twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കര്‍ഷക സമരത്തില്‍ ഇടപെട്ട് വിജയ്, ഇളയദളപതിയുടെ ലക്ഷ്യം രാഷ്ട്രീയ പ്രവേശം ??

    താരപദവിക്കുമപ്പുറത്ത് ജനങ്ങളുടെ പ്രശ്‌നങ്ങളില്‍ ഇടപെട്ട് സ്വന്തം നിലപാട് വ്യക്തമാക്കുന്ന താരത്തിന്റെ പ്രവൃത്തിയെ തമിഴകം സംശയത്തോടെയാണ് വീക്ഷിക്കുന്നത് .

    By Nihara
    |

    തമിഴകത്തിന്റെ സ്വന്തം താരമായ ഇളയദളപതി വിജയ് യുടെ രാഷ്ട്രീയ പ്രവേശത്തെക്കുറിച്ചാണ് ഇപ്പോള്‍ സിനിമാലോകം ചര്‍ച്ച ചെയ്യുന്നത്. നോട്ട് നിരോധനം, ജെല്ലിക്കെട്ട് നിരോധനം, തുടങ്ങി ജനങ്ങളെ ബാധിക്കുന്ന പ്രശ്‌നത്തിലെല്ലാം താരം ഇടപെട്ടിരുന്നു. തന്റെ നിലപാട് വ്യക്തമാക്കുകയും ചെയ്തിരുന്നു. അടുത്തിടെ നടന്ന കര്‍ഷകരുടെ സമരത്തിലും വിജയ് ഇടപെട്ടിരുന്നു.

    സിനിമയ്ക്കുമപ്പുറത്ത് നല്ലൊരു മനുഷ്യ സ്‌നേഹി കൂടിയാണെന്ന് ഇതിനോടകം തന്നെ താരം തെളിയിച്ചു കഴിഞ്ഞതാണ്. ഫാന്‍സുകാര്‍ നടത്തുന്ന ആചാരങ്ങളുടേതുള്‍പ്പടെ സമൂഹത്തിലെ പല അനീതികള്‍ക്കുമെതിരെ താരം പ്രതികരിച്ചിരുന്നു.

    Vijay

    താരപദവിക്കുമപ്പുറത്ത് ജനങ്ങളുടെ പ്രശ്‌നങ്ങളില്‍ ഇടപെട്ട് സ്വന്തം നിലപാട് വ്യക്തമാക്കുന്ന താരത്തിന്റെ പ്രവൃത്തിയെ തമിഴകം സംശയത്തോടെയാണ് വീക്ഷിക്കുന്നത് . രാഷ്ട്രീയ പ്രവേശനത്തിനുള്ള തുടക്കമായാണ് താരം ഇത്തരം കാര്യങ്ങളില്‍ ഇപെടുന്നതെന്ന തരത്തിലാണ് കാര്യങ്ങളെ വീക്ഷിക്കുന്നത്. എന്നാല്‍ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് ഉളദദളപതി ഇതുവരെ ഒന്നും പ്രതികരിച്ചിട്ടില്ല.

    English summary
    For quite some time, Vijay has been speaking his heart on topical, socio political issues -from demonetisation to jallikattu and very recently , the farmers' protests. While political observers feel that the Ilayathalapathy is laying the groundwork for his political entry through such speeches, his fans insist that he is just speaking out of concern as a socially responsible individual and using his stardom to get the message across.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X