ദളപതി 64ല്‍ ആന്റണി വര്‍ഗീസിന് പകരം കൈദി വില്ലന്‍! വിജയ് ചിത്രത്തില്‍ അര്‍ജുന്‍ ദാസ്
ബിഗിലിന് ശേഷമുളള വിജയുടെ ദളപതി 64നായുളള കാത്തിരിപ്പിലാണ് ആരാധകര്‍. മാനഗരം,കൈദി തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ ലോകേഷ് കനകരാജാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വമ്പന്‍ താരനിര അണിനിരക്കുന്ന സിനിമയുടെ ഷൂട്ടിംഗ് നിലവില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിയാണ് വില്ലന്‍ വേഷത്തിലെത്തുന്നത്. മാളവിക മോഹനന്‍, ആന്‍ഡ്രിയ ജെര്‍മിയാഹ് തുടങ്ങിയവര്‍ നായികമാരായി എത്തുന്നു. അനിരുദ്ധ് രവിചന്ദറാണ് ഇത്തവണ വിജയ് ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നത്. ദളപതി 64ല്‍ മലയാളം താരം ആന്റണി വര്‍ഗീസും എത്തുമെന്ന് നേരത്തെ അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു.

എന്നാല്‍ ഇപ്പോള്‍ ചിത്രത്തില്‍ നിന്നും ആന്റണി പിന്മാറിയതായിട്ടാണ് അറിയുന്നത്. ആന്റണി വര്‍ഗീസിന് പകരം കൈദിയിലൂടെ ശ്രദ്ധേയനായ അര്‍ജുന്‍ ദാസ് ചിത്രത്തില്‍ എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കാര്‍ത്തി നായകനായ കൈദിയില്‍ നെഗറ്റീവ് റോളില്‍ മികച്ച പ്രകടനം കാഴ്ചവെച്ച താരമാണ് അര്‍ജുന്‍. എക്‌സ്ബി ഫിലിം ക്രിയേറ്റേര്‍സാണ് ഇത്തവണ വിജയ് ചിത്രം നിര്‍മ്മിക്കുന്നത്.
ശാന്തനു ഭാഗ്യരാജ്, രമ്യ സുബ്രഹ്മണ്യന്‍ തുടങ്ങിയവരും ചിത്രത്തില്‍ മറ്റു വേഷങ്ങളില്‍ എത്തുന്നുണ്ട്. ക്യാമ്പസ് പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രം ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍പ്പെടുന്ന സിനിമ കൂടിയായിരിക്കും. ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുന്ന ദളപതി 64 അടുത്ത വര്‍ഷം എപ്രിലില്‍ തിയ്യേറ്റററുകളിലേക്ക് എത്തിക്കാനാണ് അണിയറപ്രവര്‍ത്തകര്‍ ശ്രമിക്കുന്നത്. സത്യന്‍ സൂര്യനാണ് ചിത്രത്തിന് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്.


Click it and Unblock the Notifications