സ്വത്ത് കണ്ട് സ്വന്തമാക്കി, അന്നേ ആര്യക്ക് എതിർപ്പ്, നിർമ്മാണത്തെ ചൊല്ലി തർക്കം; ആര്യയും വിവാഹമോചനത്തിലേക്ക്?

By Desk

തമിഴ് സിനിമയിൽ ഏറെ ആരാധകരുള്ള താര ദമ്പതികളാണ് ആര്യയും സയേഷയും. എല്ലാവരേയും പോലെ സിനിമ സെറ്റിൽ തുടങ്ങിയ പ്രണയം വിവാഹത്തിലേക്ക് എത്തുകയായിരുന്നു. സയേഷയ്ക്ക് 28ഉം ആര്യയ്ക്ക് നാൽപ്പത്തിയഞ്ച് വയസുമാണ് പ്രായം. ഇരുവർക്കും നാല് വയസുകാരിയായ ഒരു മകളുണ്ട്. ഇപ്പോഴിതാ താരദമ്പതികൾ തമ്മിൽ അസ്വാരസ്യങ്ങളുണ്ടെന്ന് ഇരുവരുടേയും വിവാഹമോചനവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന ​ഗോസിപ്പുകളോട് പ്രതികരിച്ച് ബയൽവാൻ രം​ഗനാഥൻ ജെം സിനിമാസിന് നൽകിയ അഭിമുഖം വൈറലാകുന്നു.

രം​ഗനാഥൻ പറഞ്ഞത്... ആര്യ മലയാളിയാണ്. തമിഴിൽ വന്ന് നിരവധി ഹിറ്റുകൾ സൃഷ്ടിച്ചു. കഴിവുള്ള നടനാണ്. അതിൽ സംശയമില്ല. ആര്യ ചെയ്ത തെറ്റ് വധുവിനെ കണ്ടെത്താനായി പെൺകുട്ടികളെ വെച്ച് റിയാലിറ്റി ഷോ നടത്തി എന്നതാണ്.

Arya Sayyeshaa

അന്ന് ഒരുപാട് പെൺകുട്ടികൾ ആ റിയാലിറ്റിഷോയുടെ ഭാ​ഗമായിരുന്നു. അതിൽ ഒരു പെൺകുട്ടി ആത്മാർത്ഥമായി ആര്യയെ സ്നേഹിച്ചിരുന്നു. പക്ഷെ ഷോ അവസാനിക്കാറായപ്പോൾ ആര്യ അക്കൂട്ടത്തിൽ നിന്നും ആരെയും തെരഞ്ഞെടുത്തില്ല. ഷോയും അവസാനിച്ചു. ഒത്തിരി സ്വപ്നങ്ങളുമായാണ് ആ പെൺകുട്ടികളെല്ലാം ഷോയിൽ പങ്കെടുത്തത്. ആ പാപം ആര്യയെ വെറുതെ വിടില്ല. എപ്പോഴും പിന്തുടരും. സയേഷ ആ​ര്യയെ വിവാഹം ചെയ്യും മുമ്പ് തന്നെ നായിക നടിയാണ്.

ഇരുവരും മുസ്ലീം മത വിശ്വാസികളുമാണ്. ദിലീപ് കുമാർ കുടുംബാം​ഗമാണ് സയേഷ. ഒരുപാട് സ്വത്തുക്കളുടെ ഉടമയും കോടീശ്വരിയുമാണ്. അഭിനേത്രിയും സർവോപരി അതി സമ്പന്നയുമാണെന്നതുകൊണ്ടാണ് സയേഷയെ ആര്യ പ്രണയിച്ച് വിവാഹം ചെയ്തത്. വിവാഹശേഷം സിനിമയിൽ സയേഷ ഐറ്റം ഡാൻസ് അടക്കം അവതരിപ്പിച്ചിരുന്നു. ​

ഗ്ലാമറസായി സയേഷ അന്ന് അഭിനയിച്ചതിനോട് ആര്യയ്ക്ക് എതിർപ്പുണ്ടായിരുന്നു. ഇരുവർക്കും ഇപ്പോൾ ഒരു മകളുണ്ട്. കല്യാണം കഴിഞ്ഞ് അധികം വൈകാതെ കുഞ്ഞ് പിറന്നാൾ ആ ദമ്പതികൾ വേർപിരിയാനുള്ള സാധ്യത കുറവാണ്. കുഞ്ഞിനെ കരുതി ഒരുമിച്ച് ജീവിക്കും. അതുപോലെ ആര്യയുടെ മാർക്കറ്റ് ഇടിഞ്ഞു. ആരും നടനെ വെച്ച് സിനിമ എടുക്കാൻ തയ്യാറാകുന്നില്ല.

അതിനാൽ സ്വന്തമായി സിനിമ ചെയ്യാനുള്ള ഒരുക്കത്തിലാണ്. പണമിറക്കാൻ പോകുന്നത് സയേഷയാണ്. മദ്യപാനം ശീലം സയേഷയ്ക്കുണ്ട്. ആര്യയ്ക്കും ആ ശീലമുണ്ട്. ആര്യ മദ്യപിക്കുന്നതുകൊണ്ടാകാം സയേഷയും മദ്യപിച്ച് തുടങ്ങിയത്. സിനിമ ചെയ്യാൻ പ്ലാനിടുമ്പോൾ സയേഷയെ ആര്യ നായികയാക്കണമായിരുന്നു. പക്ഷെ മറ്റൊരു നടിയെ ആര്യ കാസ്റ്റ് ചെയ്തു.

Arya Sayyeshaa

അതിൽ സയേഷയ്ക്ക് എതിർപ്പുണ്ട്. ഇരുവരും തമ്മിൽ അക്കാരണത്താൽ അസ്വാരസ്യങ്ങളുണ്ട്. ആര്യയുടെ ജോലിക്കാരാണ് ഇരുവർക്കും ഇടയിലെ പ്രശ്നങ്ങൾ പുറത്തേക്ക് വിട്ടത്. പാർത്ഥിപൻ സക്സസ്ഫുള്ളായ നടനും സംവിധായകനും ആയിരുന്നു. എന്നാൽ സീതയുമായുള്ള വിവാഹമോചനശേഷം കരിയറിൽ പാർത്ഥിപന് വലിയ മെച്ചമുണ്ടായിട്ടില്ല. പഴയ പേരും പ്രശസ്തിയും പോയി.

അതുപോലെ രാമരാജും നളിനിയും വേർപിരിഞ്ഞശേഷം നളിനിക്ക് ജനങ്ങൾക്കിടയിൽ മതിപ്പ് കൂടി രാമരാജൻ അവസരങ്ങൾ നഷ്ടപ്പെട്ട് ഫീൽ‌ഡൗട്ടായി. തമിഴ് ഓഡിയൻസ് താരങ്ങളുടെ ​ദാമ്പത്യ ജീവിതം കൂടി പരി​ഗണിച്ചാണ് അവരെ സ്നേഹിക്കുന്നതും പിന്തുണയ്ക്കുന്നതും. ഹീറോ വിവാഹമോചിതനായാൽ സ്ത്രീ ആരാധകർ അയാളുടെ സിനിമകൾക്ക് പോകാതെയാകുമെന്നും രം​ഗനാഥൻ പറയുന്നു.

2019ൽ അത്യാ‍ഢംബരപൂർവമായിരുന്നു ആര്യയുടേയും സയേഷയുടേയും വിവാഹം. 2021ൽ ആണ് ഇരുവർക്കും മകൾ പിറന്നത്. സർപ്പാട്ട പരമ്പരൈയ്ക്കുശേഷം ഒരു നല്ല ഹിറ്റ് സൃഷ്ടിക്കാൻ ആര്യയ്ക്ക് കഴിഞ്ഞിട്ടില്ല. മൂന്ന് സിനിമകളാണ് നടന്റേതായി അണിയറയിൽ ഒരുങ്ങുന്നത്. പത്തുതലയാണ് അവസാനമായി സയേഷ ഭാ​ഗമായ സിനിമ. സിനിമയിൽ ഒരു ഐറ്റം ഡാൻസറുടെ റോളിലാണ് നടി പ്രത്യക്ഷപ്പെട്ടത്. അഭിനേത്രി എന്നതിലുപരി നല്ലൊരു നർത്തകി കൂടിയാണ് താരം.

More from Filmibeat

Read more about: arya
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X