ദേ ദിവ്യയും അജുവും കുട്ടനും ബാംഗ്ലൂരില്‍ കറങ്ങുന്നു
ബാംഗ്ലൂര്‍ ഡെയ്‌സ് എന്ന ചിത്രത്തിന് ശേഷം മലയാളി പ്രേക്ഷകര്‍ക്ക് മറക്കാനാവാത്ത കഥാപാത്രങ്ങളായി മാറിയിരിക്കുകയാണ് കൃഷ്ണന്‍ പിപി എന്ന കുട്ടനും (നിവിന്‍ പോളി) അര്‍ജ്ജുന്‍ എന്ന അജുവും (ദുല്‍ഖര്‍ സല്‍മാന്‍) പിന്നെ ദിവ്യയും (നസ്‌റിയ നസീം)
മറ്റൊരു രൂപത്തിലും, എന്നാല്‍ അതേ ഭാവത്തിലും ഇവര്‍ വീണ്ടും ഒന്നിച്ച് എത്തുകയാണ്. ബാംഗ്ലൂര്‍ ഡെയ്‌സിന്റെ തമിഴ് - തെലുങ്ക് റീമേക്കിനെ കുറിച്ചാണ് പറയുന്നത്. ദേ ചുവടെ അവരുടെ പുതിയ രൂപങ്ങള്‍ കാണാം.

അര്‍ജുന്‍ ദിവ്യ മട്രും കാര്‍ത്തിക് എന്ന് പേരിട്ടിരിയ്ക്കുന്ന ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ ചെയ്ത അര്‍ജ്ജുനായി ആര്യയും നസ്‌റിയ ചെയ്ത ദിവ്യയായി ശ്രീദിവ്യയും നിവിന്‍ ചെയ്ത കുട്ടന്‍ കാര്‍ത്തിക്കാക്കി ബോബി സിംഹയും എത്തുന്നു.
ഫഹദ് ചെയ്ത ദാസിന്റെ വേഷം റാണയാണ് അവതരിപ്പിയ്ക്കുന്നത്. ആര്‍ജെ സെറയായി പാര്‍വ്വതി തന്നെ എത്തുന്ന ചിത്രത്തില്‍ ഇഷ തല്‍വാര്‍ ചെയ്ത വേഷത്തില്‍ റായ് ലക്ഷ്മിയും നിത്യ മേനോന്‍ ചെയ്ത വേഷത്തില്‍ സമാന്തയും എത്തുന്നു


Click it and Unblock the Notifications











