ശ്രുതി എന്നെ ഞെട്ടിപ്പിച്ചു!!അതൊക്കെ തെറ്റ്, നടിയുടെ ആരോപണത്തിന് മറുപടിയുമായി അർജുൻ

ശ്രുതി വെളിപ്പെടുത്തിയ കാര്യങ്ങൾ അടിസ്ഥാന രഹിതമാണ്

By Suchithra Mohan

മീടൂ ക്യാംപെയ്നുകൾ ഇന്ത്യൻ സിനിമ മേഖലയെ അടിമുടി പിടിച്ചു കുലുക്കിയിട്ടുണ്ട്. നിരവധി വനിത ചലച്ചിത്ര പ്രവർത്തകരാണ് ലൈംഗികാരോപണങ്ങളുമായി രംഗത്തെത്തുന്നത്. ബോളിവുഡിൽ മീടൂ ശക്തമാകുമ്പോൾ അതിന്റെ അടിയൊഴുക്കുകൾ തെന്നിന്ത്യൻ സിനിമ മേഖലയിലുമുണ്ട്. തമിഴ് സിനിമ മേഖലയെ ആകെ ഞെട്ടിച്ച ഒരു വെളിപ്പെടുത്തലായിരുന്നു നടൻ അർജുന് നേരെ നടി ശ്രുതി ഹരിഹരന്റെ ആരോപണം.

തമിഴിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ഒരു താരമാണ് അർജുൻ സർജ. തമിഴ് സിനിമയിൽ ഇപ്പോഴും സജീവമണ്. തമിഴിൽ വളരെ ക്ലീൻ ഇമേജുള്ള ഒരു നടനാണ് അർജുൻ. അദേഹത്തിനെതിരെയുള്ള ഈ ആരോപണം സിനിമ മേഖലയെ ആകെ ഞെട്ടിപ്പിച്ചിട്ടുണ്ട്. മീടു മൂവ് മെന്റിന് തമിഴിൽ നിന്ന് മികച്ച പിന്തുണയാണ് ലഭിക്കുന്നത്. ആക്രമണത്തിൽ നിന്ന് അതിജീവിച്ച നടിമാർക്കൊപ്പമാണ് തങ്ങളെന്ന് തമിഴ് താരങ്ങൾ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് അർജുൻ സർജയ്ക്കെതിരെ ആരോപണവുമായി ശ്രുതി എത്തിയിരിക്കുന്നത്. ഇപ്പോഴിത ഉയർന്ന വന്ന ആരോപണത്തിന് മറുപടിയുമായി അർജുൻ രംഗത്തെത്തിയിട്ടുണ്ട്.

ഞെട്ടിപ്പോയി

ഞെട്ടിപ്പോയി

ഒരു കന്നട മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് അർജുൻ ഇക്കാര്യം തുറന്നു പറഞ്ഞത്. നടി ശ്രുതി വെളിപ്പെടുത്തിയ കാര്യങ്ങൾ അടിസ്ഥാന രഹിതമാണ്. നടിയുടെ വെളിപ്പെടുത്തൽ തന്നിൽ ഞെട്ടൽ ഉളവാക്കിയെന്നും അർജുൻ പറഞ്ഞു. കൂടതെ നടി ഉന്നയിച്ച ആരോപണങ്ങൾ തെറ്റാണെന്നും അർജുൻ പ്രതികരിച്ചു. മീടൂ ക്യാംപെയ്നുഖൽ തമിഴ് സിനിമ മേഖലയിൽ വൻ ചലനം സൃഷ്ടിക്കുമ്പോഴാണ് അർജുനെതിരെ ഇത്തരത്തിലുളള ആരോപണം ഉയരുന്നത്.

ആദ്യമൊക്കെ സെറ്റ് ശാന്തമായിരുന്നു

ആദ്യമൊക്കെ സെറ്റ് ശാന്തമായിരുന്നു

അർജുൻ ചിത്രങ്ങൾ കണ്ട് വളർന്നു വന്നതുകൊണ്ട് ഏറെ ആകാംക്ഷയോടെയായിരുന്നു സിനിമ ലൊക്കേഷനിൽ എത്തിയതെന്ന് ശ്രുതി പറയുന്നുണ്ട്. എന്നാൽ ആദ്യം കുറച്ചു ദിവസം കാര്യങ്ങൾ വളരെ അധികം ശാന്തമായിരുന്നു. എല്ലാ നല്ലരീതിയിലാണ് നടന്നു പോയിരുന്നത്. എന്നാൽ പിന്നീടാണ് കാര്യങ്ങൾ മാറി മറിയാൻ തുടങ്ങിയതെന്ന് ശ്രുതി ഫേസ്ബുക്ക് പോസ്റ്റിൽ വിശദീകരിക്കുന്നു.

ദൃഢമായി കെട്ടിപ്പിടിച്ചു

ദൃഢമായി കെട്ടിപ്പിടിച്ചു

അർജുൻ സർജയുടെ ഭാര്യ വേഷമായിരുന്നു എനിയ്ക്ക്. ഒരു ദിവസം ഒരു പ്രേമ രംഗം ചിത്രീകരിക്കണമായിരുന്നു. ചെറിയൊരു സംഭാഷണത്തിനു ശേഷം ഞങ്ങൾ കെട്ടിപ്പിടിക്കുന്ന രംഗമായിരുന്നു അത്. റിഹേഴ്സൽ സമയത്ത് അദ്ദേഹം എന്നോട് അനുവാദം ചോദിക്കാതെ ഡയലോഗ് പറഞ്ഞതിനു ശേഷം കെട്ടിപ്പിടിക്കുകയായിരുന്നു. എന്നെ ദൃഢമായി അദ്ദേഹത്തിന്റെ ശരീരത്തോടു ചേര്‍ത്ത് പിടിച്ച്, ഇതുപോലെ ചെയ്യുന്നത് നല്ലതല്ലേയെന്ന് സംവിധായകനോട് ചോദിച്ചു. ഞാന്‍ ആകെ ഭയപ്പെട്ടു പോയിരുന്നു.

 പറായതെ കെട്ടിപ്പിടിച്ചു

പറായതെ കെട്ടിപ്പിടിച്ചു

ഷോർട്ട് എടുക്കുന്നതിനു മുൻപ് ഇത്തരം രംഗങ്ങളിൽ റിഹേഴ്സൽ ചെയ്യാറുണ്ട്. താരങ്ങളുടെ ശരീര ഭാഷ, അവതരണം ഇതൊക്കെ മനസിലാക്കുന്നതിന് ഇത് സഹായകരമാണ്. എന്നാൽ ഇവിടെയുണ്ടായത് സംസാരിക്കുന്നു, അഭിനയിക്കുന്നു, ഒടുവില്‍ ആ രംഗത്തിനു വേണ്ടത് കണ്ടെത്തുന്നു. ഒരു അഭിനേതാവ് എന്ന നിലയില്‍ ആ രംഗത്തില്‍ ചെയ്യാന്‍ പോകുന്ന കാര്യങ്ങള്‍ ഞാന്‍ അറിയേണ്ടതുണ്ട്. പ്രത്യേകിച്ചും ഇത്തരം രംഗങ്ങള്‍ ആകുമ്പോൾ.

റിഹേഴ്സൽ  ഒഴിവാക്കി

റിഹേഴ്സൽ ഒഴിവാക്കി

എന്നാൽ ചിത്രത്തിന്റെ സംവിധായകന് എന്റെ അവസ്ഥ മനസ്സിലായി. റിഹേഴ്സൽ വേണ്ടെന്നും ഡയറക്ട് ടേക്കിനു പോകാമെന്നും അദ്ദേഹം അറിയിക്കുകയായിരുന്നു. അമ്പതോളും ആളുകളുടെ മുന്നിൽവെച്ചാണ് തനിയ്ക്ക് ഇത്തരത്തിലുള്ള അനുഭവം നേരിടേണ്ടി വന്നത്. കരാറ്‍ ഒപ്പിട്ടതുകൊണ്ട് മാത്രമാണ് ചിത്രം പൂർത്തീകരിച്ചത്. കൂടാതെ ചിത്രീകരണത്തിനിടയിലെ അദ്ദേഹത്തിന്റെ കുത്തുവാക്കുകൾ തന്നെ വേദനപ്പിച്ചെന്നും ശ്രുതി പറഞ്ഞു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X