി 63യുമായി ബന്ധപ്പെട്ടുളള എജിഎസ് എന്റര്‍ടെയ്ന്‍മെന്‌റിന്റെ സാരഥി അര്‍ച്ചന കല്‍പ്പാത്തിയുടെ ട്വീറ്റ് സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറിയിരുന്നു. കത്തി എന്നീ വിജയുടെ മുന്‍ ചിത്രത്തിന്റെ പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ടായിരുന്നു നിര്‍മ്മാതാവ് എത്തിയിരുന്നത്. ഈ പോസ്റ്റര്‍ തനിക്ക് എക്കാലവും പ്രിയപ്പെട്ടതാണെനനും ഇത് ഡിസൈന്‍ ചെയ്തത് തന്റെ ഓഫീസിലുളള ഗോപി പ്രസന്നയാണെന്നും അര്‍ച്ചന പറഞ്ഞു. ഇതേ പോലെ ഒരു പോസ്റ്റര്‍ ദളപതി 63യുടെതായി ഉടന്‍ പ്രതീക്ഷിക്കാമെന്നും നിര്‍മ്മാതാവ് ട്വറ്ററിലൂടെ അറിയിച്ചു.


Click it and Unblock the Notifications