ശ്രുതി ഹരിഹരന്റെ മീ ടു ആരോപണം! നടിക്കെതിരെ അഞ്ച് കോടിയുടെ മാനനഷ്ട കേസ് ഫയല്‍ ചെയ്ത് അര്‍ജുന്‍

By Prashant V R

സിനിമാ രംഗത്തുനിന്നുമുളള മീ ടൂ വെളിപ്പെടുത്തലുകള്‍ തരംഗമായികൊണ്ടിരിക്കുകയാണ്. ബോളിവുഡിലും തെന്നിന്ത്യയിലുമുളള നടിമാര്‍ തങ്ങള്‍ നേരിട്ട മോശം അനുഭവങ്ങള്‍ പങ്കുവെച്ച് നേരത്തെ രംഗത്തെത്തിയിരുന്നു. സിനിമയിലെ പ്രമുഖരായ ആളുകള്‍ക്കെതിരെയുളള വെളിപ്പെടുത്തലുകള്‍ പ്രേക്ഷകരെ ഒന്നടങ്കം ഞെട്ടിച്ചുകൊണ്ടായിരുന്നു പുറത്തുവന്നിരുന്നത്. നടിമാരെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരായിരുന്നു നേരത്തെ രംഗത്തുവന്നിരുന്നത്.

തമിഴ് സിനിമാ മേഖലയെ ഒന്നടങ്കം ഞെട്ടിച്ചുകൊണ്ടായിരുന്നു നടന്‍ അര്‍ജുന്‍ സര്‍ജയ്‌ക്കെതിരെ ആരോപണവുമായി ശ്രുതി ഹരിഹരന്‍ എത്തിയിരുന്നത്. സെറ്റില്‍ വെച്ച് അര്‍ജുനില്‍ നിന്ന് മോശം അനുഭവം നേരിടേണ്ടി വന്നുവെന്നാണ് ശ്രുതി പറഞ്ഞിരുന്നത്. ശ്രുതിയുടെ ആരോപണങ്ങളെ തളളി അര്‍ജുന്‍ പിന്നീട് രംഗത്തുവന്നിരുന്നു. തെറ്റായ ആരോപണങ്ങളാണ് ശ്രുതി തനിക്കെതിരെ ഉന്നയിച്ചതെന്നായിരുന്നു അര്‍ജുന്‍ പറഞ്ഞിരുന്നത്. ഇപ്പോഴിതാ തനിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചതിന് ശ്രുത്രിക്കെതിരെ മാനനഷ്ട കേസ് ഫയല്‍ ചെയിതിരിക്കുകയാണ് അര്‍ജുന്‍.

മാനനഷ്ടകേസ് ഫയല്‍ ചെയ്ത് അര്‍ജുന്‍

മാനനഷ്ടകേസ് ഫയല്‍ ചെയ്ത് അര്‍ജുന്‍

ശ്രുതി ഹരിഹരനെതിരെ അഞ്ച് കോടി രൂപയുടെ മാനനഷ്ടകേസുമായാണ് അര്‍ജുന്‍ രംഗത്തെത്തിയിരിക്കുന്നത്. മീ ടൂ ക്യാമ്പെയ്‌നിന്റെ ഭാഗമായി നടി ആരോപണങ്ങള്‍ ഉന്നയിച്ചതിന്റെ പശ്ചാത്തലത്തിലായിരുന്നു അര്‍ജുന്‍ കോടതിയെ സമീപിച്ചിരുന്നത്. ബാംഗളൂരു സിറ്റി സിവില്‍ കോര്‍ട്ടില്‍ അര്‍ജുന് വേണ്ടി അനന്തിരവന്‍ ധ്രുവ് സര്‍ജയാണ് മാനനഷ്ട കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. കന്നഡ ചിത്രം നിബുണന്റെ സെറ്റില്‍ വെച്ച് അര്‍ജുന്‍ തന്നോട് മോശമായി പെരുമാറിയെന്നായിരുന്നു നടി ശ്രുതി ഹരിഹരന്‍ നേരത്തെ ആരോപിച്ചിരുന്നത്. ശ്രുതിയുടെ ആരോപണങ്ങള്‍ക്ക് പിന്നാലെ അതെല്ലാം നിഷേധിച്ചുകൊണ്ട് അര്‍ജുന്‍ തന്നെ രംഗത്തെത്തിയിരുന്നു.

അര്‍ജുന്‍ പറഞ്ഞത്

അര്‍ജുന്‍ പറഞ്ഞത്

ശ്രുതി വെളിപ്പെടുത്തിയ കാര്യങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് പറഞ്ഞുകൊണ്ടായിരുന്നു അര്‍ജുന്‍ നേരത്തെ എത്തിയിരുന്നത്. നടിയുടെ വെളിപ്പെടുത്തല്‍ തന്നെ ഞെട്ടിച്ചുവെന്നും ശ്രുതി ഉന്നയിച്ച ആരോപണങ്ങള്‍ തെറ്റാണെന്നും അര്‍ജുന്‍ പറഞ്ഞിരുന്നു. ഒരു കന്നട മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലായിരുന്നു വിഷയത്തില്‍ പ്രതികരണവുമായി അര്‍ജുന്‍ എത്തിയിരുന്നത്.

ആരോപണങ്ങളില്‍ താന്‍ ദുഖിതനാണ്

ആരോപണങ്ങളില്‍ താന്‍ ദുഖിതനാണ്

ആരോപണങ്ങളില്‍ താന്‍ ദുഖിതനാണ്. ഒരിക്കല്‍ പോലും ഞാന്‍ ഒരു സ്ത്രീയെ മോശം ഉദ്ദേശം വെച്ച് തൊട്ടിട്ടില്ല.മീ ടു മൂവ്‌മെന്റിനോട് എനിക്ക് ബഹുമാനമുണ്ട്. എന്നാല്‍ അത് ദുരുപയോഗം ചെയ്യരുത്,നീതി അര്‍ഹിക്കുന്നവര്‍ക്ക് അത് ലഭിക്കണം. അതേസമയം അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുമ്പോള്‍ അതിന് വിലയില്ലാതാകും.അര്‍ജുന്‍ അഭിമുഖത്തില്‍ പറഞ്ഞു. മീടൂ ക്യാംപെയ്‌നുകള്‍ തമിഴ് സിനിമ മേഖലയില്‍ വന്‍ ചലനം സൃഷ്ടിക്കുമ്പോഴാണ് അര്‍ജുനെതിരെ ഇത്തരത്തിലുളള ആരോപണം ഉയര്‍ന്നിരുന്നത്.

ശ്രുതിയുടെ ആരോപണം

ശ്രുതിയുടെ ആരോപണം

സിനിമാ സെറ്റില്‍ വെച്ച് അനുവാദം ചോദിക്കാതെ തന്നെ അര്‍ജുന്‍ കെട്ടിപ്പിടിച്ചുവെന്നായിരുന്നു ശ്രുതി പറഞ്ഞിരുന്നത്. ചിത്രത്തില്‍ അര്‍ജുന്‍ സര്‍ജയുടെ ഭാര്യ വേഷമായിരുന്നു എനിയ്ക്ക്. ഒരു ദിവസം ഒരു പ്രേമ രംഗം ചിത്രീകരിക്കണമായിരുന്നു. ചെറിയൊരു സംഭാഷണത്തിനു ശേഷം ഞങ്ങള്‍ കെട്ടിപ്പിടിക്കുന്ന രംഗമായിരുന്നു അത്. റിഹേഴ്‌സല്‍ സമയത്ത് അദ്ദേഹം എന്നോട് അനുവാദം ചോദിക്കാതെ ഡയലോഗ് പറഞ്ഞതിനു ശേഷം കെട്ടിപ്പിടിക്കുകയായിരുന്നു. എന്നെ ദൃഢമായി അദ്ദേഹത്തിന്റെ ശരീരത്തോടു ചേര്‍ത്ത് പിടിച്ച്, ഇതുപോലെ ചെയ്യുന്നത് നല്ലതല്ലേയെന്ന് സംവിധായകനോട് ചോദിച്ചു. ഞാന്‍ ആകെ ഭയപ്പെട്ടു പോയിരുന്നു.ശ്രുതി പറഞ്ഞു.

കരാറ് ഒപ്പിട്ടതുകൊണ്ട് മാത്രം ചിത്രം പൂര്‍ത്തീകരിച്ചു

കരാറ് ഒപ്പിട്ടതുകൊണ്ട് മാത്രം ചിത്രം പൂര്‍ത്തീകരിച്ചു

അമ്പതോളും ആളുകളുടെ മുന്നില്‍വെച്ചാണ് തനിയ്ക്ക് ഇത്തരത്തിലുള്ള അനുഭവം നേരിടേണ്ടി വന്നതെന്നും ശ്രുതി ഹരിഹരന്‍ പറഞ്ഞിരുന്നു. കരാറ് ഒപ്പിട്ടതുകൊണ്ട് മാത്രമാണ് ചിത്രം പൂര്‍ത്തീകരിച്ചത്. കൂടാതെ ചിത്രീകരണത്തിനിടയിലെ അദ്ദേഹത്തിന്റെ കുത്തുവാക്കുകള്‍ തന്നെ വേദനിപ്പിച്ചെന്നും ശ്രുതി വെളിപ്പെടുത്തിയിരുന്നു.ശ്രുതിയുടെ വെളിപ്പെടുത്തലിനു പിന്നാലെ പിന്തുണയുമായി താരങ്ങള്‍ രംഗത്തെത്തിയിരുന്നു. പ്രകാശ് രാജ്,ശ്രദ്ധ ശ്രീനാഥ് തുടങ്ങിയവരായിരുന്നു നടിക്ക് പിന്തുണ അറിയിച്ച് സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തിയിരുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X