For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നടിമാരുടെയും നടൻമാരുടെയും ​വാട്സ്ആപ്പ് ​ഗ്രൂപ്പ് ഉണ്ടാക്കി; അർണവിനെക്കുറിച്ച് സീരിയൽ നടൻ

  |

  തമിഴ് ടെലിവിഷൻ രം​ഗത്ത് വലിയ ചർച്ചാ വിഷയമായിരിക്കുകയാണ് അർണവും ദിവ്യ ശ്രീധറും തമ്മിലുള്ള പ്രശ്നം. അർണവ് തന്നെ വിവാഹം കഴിച്ച് ​ഗർഭിണി ആയ ശേഷം വഞ്ചിച്ചെന്നാണ് ദിവ്യ ശ്രീധറിന്റെ ആരോപണം. പിന്നാലെ അർണവിനെതിരെ പാെലീസ് കേസ് വരികയും ചെയ്തു. എന്നാൽ ദിവ്യയുടെ ആരോപണങ്ങൾ തെറ്റാണെന്നാണ് അർണവ് പറയുന്നത്.

  അർണവ് മറ്റൊരു സീരിയൽ നടിയുമായി ബന്ധം വെച്ചു, ​ഗർഭിണിയായ തന്നെ മർദ്ദിച്ചു തുടങ്ങിയ ആരോപണങ്ങളാണ് ദിവ്യ ഉന്നയിച്ചിരിക്കുന്നത്. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരണവുമായെത്തിയിരിക്കുകയാണ് തമിഴ് സീരിയൽ നടൻ അരുൺ രാജൻ.

  ഇപ്പോഴത്തെ പ്രശ്നങ്ങളിൽ പുറത്തു നിന്നുള്ളവർ ഇടപെടരുതെന്നും അർണവിനും ദിവ്യക്കും പ്രശ്നം പരിഹരിക്കാനുള്ള സമയം നൽകണമെന്നും അരുൺ പറയുന്നു. അർണവിന്റെ സുഹൃത്താണ് അരുൺ. 'ഇത് അവരുടെ കുടുംബത്തിൽ നടക്കുന്ന വിഷയമാണ്. അതിനാൽ ഇടപെടേണ്ടെന്നാണ് കരുതിയത്. എട്ട് വർഷത്തിലേറെ ആയി അർണവിനെ എനിക്ക് അറിയാം. വളരെ നാളുകളായുള്ള സുഹൃത്തുക്കളാണ്'

  'എന്റെ സുഹൃത്തിന് പ്രശ്നം വരുമ്പോൾ അത് കണ്ട് വെറുതെ ഇരിക്കാൻ കഴിയുന്നില്ല. ഇവരാണ് തെറ്റുകാർ അവരാണ് തെറ്റുകാർ എന്ന് ഞാൻ‌ പറയുന്നില്ല. എനിക്കറിയുന്ന അർണവ് വളരെ ഫ്രണ്ട്ലി ആയ ആളാണ്'

  Also Read: 'ഞാന്‍ ആരേയും മുതലാക്കാന്‍ പോയിട്ടില്ല, മിക്കതും എന്‍റെ പ്രായത്തിന് പാകമാകാത്തവയായിരുന്നു'; റഹ്മാൻ!

  'എന്റെ ജീവിതത്തിൽ പ്രശ്നങ്ങൾ നടന്ന സമയത്ത് അവൻ എന്റെ കൂടെ നിന്നു. സുഹൃത്തിന് ഒരു പ്രശ്നം വന്നാൽ ഉടനെ എത്തുന്ന നല്ല മനസ്സുള്ളയാൾ. ജാതി, മതം എല്ലാം മണ്ണാങ്കട്ടയും മാറ്റി വെച്ച് ഒരു നല്ല മനസ്സുള്ളയാൾ. ആർട്ടിസ്റ്റുകളുടെ ബോയ്സ് ആന്റ് ​ഗേൾസ് വാട്സ്ആപ്പ് ​ഗ്രൂപ്പിന്റെ അഡ്മിൻ അർണവ് ആണ്'

  'പലർക്കും ജോലി നൽകുന്ന പ്ലാറ്റ്ഫോമാണ് ആ വാട്സ്ആപ്പ് ​ഗ്രൂപ്പ്. അവന്റെ തിരക്കുള്ള ഷെഡ്യൂളിൽ ഇതെല്ലാം ചെയ്യേണ്ട ആവശ്യം ഇല്ല. പക്ഷെ എന്നാലും അത് ചെയ്യുന്നു. അവന് വളരെ നല്ല ഹൃദയമുണ്ടെന്ന് പറയാനാണ് ഞാനിതെല്ലാം പറയുന്നത്.

  'ഇപ്പോൾ അവനും അവന്റെ ഭാര്യക്കും ഒരു പ്രശ്നം നടക്കുന്നു. ഇൻഡസ്ട്രിയിലെ മറ്റുള്ളവർ ഇതിലിടപെട്ട് അവർ തെറ്റ്, ഇവർ തെറ്റ് എന്ന് പറയുന്നതെന്തിനെന്ന് മനസ്സിലാവുന്നില്ല. അവർക്ക് രണ്ട് പേർക്കുമിടയിൽ പ്രശ്നം നടക്കുന്നു. അത് പരിഹരിക്കാനുള്ള സമയം അവർ എടുക്കട്ടെ. എന്താണ് പ്രശ്നമെന്തെന്ന് അവർക്ക് രണ്ട് പേർക്കും അറിയാം, നമ്മൾക്കതിൽ ഇടപെടാനുള്ള അവകാശവും ഇല്ല. അത് പ്രശ്നം ഇനിയും വഷളാക്കും. മീഡിയയും ആളുകളും അവർക്ക് വേണ്ട സ്പേസ് ദയവ് ചെയ്ത് കൊടുക്കൂ'

  Also Read: ഏതെങ്കിലും അബ്കാരിയുടെ ഭാര്യയായിട്ടുണ്ടാവും; സിനിമയില്‍ വന്നില്ലായിരുന്നെങ്കിൽ ഇതാവും അവസ്ഥയെന്ന് നടി അനുമോൾ

  'ദിവ്യക്ക് മേൽ ആക്ഷൻ വന്നാൽ കഷ്ടപ്പെടുന്നത് അർണവ് ആണ്, അർണവിന് നേരെ നടപടി എടുത്താൽ കഷ്ടപ്പെടുന്നത് ദിവ്യയുമായിരിക്കും. അവർക്ക് തമ്മിൽ സ്നേഹമുണ്ട്, ഇപ്പോൾ ഒരാൾക്ക് മറ്റൊരാളോടുള്ള ദേഷ്യം മൂലം അവർ നോർമൽ മൈൻഡ് സെറ്റിൽ അല്ല. ഇതും കടന്നു പോവും. അവർക്ക് രണ്ട് പേർക്കുമിടയിൽ സ്നേഹം ജയിക്കും. നീ ശരിയാണ്, ഞാൻ ശരിയാണ് എന്ന് തെളിയിച്ച് എന്താണ് ചെയ്യാൻ പോവുന്നത്,' അരുൺ രാജൻ പറഞ്ഞു.

  Read more about: tamil
  English summary
  Arnav And Divya Issues; Actor Arun Rajan Supports Arnav; Says He Is A Good Man
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X