അർജുൻ ആ സീനുകൾ മാറ്റി എഴുതിപ്പിച്ചു!! ഒരിക്കലും ചെയ്യില്ല, നടിയുടെ മീടൂവിനെതിരെ സംവിധായകൻ

ശ്രുതിക്ക് പിന്തുണയുമായി നടന്‍ പ്രകാശ് രാജ്, നടി ശ്രദ്ധാ ശ്രീനാഥ് എന്നിവര്‍ രംഗത്ത് എത്തിയിട്ടുണ്ട്.

മീ ടൂ വെളിപ്പെടുത്തലിൽ പ്രേക്ഷകരെ ഏറെ ഞെട്ടിപ്പിച്ച് ഒരു ആരോപണമായിരുന്നു തെന്നിന്ത്യൻ നടൻ അർജുൻ സർജയ്ക്ക് നേരെയുളള മലയാളിനടി ശ്രുതി ഹരിഹരന്റേത്. റിഹേഴ്സൽ നോക്കുന്നതിനിടെ തന്റെ അനുവാദം കൂടാതെ കെട്ടിപ്പിടിച്ചുവെന്നായിരുന്നു നടിയുടെ ആരോപണം. തെന്നിന്ത്യൻ സിനിമ ലോകത്ത് മീടൂ ക്യാംപെയ്ൻ ശക്തി പ്രാപിച്ചു വരുന്നതിനിടെയായിരുന്നു നടിയുടെ വെളിപ്പെടുത്തൽ. വർഷങ്ങളായി സിനിമയിൽ സജീവമായി നിൽക്കുന്ന ഒരു നടനാണ് അർജുൻ. തമിഴിലും മറ്റ് അന്യഭാഷകളിലും അനോകം ആരാധകരും അർജുനുണ്ട്. നടി ശ്രുതിയുടെ ആരോപണം ജനങ്ങളെ ഞെട്ടിപ്പിച്ചിട്ടുണ്ട്.

നടി ശ്രുതിയുടെ ആരോപണത്തിനെതിരെ അർജുനും ചിത്രത്തിന്റെ സംവിധായകൻ അരുൺ വൈദ്യനാഥും രംഗത്തെത്തിയിട്ടുണ്ട്. അരുണിന്റെ ചിത്രമായ നിപുണന്റെ സെറ്റിൽവെച്ചാണ് ഇത്തരത്തിലുളള സംഭവം നടന്നതെന്ന് നടി ആരോപിക്കുന്നത്. ഇതിന്റെ പശ്ചാത്തവത്തിലായിരുന്നു സംവിധായകന്റെ വെളിപ്പെടുത്തൽ. കൂടാതെ ശ്രുതിയക്ക് പിന്തുണയുമായി തെന്നിന്ത്യൻ സിനിമ ലോകം രംഗത്തെത്തിയിട്ടുണ്ട്. നടൻ പ്രകാശ് രാജ്, ശ്രിദ്ധ ശ്രീനാഥ് എന്നിവരാണ് പിന്തുണ അറിയിച്ചിരിക്കുന്നത്.

 അതൊരു പ്രണയരംഗം

അതൊരു പ്രണയരംഗം

ഏകദേശം രണ്ട് വർഷങ്ങൾക്ക് മുൻപുള്ള സംഭവമാണ്. അതൊരു പ്രണയ രംഗമായിരുന്നു. തിരക്കഥയിൽ കുറച്ച് ഭേദഗതി വരുത്തിയാണ് ആ സീൻ അന്ന് ഷൂട്ട് ചെയ്തത്. ഏതൊരു രംഗം ചിത്രീകരിക്കുമ്പോഴും അഭിനേതാക്കളുടെ ഭാഗത്ത് നിന്ന് എന്തെങ്കിലും ഉണ്ടായേക്കാം. ഏകദേശം രണ്ട് കൊല്ലം മുൻപ് നടന്ന സംഭവമാണ. അതിനാൽ തന്നെ അന്ന് നടന്ന സംഭവങ്ങൾ തനിയ്ക്ക് കൃത്യമായി ഓർമയില്ലായെന്നും സംവിധായകൻ അരുൺ വൈദ്യനാഥ് പറഞ്ഞു.

സീൻ  അർജുൻ മാറ്റി എഴുതിച്ചു

സീൻ അർജുൻ മാറ്റി എഴുതിച്ചു

ഒരു കാര്യം അരുൺ പ്രത്യേകമായി എടുത്തു പറയുന്നുണ്ട്. പ്രണയരംഗമായതുകൊണ്ട് തന്നെ കുറച്ച് തീവ്രമായിട്ടായിരുന്നു ആ സീനുകൾ താൻ എഴുതിയിരുന്നത്.. എന്നാൽ ആ തിരക്കഥയിൽ മറ്റം വരുത്തണമെന്ന് അർജുൻ സാറ്‍ എന്നോട് അന്ന് പറഞ്ഞിരുന്നു. കാരണം മുതിർന്ന രണ്ടു പെൺകുട്ടികളുടെ അച്ഛനാണ്. കൂടുതൽ കെട്ടിപുണർന്നുള്ള രംഗങ്ങളിൽ തനിയ്ക്ക് അഭിനയിക്കൻ ബുദ്ധിമുട്ടുണ്ടെന്ന് അദ്ദേഹം എന്നോട് പറഞ്ഞിരുന്നു. തുടർന്ന് ഞാൻ മാറ്റി എവുതുകയായിരുന്നെന്ന് സംവിധായകൻ പറഞ്ഞു.

അർജുനിന്റെ പെരുമാറ്റം

അർജുനിന്റെ പെരുമാറ്റം

അർജുൻ സാർ വളരെ മാന്യമായി പെരുമാറുന്ന വ്യക്തയാണ്. അഭിനയത്തിൽ തികച്ചും പ്രെഫഷണലാണ്. ശ്രുതിയും അർജുൻ സാറും എന്റെ അടുത്ത സുഹൃത്തുക്കളാണ്. രണ്ടു പേരുടേയും കുടുംബത്തേയും എനിയ്ക്ക് നല്ലതു പോലെ അറിയാം. വളറെ വിഷമത്തോടെയാണ് ഈ പോസ്റ്റിടുന്നതെന്നും സംവിധായകൻ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കുന്നുണ്ട്. എല്ലാവരും ഒരുപാട് ആസ്വദിച്ച് ചെയ്ത സിനിമയായിരുന്നു നിപുണൻ. മറക്കാനാവാത്ത ഒരുപാട് നല്ല മുഹൂർത്തങ്ങൾ ചിത്രത്തിൽ ഉണ്ടായിരുന്നു. അതെല്ലാം ആസ്വദിച്ച് എല്ലാവരും ഒറ്റക്കെട്ടായി നിന്നാണ് ഈ സിനിമ ഉണ്ടാക്കിയെടുത്തതെന്ന് അരുൺ പറയുന്നു.

അടിസ്ഥാന രഹിതം

അടിസ്ഥാന രഹിതം

ശ്രുതിയുടെ ആരോപണത്തിനു പിന്നാലെ നിലപാട് വ്യക്തമാക്കി അർജുൻ രംഗത്തെത്തിയിരുന്നു. ശ്രുതിയുടെ ആരോപണങ്ങൾ തന്നെ ഞെട്ടിപ്പിച്ചുവെന്നാണ് അർജുൻ പറഞ്ഞത്. ഇത് ശരിയ്ക്കും തെറ്റായ ആരോപണമാണ്. തന്നെ കുറിച്ച് മറ്റുള്ള സഹതാരങ്ങളോട് അന്വേഷിക്കാമെന്നും അർജുൻ പറയുന്നുണ്ട്.

 നടപടി സ്വീകരിക്കണം

നടപടി സ്വീകരിക്കണം

നടിയുടെ വെളിപ്പെടുത്തലിനെ തുടർന്ന് താരങ്ങൾ രംഗത്തെത്തിയിട്ടുണ്ട്. അർജുൻ സിനിമയിലെ വലിയ താരമായിരിക്കും. എന്നാൽ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ‌ ശ്രുതി അനുഭവിച്ച് വേദനയും നിസ്സഹായവസ്ഥയും നമുക്ക് തിരിച്ചറിയാൻ സാധിക്കണം. ആർജുൻ ആരോപണങ്ങൾ തള്ളിക്കളഞ്ഞാലും, ആ ദിവസം അനുഭവിച്ച വേദനയ്ക്ക് അദ്ദേഹം മാപ്പ് പറഞ്ഞാൽ അത് നന്നായിരിക്കുമെന്ന് പ്രകശ് രാജ് പ്രതികരിച്ചു. ട്വിറ്ററിലൂടെയായിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X